ത്രസിപ്പിക്കാൻ വീണ്ടും യമഹ, പുത്തൻ പൾസറിന് കൂച്ചുവിലങ്ങിടാൻ 150 സിസി ബൈക്കിലേക്ക് കൊണ്ടുവന്ന മാറ്റം കണ്ടോ?

ഇന്ത്യൻ വിപണിയിൽ പൾസർ ഉണ്ടാക്കിയെടുത്ത ഓളം വേറൊരു തലത്തിൽ എത്തിച്ച മോട്ടോർസൈക്കിളായിരുന്നു യമഹ FZ. യമണ്ടൻ ടയറുമായെത്തി യൂത്ത് ഐക്കണായി മാറാൻ ബൈക്കിന് അധിക സമയമൊന്നും വേണ്ടിയിരുന്നില്ല. 2008 വരെ പുത്തനൊരു മോഡൽ വാങ്ങാൻ പദ്ധതിയിട്ടാൽ ആദ്യം ബജാജ് പൾസറും പിന്നീട് ഹീറോ കരിസ്‌മയുമായിരുന്നു മനസിൽ വന്നിരുന്നതെങ്കിൽ പിന്നീട് FZ-യുടെ കാലമായിരുന്നു.

ശരിക്കും മസ്ക്കുലർ സ്റ്റൈലും യഹമയുടെ ബ്രാൻഡിംഗും കൂടി ചേർന്നപ്പോൾ പിറന്നത് ചരിത്രമായിരുന്നു. ഇന്നത്തെ തലമുറ മോഡലിന് പണ്ടത്തെ അത്രയും ഫാൻബേസ് ഒന്നുമില്ലെങ്കിലും ആള് വേണ്ടരീതിയിൽ തന്നെ വിൽപ്പനയുമായി മുന്നോട്ടു പോവുന്നുണ്ട്. ഇന്ത്യയിൽ ഉത്സവ സീസൺ ആരംഭിച്ചതോടെ കൂടുതൽ വിൽപ്പന പിടിക്കാനായി FZ-S FI V4 മോഡലിലേക്ക് പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ജീപ്പനീസ് ടൂവീലർ കമ്പനി.

Yamaha FZ-S FI V4

ഡാർക്ക് മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനിൽ എത്തുന്ന FZ-S FI V4 പതിപ്പിന് ഇന്ത്യയിൽ 1.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. മോട്ടോർസൈക്കിളിന്റെ ഡീലക്‌സ് വേരിയന്റിലെ മെറ്റാലിക് ഗ്രേ, മജസ്റ്റി റെഡ്, മെറ്റാലിക് ബ്ലാക്ക് എന്നീ നിലവിലെ കളർ ഓപ്ഷനുകൾക്കൊപ്പമാണ് പുതിയ നിറങ്ങളും വിൽക്കുക.

രണ്ട് അലോയ് വീലുകളിലും റെഡ് പിൻസ്ട്രിപ്പിനൊപ്പം മാറ്റ് ബ്ലാക്ക് ഷേഡിന് ഓൾ-ബ്ലാക്ക് ഫിനിഷും ലഭിക്കുന്നത് FZ-യുടെ ലുക്ക് വർധിപ്പിക്കുന്നുണ്ട്. ഡാർക്ക് മാറ്റ് ബ്ലൂ വേരിയന്റിൽ രണ്ട് അലോയ് വീലുകളിലും വൈറ്റ് പിൻസ്ട്രിപ്പാണ് അവതരിപ്പിക്കുന്നത്. ക്രോം-ഫിനിഷ്‌ഡ് ചുറ്റുപാടുകളുള്ള ഫ്യുവൽ ടാങ്ക് ആവരണങ്ങളിൽ ഫോക്‌സ് വെന്റുകൾളും യമഹ ഇപ്പോഴും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഡിസൈൻ പലർക്കും അരോചകമായി തോന്നിയിട്ടുണ്ടെങ്കിലും ഇതുവരെ ഒഴിവാക്കാൻ കമ്പനി തയാറാവുന്നില്ലെന്ന് വേണം പറയാൻ.

