വിശ്വാസം അതിവിടില്ല! വിശ്വസിക്കാൻകൊള്ളാത്ത ടൂവീലർ ബ്രാൻഡുകൾ

ഒരു ഡ്രീം മോട്ടോർസൈക്കിൾ എന്ന ചിന്താഗതിയില്ലാത്ത യുവാക്കളൊന്നും നമുക്കിടയിൽ ഉണ്ടാവില്ല അല്ലേ. ഇപ്പോൾ ഉപയോഗിക്കുന്ന മോഡൽ മാറ്റി ആ സ്വപ്‌ന വാഹനം സ്വന്തമാക്കാനായി പലരും കാത്തിരിക്കുന്നുമുണ്ടാവും. ഒന്നുകിൽ സ്വന്തമായൊരു ജോലി അല്ലെങ്കിൽ പ്രൊമോഷൻ ലഭിക്കുമ്പോൾ ഈ ആഗ്രഹം സാധിക്കാനായിരിക്കും പലരും കാത്തിരിക്കുന്നത്.

പക്ഷേ വാഹനം വാങ്ങുന്നതിനു മുമ്പ് ആ ബ്രാൻഡിനെ കുറിച്ചും അവരുടെ പോരായ്‌മകളുമെല്ലാം ഒന്നറിഞ്ഞിരിക്കുന്നത് നന്നാവും. ഒരു മോട്ടോർസൈക്കിൾ ബ്രാൻഡ് വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ട നിർണായക ഘടകമാണ് വിശ്വാസ്യത. വിശ്വസനീയമായ ഒരു കമ്പനിയുടെ ബൈക്കുകൾക്ക് ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണികളുടെയും മെയിന്റനെൻസിന്റെയും ആവശ്യകത വരാറില്ല. മാത്രമല്ല ഇതിലൂടെ നിങ്ങളുടെ സമയവും പണവും ലാഭിക്കാനും കഴിയും. ചിലപ്പോൾ ഒരേ ബ്രാൻഡിലെ വ്യത്യസ്‌ത മോഡലുകൾ ഇക്കാര്യത്തിൽ പൊതുവേ വ്യത്യസ്‌ത സ്വഭാവമുള്ളവരായിരിക്കാം.

Yezdi Teaser

ഒരു ബ്രാൻഡിനുള്ളിലെ വ്യക്തിഗത മോഡലുകൾക്ക് വിശ്വാസ്യതയുടെ കാര്യത്തിൽ വ്യത്യാസമുണ്ടാകുമെന്നത് ശരിയാണെങ്കിലും നിർമാണ രീതികൾ, ബിൽഡ് ക്വാളിറ്റി സ്റ്റാൻഡേർഡുകൾ, ഡിസൈൻ തത്വങ്ങൾ, ഏറ്റവും പ്രധാനപ്പെട്ട സത്യസന്ധമായ ഉപയോക്തൃ അവലോകനങ്ങളും അനുഭവങ്ങളും തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിൽ അധികം വിശ്വസിക്കാൻ കൊള്ളില്ലാത്ത മോട്ടോർസൈക്കിൾ ബ്രാൻഡുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

കെടിഎം: നേക്കഡ്, സ്ട്രീറ്റ് മോട്ടോർസൈക്കിളുകളിലൂടെ ഇന്ത്യൻ യുവതലമുറയെ കൈയിലെടുത്ത കമ്പനിയാണ് കെടിഎം. ബ്രാൻഡിന്റെ പ്രധാന നിർമാണ കേന്ദ്രം ഓസ്ട്രിയയിലാണെങ്കിലും നമ്മുടെ രാജ്യത്ത് ബജാജിന്റെ പ്ലാന്റിലാണ് കെടിഎം ബൈക്കുകൾ നിർമിക്കുന്നത്. ആയതിനാൽ ചില ആവർത്തിച്ചുള്ള പ്രശ്നങ്ങൾ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എബിഎസ് തകരാറുകൾ, ഫ്യുവൽ പമ്പ് പ്രശ്നങ്ങൾ, ഓയിൽ ലീക്ക്, ചില മോഡലുകളിലെ സസ്പെൻഷൻ പ്രശ്നങ്ങൾ എന്നിവയാണ് കെടിഎം ബൈക്കുകൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ.

KTM Adventure

പലപ്പോഴും ഹാർഡ് റൈഡിംഗിനും ഓഫ്-റോഡ് ഉപയോഗത്തിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന കെടിഎം ബൈക്കുകളിലാണ് ഈ പ്രശ്‌നങ്ങൾ പൊതുവേ കാണാറുള്ളത്. വിലകുറഞ്ഞ മോഡലുകളിൽ ഫിറ്റും ഫിനിഷും കുറവാണെന്ന പരാതികളും ഉയർന്നുവന്നിട്ടുണ്ട്. കെടിഎം മോട്ടോർസൈക്കിളുകൾ മികച്ച പെർഫോമൻസിനെല്ലാം പേരുകേട്ടതാണെങ്കിലും കൃത്യമായ രീതിയിൽ പരിപാലനം നടത്തിയില്ലെങ്കിൽ പെട്ടന്ന് നശിച്ചുപോവാനുള്ള സാധ്യതയും ഏറെയാണ്. ആയതിനാൽ അധികം വിശ്വസിക്കാൻ കൊള്ളില്ലാത്ത ബ്രാൻഡുകളുടെ പട്ടികയിൽ കെടിഎമ്മിനെ ഉൾപ്പെടുത്താം.

