എഞ്ചിൻ പുതുക്കി കൂടുതൽ ഫീച്ചറുകളും ചേർത്തു! 2023 ഫാസിനോ, റേ ZR സ്‌കൂട്ടറുകൾ വിപണിയിൽ

സ്‌കൂട്ടർ വിപണിയിൽ ഹോണ്ട, ഹീറോ, സുസുക്കി എന്നിവർക്കുള്ള അതേപരിഗണന തന്നെയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ യമഹയ്ക്കും ലഭിക്കുന്നത്. ഫാസിനോ, റേ ZR മോഡലുകളെല്ലാം വിൽപ്പനയിൽ കാര്യമായ നേട്ടമുണ്ടാക്കുന്നുമുണ്ട്. ഇടയ്ക്കിടെ മോഡൽ നിരയിൽ പരിഷ്ക്കാരങ്ങളുമായി തിളങ്ങി നിൽക്കാൻ കമ്പനി കാട്ടുന്ന ശ്രമങ്ങൾ തന്നെയാണ് ഇതിനുള്ള കാരണവും.

ഫാസിനോ വനിതകളെ കൂടുതലായും കൈയിലെടുക്കുമ്പോൾ പരുക്കൻ ശൈലിയുമായി യുവാക്കളെയാണ് റേ ZR തങ്ങളിലേക്ക് അടുപ്പിക്കുന്നത്. കൂടുതൽ കാര്യക്ഷമമായ എഞ്ചിനൊപ്പം മികച്ച നിർമാണ നിലവാരവും ഈ രണ്ട് സ്‌കൂട്ടറുകളുടെയും പ്രത്യേകതയാണ്. ഇപ്പോൾ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോവുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടത്തിന് അനുസൃതമായി രണ്ട് സ്‌കൂട്ടറുകളെയും പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് യമഹ. 125 സിസി സ്കൂട്ടർ ശ്രേണിയുടെ 2023 പതിപ്പുകൾ E20 നിലവാരത്തിലുള്ള എഞ്ചിനിലാണ് ഇനി വാങ്ങാനാവുന്നത്.

എഞ്ചിൻ പുതുക്കി കൂടുതൽ ഫീച്ചറുകളും ചേർത്തു! 2023 ഫാസിനോ, റേ ZR സ്‌കൂട്ടറുകൾ വിപണിയിൽ

ഫാസിനോ 125 Fi ഹൈബ്രിഡ്, റേ ZR 125 Fi ഹൈബ്രിഡ്, റേ ZR സ്ട്രീറ്റ് റാലി 125 Fi ഹൈബ്രിഡ് എന്നീ മോഡലുകളെയാണ് പരിഷ്ക്കാരങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നത്. 125 സിസി സിംഗിൾ സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ കുറഞ്ഞ അളവിൽ മലിനീകരണം പുറന്തള്ളാൻ പുനർനിർമിച്ചുവെങ്കിലും പവർ കണക്കുകളിലൊന്നും ഒരു കുറവും സംഭവിച്ചിട്ടില്ല. 2023 മോഡലുകൾക്ക് യമഹ പുതിയ നിറങ്ങളും സമ്മാനിച്ചിട്ടുണ്ടെന്നത് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്നൊരു കാര്യമാണ്.

പുതുക്കിയ എക്സ്ഷോറൂം വില

• ഫാസിനോ: 78,600 രൂപ മുതൽ

• റേ ZR: 82,730 രൂപ മുതൽ

2023 ഫാസിനോയ്ക്ക് പുതിയ ഡാർക്ക് മാറ്റ് ബ്ലൂ നിറവും റേ ZR ഹൈബ്രിഡിന് മാറ്റ് ബ്ലാക്ക്, ലൈറ്റ് ഗ്രേ വെർമില്ല്യൺ എന്നിങ്ങനെ രണ്ട് ആകർഷകമായ നിറങ്ങളാണ് ലഭിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഫ്രണ്ട് ടെലിസ്‌കോപ്പിക് സസ്പെൻഷൻ, പിൻവശത്തുള്ള സിംഗിൾ സൈഡഡ് ഷോക്ക് അബ്സോർബർ എന്നിവയാണ് രണ്ട് സ്‌കൂട്ടറുകൾക്കുമുള്ള പൊതുവായ സവിശേഷതകൾ.