Yamaha FZ-S FI V4

500 രൂപ അധികം നൽകിയാൽ ഡ്യുവൽ-ടോൺ സീറ്റ് കവറുകളും കളർ-കോഡഡ് അലോയ് വീലുള്ള FZ-S Fi Ver 4.0 DLX പതിപ്പ് സ്വന്തമാക്കാനും സാധിക്കും. ഈ വേരിയന്റിന് മെറ്റാലിക് ഗ്രേ, മെറ്റാലിക് ബ്ലാക്ക്, മജസ്റ്റി റെഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളാണ് ഇപ്പോഴുമുള്ളത്. ഫ്യുവൽ ടാങ്ക് എക്സ്റ്റൻഷനുകളിൽ ക്രോം ചുറ്റുപാടുകൾ ഇവിടെയും നിലനിർത്തുന്നുണ്ടെന്നു വേണം പറയാൻ.

മെറ്റാലിക് ഗ്രേയ്ക്ക് റേസിംഗ് ബ്ലൂ നിറമുള്ള അലോയ് വീലുകളും ബ്ലാക്ക് സീറ്റ് കവറുമാണ് യമഹ ഒരുക്കിയിരിക്കുന്നത്. അതേസമയം മെറ്റാലിക് ബ്ലാക്ക് ആൻഡ് മെജസ്റ്റി റെഡ് ഗോൾഡ് ഫിനിഷ്ഡ് അലോയ് വീലുകളും പാസ്തൽ റെഡ് സീറ്റ് കവറും ലഭിക്കുന്നു. FZ-S Fi 4.0 മോഡലിലും അതിന്റെ DLX വേരിയന്റിലും സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം യമഹ ഇന്നും നൽകുന്നില്ലെന്നും നിരാശപ്പെടുത്തുന്ന കാര്യമാണ്.

Yamaha FZ-S FI V4

പുതിയ നിറങ്ങൾ ചേർക്കുന്നത് കൂടാതെ മോട്ടോർസൈക്കിളിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെ കമ്പനി കൊണ്ടുവന്നിട്ടില്ല. മെക്കാനിക്കലായി അതേപടി തുടരുമ്പോൾ 7,250 rpm-ൽ 12.4 bhp പവറും 5,500 rpm-ൽ പരമാവധി 13.3 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 149 സിസി സിംഗിൾ സിലിണ്ടർ 2V SOHC എഞ്ചിനാണ് യമഹ FZ-S FI V4 മോഡൽ ഇപ്പോഴും ഉപയോഗിക്കുന്നത്.

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മികച്ച ഇന്ധനക്ഷമതയും റിഫൈൻമെന്റും നൽകുന്ന നല്ലൊരു എഞ്ചിനാണിത് എന്നതിൽ സംശയമൊന്നുമില്ല. ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), മുൻവശത്ത് സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റം, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്ക് എന്നിവയാണ് FZ-S FI മോട്ടോർസൈക്കിളിലെ ചില പ്രധാന ഹൈലൈറ്റുകളായി എടുത്തു പറയാനാവുന്നത്.

ഇതുകൂടാതെ മൾട്ടിഫങ്ഷണൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലൈറ്റ്, ടയറിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പിൻ മഡ്‌ഗാർഡ്, ലോവർ എഞ്ചിൻ ഗാർഡ്, ബ്ലൂടൂത്ത്-പ്രാപ്‌തമാക്കിയ വൈ-കണക്‌ട് ആപ്പ് എന്നീ ഫീച്ചറുകളും യമഹ FZ-S FI V4 മോഡലിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ മുടക്കുന്ന കാശിനുള്ള മൂല്യം ഈ മോട്ടോർസൈക്കിൾ നൽകുന്നുണ്ട് എന്നതിൽ തർക്കമൊന്നുമില്ല.

ഇന്ത്യയിലെ 150 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ സുസുക്കി ജിക്‌സർ, ബജാജ് പൾസർ N150, ടിവിഎസ് അപ്പാച്ചെ RTR 160, ഹീറോ എക്‌സ്ട്രീം 160R തുടങ്ങിയ ശക്തരായ എതിരാളികളോട് മത്സരിക്കുന്ന ക്ഷീണം പുതിയ FZ-S FI പതിപ്പിനുണ്ട്. പഴയ ഇതിഹാസ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ഡിസൈനിലെ മാറ്റം പലരിലും നിരാശയുളവാക്കിയിട്ടുണ്ട്. ഇത് മറികടക്കാനായാൽ കമ്പനിക്ക് കൂടുതൽ വിൽപ്പന പിടിക്കാനാവുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Saturday, October 7, 2023, 16:43 [IST]
English summary
Yamaha fz s fi v4 gets new 2 colour options in india price features specs
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X