നിശബ്‌ദനായി പറക്കാൻ റെഡി; അൾട്രാവയലറ്റ് F77 ഡെലിവറി തുടങ്ങി

ഇലക്ട്രിക് ബൈക്കുകൾ ട്രെൻഡാവുമ്പോൾ ഈ സെഗ്മെന്റിൽ സ്പോർട്‌സ് ഇവി പുറത്തിറക്കി ഞെട്ടിച്ചവരാണ് അൾട്രാവയലറ്റ്. പെർഫോമൻസ് ബൈക്കുകളുടെ രാജകുമാരനായി എത്തുന്ന ഇവൻ്റെ ജനനം നമ്മുടെ സ്വന്തം ബെംഗളൂരിവിലാണ്. എന്തിനധികം പറയുന്നു ദുൽഖർ സൽമാന് നിക്ഷേപമുള്ള കമ്പനിയാണ് അൾട്രാവയലറ്റ് എന്നതാണ് മറ്റൊരു അഡ്രസ്.

ആറ് വര്‍ഷം മുമ്പാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് ഇലക്ട്രിക് പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അന്ന് പലരും നെറ്റി ചുളുക്കിയെങ്കിലും ഇങ്ങ് 2022-ൽ ഇലക്ട്രിക് ബൈക്ക് യാഥാർഥ്യമായപ്പോൾ പലരും അമ്പരന്നു. വിലയുടെ കാര്യത്തിൽ സൂപ്പർബൈക്കുകൾക്ക് ഒപ്പം സ്ഥാനം പിടിക്കുന്നുവെന്നത് മാത്രമാണ് പലരേയും നിരാശപ്പെടുത്തിയ ഏക കാര്യം. എന്നാൽ പലകാര്യത്തിലും വ്യത്യസ്‌തനായി നിന്നതോടെ ഇക്കാര്യത്തെ ന്യായീകരിക്കാനും അൾട്രാവയലറ്റിനായി.

നിശബ്‌ദനായി പറക്കാൻ റെഡി; അൾട്രാവയലറ്റ് F77 ഡെലിവറി തുടങ്ങി

ഇന്ത്യയിലെ ഏറ്റവുമധികം റേഞ്ച് ഉറപ്പാക്കിയിട്ടുള്ള ഇലക്ട്രിക് ബൈക്കാണ് അള്‍ട്രാവയലറ്റ് F77. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലിന്റെ ഡെലിവറി പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനി. ബെംഗളൂരുവിലെ നിർമാണ കേന്ദ്രത്തിൽ നിന്നും ഇ-മോട്ടോർസൈക്കിളിന്റെ ആദ്യ ബാച്ച് ഉപഭോക്താക്കൾക്ക് കൈമാറുന്നുവെന്നാണ് അൾട്രാവയലറ്റ് അറിയിച്ചിരിക്കുന്നത്. അവതരണവും ഡെലിവറിയും പൂർത്തായിക്കുന്നതിനാൽ ഇതേ അവസരത്തിൽ തന്നെ മറ്റ് നിർണായകമായ ചുവടുവെപ്പുകളും അണിയറയിൽ നടക്കുന്നുണ്ട്.

ഡെലിവറികൾ ആരംഭിച്ചു കഴിഞ്ഞതിനാൽ ഉപഭോക്താക്കൾക്ക് അവരുടെ ബൈക്കുകൾ വാങ്ങാനും സർവീസ് ചെയ്യാനും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി ഇപ്പോൾ രാജ്യത്തുടനീളം ഡീലർഷിപ്പുകൾ സ്ഥാപിക്കാനുള്ള പുറപ്പാടിലാണ്. ദേശീയതലത്തിൽ മാത്രമല്ല, പുതിയ അന്തർദേശീയ വിപണികളിലേക്ക് പ്രവേശിച്ച് ആഗോള സാന്നിധ്യം വിപുലീകരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ടെന്നാണ് അൾട്രാവയലറ്റിന്റെ സിഇഒയും സഹസ്ഥാപകനുമായ നാരായൺ സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമായി പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ F77 മോഡലിനാവുമെന്നാണ് ബ്രാൻഡിന്റെ വിശ്വാസം.