എഞ്ചിൻ പുതുക്കി കൂടുതൽ ഫീച്ചറുകളും ചേർത്തു! 2023 ഫാസിനോ, റേ ZR സ്‌കൂട്ടറുകൾ വിപണിയിൽ

രണ്ട് സ്‌കൂട്ടറുകൾക്കും ഡിസ്‌ക് ബ്രേക്ക് ഓപ്ഷനുള്ള 12 ഇഞ്ച് ഫ്രണ്ട് അലോയ് വീലും ഡ്രം ബ്രേക്കോടുകൂടിയ 10 ഇഞ്ച് റിയർ അലോയ് വീലുമാണ് ജാപ്പനീസ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. പിൻഭാഗത്ത് 110-സെക്ഷൻ ടയറുകളാണെങ്കിലും റേ ZR പതിപ്പിന് ബ്ലോക്ക് പാറ്റേൺ ടയറുകളാണ് കമ്പനി നൽകിയിരിക്കുന്നത്. ഒരേ ഷാസിയിൽ നിർമിച്ചിരിക്കുന്നതിനാൽ വലിപ്പത്തിന്റെ കാര്യത്തിൽ മുൻഗാമിക്ക് സമാനമാണ് ഫാസിനോയും അതിന്റെ സ്പോർട്ടിയർ പതിപ്പായ റേയും.

മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് 60 കി.മീ/ലി വരെയുള്ള ഏറ്റവും മികച്ച ഇന്ധനക്ഷമത കണക്കുകളും യമഹ സ്‌കൂട്ടറുകൾ നൽകുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഫാസിനോയും, റേ ZR മോഡലുകളും 21 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ് വാഗ്ദാനം ചെയ്യുന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. വെറും 99 കിലോഗ്രാം ഭാരം മാത്രമാണ് രണ്ട് മോഡലുകൾക്കുമുള്ളത്. യമഹയിൽ നിന്നുള്ള പുതിയ 125 സിസി ഹൈബ്രിഡ് സ്‌കൂട്ടർ ശ്രേണിക്ക് ഇപ്പോൾ കമ്പനിയുടെ സിഗ്നേച്ചർ ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ വൈ-കണക്‌റ്റ് ആപ്പും ലഭിക്കുന്നുണ്ട്.

എഞ്ചിൻ പുതുക്കി കൂടുതൽ ഫീച്ചറുകളും ചേർത്തു! 2023 ഫാസിനോ, റേ ZR സ്‌കൂട്ടറുകൾ വിപണിയിൽ

പുതിയ യമഹ വൈ-കണക്‌ട് ആപ്പിൽ ഫ്യുവൽ കൺസെപ്ഷൻ ട്രാക്കർ, മെയിന്റനൻസ് ശുപാർശകൾ, ലാസ്റ്റ് പാർക്കിംഗ് ലൊക്കേഷൻ, മാൽഫങ്ഷൻ നോട്ടിഫിക്കേഷൻ, റെവസ് ഡാഷ്‌ബോർഡ്, റൈഡർ റാങ്കിംഗ് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളും നൽകുമെന്നാണ് ഇരുചക്ര വാഹന നിർമാതാക്കളായ മയഹ അറിയിച്ചിരിക്കുന്നത്. എഞ്ചിൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ OBD2, E20 ഫ്യുവൽ കംപ്ലയിന്റ് ബിഎസ്-VI, എയർ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് 125 സിസി ബ്ലൂ കോർ എഞ്ചിനാണ് ഫാസിനോയ്ക്കും റേ ZR മോഡലിനും തുടിപ്പേകുന്നത്.

ഇത് 6,500 rpm-ൽ പരമാവധി 8.2 bhp പവറും 5,000 rpm-ൽ 10.3 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹൈബ്രിഡ് എഞ്ചിനിൽ സ്മാർട്ട് മോട്ടോർ ജനറേറ്റർ (SMG) സംവിധാനവും ഉണ്ട്. സൈലന്റ് സ്റ്റാർട്ട്, സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ സവിശേഷതകളാണ് ഈ ഫീച്ചറുകളിലൂടെ പ്രാപ്‌തമാക്കുന്നത്. മുമ്പത്തെ 113 സിസി എഞ്ചിനേക്കാൾ 30 ശതമാനം കൂടുതൽ പവറും 16 ശതമാനം മെച്ചപ്പെട്ട കാര്യക്ഷമതയും യമഹ അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Monday, February 20, 2023, 12:30 [IST]
English summary
Yamaha launches 2023 fascino ray zr scooters in india with updated engine and more features
കൂടുതല്‍... #യമഹ #yamaha #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X