ഇന്ന് ലോക പരിസ്ഥിതി ദിനം; റേഞ്ച് ഒരു പ്രശ്‌നമേയല്ലാത്ത ഇലക്‌ട്രിക് ടൂവീലറുകൾ ഇതാ...

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾ സുപരിചിതമായെങ്കിലും റേഞ്ചിനെ സംബന്ധിച്ച ഉത്കണ്ഠകൾ ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഒരു പരിധി വരെ ഇത്തരം ആശങ്കകൾ ഒഴിവാക്കാൻ കമ്പനികൾക്കായിട്ടുണ്ടെങ്കിലും ചാർജിംഗ് ഉൾപ്പടെയുള്ള ഇവി അടിസ്ഥാന സൗകര്യങ്ങൾ ഇന്നും ഏറെ മുന്നേറാനുണ്ടെന്നതാണ് യാഥാർഥ്യം. പെട്രോൾ വില സെഞ്ചുറിയടിച്ച് കയറിയതാണ് വൈദ്യുത വാഹനങ്ങൾ വാങ്ങാൻ ആളുകൾ ഇടിച്ചെത്തിയത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പെട്രോളിൽ പ്രവർത്തിക്കുന്ന മോഡലുകൾക്ക് പകരം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ ജനങ്ങൾ മനസിലേറ്റിക്കഴിഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ തലമുറക്ക് അറിയുകയും ചെയ്യാം .പ്രകൃതിക്ക് ഭീഷണിയായ ഫോസില്‍ ഇന്ധനങ്ങളെ ഒഴിവാക്കി വാഹനങ്ങളെല്ലാം ഇലക്ട്രിക്കാവുന്നതിനാണ് ഇപ്പോൾ ലോകം സാക്ഷ്യംവഹിക്കുന്നത്. 2030-ഓടെ ഇന്ത്യയിലെ പൊതുഗതാഗത സംവിധാനം 100 ശതമാനവും 40 ശതമാനം വ്യക്തിഗത വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറ്റുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

ivoomi scooter

നാം ഇന്ത്യക്കാർക്ക് പരമ്പരാഗത ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ മൈലേജ് പ്രധാന പരിഗണനയാണെന്നതു പോലെ ഇവികളിൽ റേഞ്ചും ഒരു പ്രധാന ഘടകമാണ്. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയേണം എന്ന ചിന്തയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. പോക്കറ്റിന് ഇണങ്ങുമെന്നത് മാത്രമല്ല, പ്രകൃതിക്കും ഇവികൾ അനുയോജ്യമാണെന്നതും പല ആളുകളെയും ഇതിലേക്ക് അടുപ്പിക്കുന്നുണ്ട്. ആയതിനാൽ ഇന്ത്യയിൽ കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച ഇവികളെ ഒന്നു പരിചയപ്പെട്ടാലോ?

ഓല S1 പ്രോ: ഇന്ത്യയിൽ പ്രീമിയം ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ അവസാനവാക്കാണ് ഓല. ഫീച്ചർ സമ്പന്നവും രസകരവുമായ ഈ സ്‌കൂട്ടറിന് ബ്രാൻഡ് അവകാശപ്പെടുന്നതുപോലെ പൂർണ ചാർജിൽ ഏകദേശം 181 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ഇതിനായി 3.97kWh ബാറ്ററി പായ്ക്കാണ് S1 പ്രോ ഉപയോഗിക്കുന്നത്. S1 പ്രോയുടെ ബാറ്ററി ഫാസ്റ്റ് ചാർജറിൽ നിന്ന് 18 മിനിറ്റിനുള്ളിൽ 75 കിലോമീറ്റർ വരെ ഓടാനുള്ള ചാർജ് നൽകുകയും ചെയ്യും.

Ola S1 Pro

അതേസമയം സാധാരണ ചാർജറിൽ നിന്ന് ഇവി പൂർണമായി ചാർജ് ചെയ്യാൻ 6 മണിക്കൂറും 30 മിനിറ്റും എടുക്കും. ഫീച്ചർ-റിച്ച്, പെർഫോമൻസ്, മികച്ച റേഞ്ച് എന്നിവ മൂന്നും ഒരുമിച്ചു വരുന്ന ഇലക്ട്രിക് സ്‌കൂട്ടർ തേടുന്നയാളാണ് നിങ്ങളെങ്കിൽ നിസംശയം ഓലയിലേക്ക് ചേക്കേറാം. 1.30 ലക്ഷം രൂപയാണ് ഇവിയുടെ ഇന്നത്തെ എക്സ്ഷോറൂം വില വരുന്നത്.

