ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇനി ഷോറൂമിൽ തന്നെയിരിക്കും, വൈദ്യുതി കരുത്തിലേക്ക് ടിവിഎസ് മോപ്പഡ്

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി ഇലക്ട്രിക് മോഡലുകൾ കീഴടക്കുമ്പോൾ പതിയെ പെട്രോൾ വാഹനങ്ങളുടെ പിടിവിട്ടുവരികയാണ്. കുറഞ്ഞ ചെലവും മെയിന്റനെൻസ് അധികമില്ലാത്തതുമെല്ലാം ഇവികളിലേക്ക് ചേക്കേറാൻ ആളുകളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദൈനംദിന ആവശ്യങ്ങൾക്ക് പറ്റിയവരും വൈദ്യുത വാഹനങ്ങൾ തന്നെയാണ്. നേരത്തെ സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ മാത്രം അരങ്ങുവാണിരുന്ന രംഗത്ത് ഇപ്പോൾ രാജ്യത്തെ പ്രമുഖ ബ്രാൻഡുകളും വരെ മൈതാനത്തേക്ക് ഇറങ്ങിയ കാഴ്ച്ചയാണ് കാണാനാവുക.

എന്തായാലും വരുന്ന മോഡലുകളെല്ലാം വാങ്ങാൻ വിപണിയിൽ ആളുണ്ടെന്നതാണ് രസകരമായ മറ്റൊരു കാര്യം. ഇവി രംഗത്ത് സ്‌കൂട്ടറുകളാണ് അധികമെങ്കിലും മോട്ടോർസൈക്കിൾ ശൈലിയിലും മോഡലുകൾ നിരത്തുകൾ നിറയുന്നുണ്ട്. അതിനിടിയ്ക്ക് മോപ്പഡ് ശ്രേണി പിടിക്കാനായി കൈനറ്റിക് ലൂണ ഇലക്ട്രിക് വേഷമണിഞ്ഞ് വിപണിയിലേക്ക് വരുമെന്ന വാർത്തകളും പുറത്തുവന്നു. ദേ ഇപ്പോൾ ടിവിഎസ് തങ്ങളുടെ ജനപ്രിയമായ XL100 മോപ്പഡിനെയും ഇവി യുഗത്തിലേക്ക് ചുവടുവെപ്പിക്കാനുള്ള പുറപ്പാടിലാണ്.

TVS XL Electric

ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ ഇവി ലൈനപ്പ് വിപുലീകരിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായും കൂടിയാണ് XL ഇലക്ട്രിക്കിന് രൂപം കൊടുക്കുന്നത്. ബ്രാൻഡിൽ നിന്നും അവതരിപ്പിക്കുന്ന അടുത്ത ഇലക്ട്രിക് ഇരുചക്ര വാഹനം XL ഇലക്ട്രിക് മോപ്പഡായിരിക്കും. ഇതുമായി സംബന്ധിച്ച പേറ്റന്റ് ഫയലുകളും ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഐക്യൂബിലൂടെ നേടിയ വിജയം പുതിയ തന്ത്രത്തിലൂടെയും മുന്നോട്ടുകൊണ്ടുപോവാൻ ആവുമെന്നാണ് ടിവിഎസിന്റെ പ്രതീക്ഷ.

കൈനറ്റിക് ലൂണ എത്തുന്നതിനു മുമ്പ് ഇലക്ട്രിക് മോപ്പഡ് സെഗ്മെന്റ് കൈപ്പിടിയിലാക്കാനും ടിവിഎസിന് ഉദ്ദേശമുണ്ട്. പെട്രോളിൽ പ്രവർത്തിക്കുന്ന XL100 മോഡലുമായി അധിക വ്യത്യാസങ്ങളൊന്നും വരാനിരിക്കുന്ന വൈദ്യുത പതിപ്പിനുണ്ടാവില്ലെന്ന് പേറ്റന്റ് ചിത്രങ്ങൾ സൂചന നൽകിയിട്ടുണ്ട്. ഇതിൽ പെഡലുകളില്ലാത്തതിൽ മോപ്പഡ് എന്ന ആശയത്തോട് പൂർണമായും നീതിപുലർത്താനാവില്ല. ട്യൂബുലാർ ഷാസിയിലാവും വൈദ്യുത പതിപ്പിന്റെയും നിർമാണം പൂർത്തിയാക്കുക.