ഹസ്ഖ്‌വർണ: ഇന്ത്യയിൽ ബജാജിന്റെ കുടക്കീഴിൽ ഇന്ത്യയിലെത്തിയ സ്വീഡിഷ് ബ്രാൻഡാണ് ഹസ്ഖ്‌വർണ. സ്വാർട്ട്പിലൻ, വെറ്റ്പിലൻ എന്നിങ്ങനെ രണ്ട് മോഡലുകൾ മാത്രമാണ് കമ്പനിയുടെ നിരയിലുള്ളത്. രണ്ട് ബൈക്കുകളും കെടിഎമ്മിൽ നിന്നുള്ള 373 സിസി എഞ്ചിനുമായാണ് വിപണിയിലെത്തുന്നത്. കെ‌ടി‌എമ്മുകളിൽ അതേ ബിൽഡ് ക്വാളിറ്റിയുമായി ബന്ധപ്പെട്ട വിശ്വാസ്യത പ്രശ്‌നങ്ങൾ ഹസ്ഖിക്കുമുണ്ട്. ആയതിനാൽ സാങ്കേതികമായി കെടിഎമ്മുകൾക്ക് സമാനമായ പ്രശ്നങ്ങൾ ഇവയും നേരിടുന്നുണ്ട്.

Royal Enfield classic 350

റോയൽ എൻഫീൽഡ്: മുമ്പ് അത്ര നല്ല ഇമേജ് ആയിരുന്നില്ല ഈ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾക്ക് എങ്കിലും ഇപ്പോൾ പുത്തൻ മോഡലുകളിലൂടെ ഈ പ്രതിഛായ മാറ്റിവരികയാണ് എൻഫീൽഡ്. യുകെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഡിസൈൻ ടീമിനൊപ്പം, കോണ്ടിനെന്റൽ ജിടി, ഇന്റർസെപ്റ്റർ, ഹിമാലയൻ എഡിവി തുടങ്ങിയ വിജയകരമായ മോഡലുകൾ എൻഫീൽഡ് അവതരിപ്പിച്ചതാണ് ഈ മാറ്റങ്ങൾക്ക് തുടക്കമായത്.

പക്ഷേ ഇവയൊഴികെ മുമ്പുണ്ടായിരുന്ന മോട്ടോർസൈക്കിളുകളെല്ലാം അൽപം പണിപിടിച്ചവയായിരുന്നു. മുൻ തലമുറ റോയൽ എൻഫീൽഡ് ബൈക്കുകളെ അലട്ടുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് ഓയിൽ ലീക്കായിരുന്നു. പിന്നെ ആഫ്റ്റർ സെയിൽസ് സർവീസ് എന്നിവയുടെ കാര്യത്തിലും കമ്പനി അൽപം പിന്നോക്കമാണ് ഇപ്പോഴും. പക്ഷേ ഹണ്ടർ 350, പുതിയ ക്ലാസിക് 350, ഹിമാലയൻ, മീറ്റിയോർ എന്നിവയിലൂടെ ഇമേജ് പൂർണമായും തകർത്തെറിയാൻ കഴിഞ്ഞത് പ്രശംസാവഹമാണ്.

Benelli TRK502

ബെനലി: ഒരു പ്രീമിയം ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡാണെങ്കിലും ഇന്ന് ചൈനീസ് ഉടമസ്ഥതയിലാണ് ബെനലി പ്രവർത്തിക്കുന്നത്. അവിടെയുള്ള ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളുടെ കൂടെ ഈ പേര് ഉപയോഗിക്കാനുമാവില്ല. ഇന്ത്യയിൽ, നിരവധി ബെനലി മോട്ടോർസൈക്കിളുകൾക്ക് വിവിധ തരത്തിലുള്ള പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും വിശ്വാസ്യതയിലും വിൽപ്പനാനന്തര സേവനങ്ങളിലും. TRK502 അഡ്വഞ്ചർ ടൂറിംഗ് ബൈക്കുമായി ബന്ധപ്പെട്ട് ഈ പ്രശ്നങ്ങൾ വളരെ സാധാരണയായി കാണാറുമുണ്ട്.

യെസ്‌ഡി: ഇന്ത്യയിലെ ക്ലാസിക് മോട്ടോർസൈക്കിൾ ബ്രാൻഡിന്റെ പുനരവതരണം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ കമ്പനിക്കാവാതെ പോയി. പുതുതലമുറ മോഡലുകളിലുള്ള പോരായ്‌മകളും നിർമാണ നിലവാരവുമെല്ലാം എടുത്തുകാണിക്കുന്നതായിരുന്നു പ്രശ്‌നം. പിന്നെ സെയിൽസ് സർവീസ് നെറ്റ്‌വർക്കുകളുടെ പോരായ്‌മകളും യെസ്‌ഡി ഉപഭോക്താക്കളുടെ വലിയൊരു പോരായ്‌മയാണ്.

More from DriveSpark

Article Published On: Wednesday, May 24, 2023, 14:13 [IST]
English summary
Unreliable two wheeler brands in india ktm royal enfield benelli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X