സിമ്പിൾ വൺ: ഓല S1 പ്രോയുടെ നേരിട്ടുള്ള എതിരാളിയാണ് സിമ്പിൾ എനർജിയുടെ പുത്തൻ സ്‌കൂട്ടർ. നിരത്തുകൾക്ക് സുപരിചിതമായ ഓല വേണ്ട, പകരം അതിനൊത്തൊരു ഇവി വാങ്ങാൻ പ്ലാനിടുന്നവർക്ക് സിമ്പിളിലേക്ക് പോവാം. 1.45 ലക്ഷം രൂപ പ്രാരംഭ വിലയിൽ അടുത്തിടെയാണ് മോഡൽ വിൽപ്പനയ്ക്ക് എത്തിയതും. ഐഡിയൽ ഡ്രൈവിംഗ് വ്യവസ്ഥകൾ (IDC) പാലിച്ച് പൂർണ ചാർജിൽ 225 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ സിമ്പിൾ വൺ സ്‌കൂട്ടറിനാവും.

Simple One

3.5kWh ഫിക്സഡ്, 1.5kWh റിമൂവബിൾ എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾ ചേർന്ന് 5kWh ശേഷിയുള്ള ബാറ്ററിയാണ് സിമ്പിൾ വണ്ണിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. മ്യൂസിക് കൺട്രോൾ, നാവിഗേഷൻ, ജിയോഫെൻസിംഗ്, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകളാലും ഇവി സമ്പന്നമാണ്. 2023 ജൂൺ 6 മുതൽ ബെംഗളൂരുവിൽ തുടങ്ങി ഘട്ടം തിരിച്ച് ഡെലിവറി ആരംഭിക്കും.

ഐവൂമി S1 240: ഈ ബ്രാൻഡിനെക്കുറിച്ചോ സ്കൂട്ടറിനെക്കുറിച്ചോ പലരും കേട്ടിട്ടുണ്ടാവില്ല. എന്നാൽ iVOOMi നിർമിക്കുന്ന S1 240 എന്ന മോഡലിന് പൂർണ ചാർജിൽ ഏകദേശം 240 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ശേഷിയുള്ളതാണ്. 4.2kWh കംബൈൻഡ് ശേഷിയുള്ള ഇരട്ട ബാറ്ററി പായ്ക്കിന്റെ പിന്തുണയുള്ള 2.5kW ഹബ് മോട്ടോറാണ് സ്‌കൂട്ടറിന് തുടിപ്പേകുന്നത്. 51 കിലോമീറ്റർ ടോപ്പ് സ്പീഡുള്ള ഐവൂമി S1 240 ഇവിക്ക് 1.21 ലക്ഷം രൂപയാണ് വില വരുന്നത്.

ultraviolette f77

അൾട്രാവയലറ്റ് F77: ഇന്ത്യയിലെ ആദ്യത്തെ പെർഫോമൻസ് ഇലക്‌ട്രിക് സ്പോർട്‌സ് ബൈക്കാണിത്. മാത്രമല്ല ഏറ്റവും ഉയർന്ന വേഗത, ഏറ്റവും വലിയ ബാറ്ററി പോലുള്ള സവിശേഷതകളും ഇതിനുണ്ട്. 10.3kWh ഫിക്സഡ് ബാറ്ററി പായ്ക്കിലൂടെ അൾട്രാവയലറ്റിന് ഏകദേശം 307 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനാവും. 147 കിലോമീറ്റർ വേഗത വരെയുള്ള F77 ഇവിക്ക് ഇന്ത്യയിൽ 3.80 ലക്ഷം മുതൽ 5.50 ലക്ഷം വരെയാണ് മുടക്കേണ്ടി വരുന്നത്.

ഗ്രാവ്ടൺ ക്വാണ്ട: ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേഞ്ച് നൽകുന്ന ഇലക്ട്രിക് ടൂവീലറാണിത്. 99,000 രൂപ എക്‌സ്ഷോറൂം വിലയുള്ള ഗ്രാവ്ടൺ ക്വാണ്ട ഒറ്റ തവണ ചാർജ് ചെയ്‌താൽ 320 കിലോമീറ്റർ വരെ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. പക്ഷേ ഈ കണക്കുകൾ നേടാൻ ഇരട്ട ബാറ്ററി പായ്ക്കിൽ നിന്ന് ശരാശരി 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കേണ്ടി വരുമെന്ന് മാത്രം. 180 Nm torque നൽകുന്ന 3kW ഇൻ-ഹൗസ്-ബിൽറ്റ് BLDC മോട്ടോറാണ് വാഹനത്തിനുണ്ട്.

More from DriveSpark

Article Published On: Monday, June 5, 2023, 11:16 [IST]
English summary
World environment day 2023 best electric two wheelers with highest range ultraviolette ola s1 pro
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X