TVS XL Electric

പുറത്തുവന്നിരിക്കുന്ന ഈ പേറ്റന്റ് ഡ്രോയിംഗ് ടിവിഎസ് XL ഇലക്ട്രിക്കിന്റെ ബോഡി പാനലുകൾ കാണിക്കുന്നില്ലാത്തതിനാൽ മറ്റ് വിശദാംശങ്ങളും വിരളമാണ്. പെട്രോൾ-പവർ മോപ്പഡിന്റെ ക്ലാസിക് ചാം നിലനിർത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള എല്ലാ ശ്രമങ്ങളും കമ്പനിയുടെ ഭാഗത്തുനിന്നുമുണ്ടാവും. ദൃഢമായ ഫ്രെയിം, റൗണ്ട് ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ് സീറ്റ്, ട്യൂബുലാർ ഗ്രാബ്-റെയിൽ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ലളിതമായ രൂപകൽപ്പന തന്നെയായിരിക്കും ഹൈലൈറ്റ്.

ഭാരവിതരണം കൈവരിക്കുന്നതിനും വാഹനത്തിന്റെ സ്ഥിരത വർധിപ്പിക്കുന്നതിനും കേന്ദ്രീകൃതമായി ഘടിപ്പിച്ച ബാറ്ററി പായ്ക്കായിരിക്കും ഇലട്രിക് മോപ്പഡിനുണ്ടാവുക. സുഗമമായ പവർ ഡെലിവറിക്കായി ഇലക്ട്രിക് മോപ്പഡ് ഒരു ബെൽറ്റ് ഡ്രൈവ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളുടെയും ഡ്യുവൽ റിയർ സ്പ്രിംഗുകളുടെയും സാന്നിധ്യം സുഖകരമായ റൈഡിംഗ് അനുഭവത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

TVS XL Electric

ഇതോടൊപ്പം ബ്രേക്കിംഗ് പോലുള്ള മറ്റ് മെക്കാനിക്കലുകളും മാറ്റമില്ലാതെ തുടരും. സ്‌പോക്ക് വീലുകളിൽ ഫ്രണ്ട്, റിയർ ഡ്രം ബ്രേക്കുകളാവും ഇലക്ട്രിക് മോപ്പഡിനുണ്ടാവുക. ഔദ്യോഗിക പവർ കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടിവിഎസ് XL ഇലക്ട്രിക് മോപ്പഡിന് അതിന്റെ പെട്രോൾ പതിപ്പിന്റേതിന് സമാനമായ പെർഫോമൻസ് കണക്കുകൾ തന്നെയായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് നിഗമനം.

നിലവിലെ ടിവിഎസ് XL100 പെട്രോളിന് 99.7 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 4.3 bhp കരുത്തിൽ 6.5 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വരാനിരിക്കുന്ന ഇലക്ട്രിക് മോപ്പഡിന് ഒറ്റ ചാർജിൽ ഏകദേശം 60 കി.മീ. വരെ നൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. B2B, B2C മോഡലുകളുള്ള ലാസ്റ്റ്-മൈൽ ഡെലിവറി ബിസിനസുകൾക്ക് അനുയോജ്യമായ വാഹനമായും XL ഇലക്ട്രിക് തെരഞ്ഞെടുക്കാം.

TVS XL100

പെട്രോൾ മോഡലിൽ ഇതിന് 86 കിലോഗ്രാം ഭാരവും 130 കിലോഗ്രാം പേലോഡ് ശേഷിയുമാണ് വാഹനത്തിനുള്ളത്. XL ഇലക്ട്രിക് മോപ്പഡിനും ഇതേ ശേഷിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനു മുമ്പായി ബജറ്റ് ഫ്രണ്ട്‌ലി സെഗ്മെന്റിലേക്ക് പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടറിനെ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയുമായാണ് ടിവിഎസ് മുന്നോട്ടു പോവുന്നത്. ഇത് ഐക്യൂബിന്റെ കുറഞ്ഞ ബാറ്ററി ശേഷിയുള്ള മോഡലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഇവിയുടെ അവതരണത്തിന് ഉത്സവ സീസണാവുമെങ്കിലും സ്കൂട്ടർ വിപണിയിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കുന്നതിനായി ഒരു പ്രീമിയം പെട്രോൾ മോഡലിനെ ഓഗസ്റ്റ് 23-ന് കമ്പനി അവതരിപ്പിക്കും. 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ടിവിഎസ് ക്രിയോൺ കൺസെപ്‌റ്റിനെ അടിസ്ഥാനമാക്കിയായിരിക്കാം ഈ പുത്തൻ വാഹനത്തെ അണിയിച്ചൊരുക്കുക.

Source: Bikewale

More from DriveSpark

Article Published On: Friday, July 28, 2023, 10:55 [IST]
English summary
Tvs xl electric moped launching soon to rival kinetic luna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X