നിശബ്‌ദനായി പറക്കാൻ റെഡി; അൾട്രാവയലറ്റ് F77 ഡെലിവറി തുടങ്ങി

ഹൈ-പെര്‍ഫോമെന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്കാണ് F77 എത്തുന്നത്. F77 റീക്കൺ, F77 (ഒറിജിനൽ), F77 ലിമിറ്റഡ് എഡിഷൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇവിയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 4.55 ലക്ഷം രൂപ, 3.80 ലക്ഷം രൂപ, 5.50 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില വരുന്നത്. മൂന്ന് വേരിയന്റുകളും ബാറ്ററി പായ്ക്കിന്റെ കാര്യത്തിലും റേഞ്ചിന്റെ കാര്യത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

അൾട്രാവയലറ്റ് F77 ലിമിറ്റഡ് എഡിഷനിൽ 10.3 kWh ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോർ 40.5 bhp കരുത്തിൽ പരമാവധി 100 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതുമാണ്. ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിൾ അനുസരിച്ച് ഈ വേരിയന്റിന് ഒറ്റ ചാർജിൽ 307 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവുമെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡലുകളും ഈ പതിപ്പിലുണ്ട്.

നിശബ്‌ദനായി പറക്കാൻ റെഡി; അൾട്രാവയലറ്റ് F77 ഡെലിവറി തുടങ്ങി

മോട്ടോർസൈക്കിളിന് വെറും 3 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാനാവുമെന്നും പരമാവധി 152 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാനാവുമെന്നും അൾട്രാവയലറ്റ് അവകാശപ്പെടുന്നു. ഇനി രണ്ടാമത്തെ F77 റീക്കണിന്റെ ഇലക്ട്രിക് മോട്ടോർ 38.8 bhp പവറിൽ 95 Nm torque ആണ് നൽകുന്നത്. ഇത് 3.1 സെക്കൻഡിൽ 0-60 കിലോമീറ്ററും 8 സെക്കൻഡിൽ 0-100 കിലോമീറ്ററും വേഗത കൈവരിക്കുമെന്നാണ് അൾട്രാവയലറ്റ് പറയുന്നത്.

അതേസമയം മണിക്കൂറിൽ 147 കിലോമീറ്റർ വേഗതയാണ് F77 റീക്കൺ വാഗ്ദാനം ചെയ്യുന്നത്. F77 ഒറിജിനൽ പതിപ്പിൽ 7.1kWh ബാറ്ററി പായ്ക്കാണ് തുടിക്കുന്നത്. ഇതിൽ ഉപയോഗിക്കാവുന്ന പവറും ടോർക്കും യഥാക്രമം 36.2 bhp, 85 Nm എന്നിങ്ങനെയാണ്. ഇത് 206 കിലോമീറ്റർ റേഞ്ചും 140 കിലോമീറ്റർ വേഗതയും വാഗ്ദാനം ചെയ്യുമെന്നാണ് അൾട്രാവയലറ്റിന്റെ അവകാശവാദം.

നിശബ്‌ദനായി പറക്കാൻ റെഡി; അൾട്രാവയലറ്റ് F77 ഡെലിവറി തുടങ്ങി

ഈ മോഡൽ യഥാക്രമം 3.4 സെക്കൻഡിലും 8.3 സെക്കൻഡിലും 0 മുതൽ 60 കി.മീ. ആക്സിലറേഷനും 0 മുതൽ 100 കി.മീ. ആക്സിലറേഷനും കൈവരിക്കും. അൾട്രാവയലറ്റ് മറ്റൊരു ഇലക്ട്രിക് ബൈക്ക് പ്ലാറ്റ്‌ഫോമായ F99 ഫാക്ടറി റേസിംഗ് പ്ലാറ്റ്‌ഫോമിലും പ്രവർത്തിക്കുന്നുണ്ട്. ഇത് ജനുവരിയിൽ അവസാനിച്ച ഓട്ടോ എക്‌സ്‌പോയുടെ ഏറ്റവും പുതിയ പതിപ്പിൽ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു ഇത് ഇലക്ട്രിക് മോട്ടോർസ്‌പോർട്‌സിലേക്കുള്ള കമ്പയുടെ ചുവടുവെപ്പിനെ സൂചിപ്പിക്കുന്നു.

എന്തായാലും ഇന്ത്യൻ നിരത്തുകളിൽ പുതുചരിത്രം കുറിക്കാൻ ഇവിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ രാജ്യം കണ്ടതിൽവെച്ച് ഏറ്റവും കൂടുതൽ പെർഫോമൻസ് നൽകുന്ന വാഹനം അതിനൊത്ത റേഞ്ച് നൽകുന്നതും അതിശയിപ്പിക്കുന്ന കാര്യമാണ്. ഇനി പരമ്പരാഗത ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന ഡീലർഷിപ്പ് ശൃംഖല കൂടി നടപ്പിലാക്കുന്നതോടെ അൾട്രാവയലറ്റ് F77 കൂടുതൽ ഉപഭോക്താക്കളിലേക്കും ഇറങ്ങി ചെല്ലും.

More from DriveSpark

Article Published On: Tuesday, February 28, 2023, 17:30 [IST]
English summary
Ultraviolette commenced the deliveries of the f77 high performance electric motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X