കവസാക്കിയും കെടിഎമ്മും ഇനി ആരും വാങ്ങില്ല, യമഹയുടെ സൂപ്പർബൈക്കിനായുള്ള ബുക്കിംഗ് തുടങ്ങി

ഇന്ത്യയിൽ RX100 എന്ന ക്ലാസിക് ഐറ്റത്തിലൂടെ മോട്ടോർസൈക്കിൾ പ്രേമികളുടെ മനസിൽ കുടിയേറിയ ഇരുചക്ര വാഹന നിർമാതാക്കളാണ് യമഹ. പിന്നീട് RX-Z, YZR R-15, FZ പോലുള്ള മോഡലുകളിലൂടെ യുവാക്കളുടെ ജനപ്രിയ ബ്രാൻഡുകളിൽ ഒന്നായി പേരെടുക്കാനും യമഹക്ക് സാധിച്ചു. ഇന്നും ഒരു പ്രത്യേക ഇമേജ് തന്നെയാണുള്ളതെങ്കിലും കാലാതീതമായി ഒരു പുത്തൻ ബൈക്ക് പുറത്തിറക്കുന്നതിൽ കമ്പനി പരാജയമാണെന്നു വേണം പറയാൻ.

പ്രത്യേകിച്ച് ഹോണ്ട, ഹീറോ പോലുള്ള എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ പുത്തൻ മോഡലുകൾ ഇറക്കുന്നതിൽ യമഹ ഏറെ പിന്നിലാണ്. പ്രത്യേകിച്ച് പ്രീമിയം മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യയിൽ ഡിമാന്റ് ഏറി വരുന്ന സാഹചര്യത്തിൽ. ഹോണ്ടയെല്ലാം തങ്ങളുടെ പ്രീമിയം മോഡൽ നിരയെല്ലാം വിപുലീകരിച്ചപ്പോൾ കാഴ്ച്ചക്കാരായി നിന്നവരാണ് യമഹ. എന്നാൽ ഈ തീരുമാനം മാറ്റി ചില പ്രീമിയം വാഹനങ്ങൾ ഇന്ത്യക്കായി സമ്മാനിക്കാൻ പോവുകയാണ് ഈ ജാപ്പനീസ് ടൂവീലർ നിർമാതാക്കൾ.

Yamaha R3

MT-03, R7, MT-07, MT-09, R1M, R3 തുടങ്ങിയ ഹൈ-പെർഫോമൻസ് മോട്ടോർസൈക്കിളുകളാണ് യമഹ ഇന്ത്യക്കായി ഒരുക്കുന്നത്. അടുത്തിടെ ഒരു ഡീലർഷിപ്പ് ഇവന്റിൽ ഈ പ്രീമിയം ബൈക്കുകളെയെല്ലാം കമ്പനി പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇവയെല്ലാം എന്ന് വിപണിയിലെത്തിക്കുമെന്ന കാര്യം കൃത്യമായി ബ്രാൻഡ് അറിയിച്ചിട്ടില്ലെങ്കിലും ഡീലർഷിപ്പുകൾ യമഹ R3 മോഡലിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നതാണ് പുതിയ വാർത്ത.

യമഹ ഡീലർഷിപ്പുകൾ 5,000 രൂപ മുതൽ 25,000 രൂപ വരൊണ് R3 മോട്ടോർസൈക്കിളിന്റെ പ്രീ-ബുക്കിംഗിനായി സ്വീകരിക്കുന്ന തുക. പ്രീമിയം ബൈക്ക് ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയും ബ്ലൂ സ്ക്വയർ ഡീലർഷിപ്പുകൾ വഴി വിൽക്കുകയും ചെയ്യും. ഇന്ത്യയിൽ നേരത്തെ പ്രീമിയം ബൈക്കുകൾ അവതരിപ്പിച്ചിരുന്ന ബ്രാൻഡ് ഒറു ഘട്ടത്തിൽ പിൻവലിഞ്ഞ് കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയായ വാഹനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

Yamaha R3

എന്നാൽ വിപണിയുടെ സ്വഭാവം അതിവേഗം മാറുകയും പ്രീമിയം മോട്ടോർസൈക്കിളുകൾക്കും സ്കട്ടറുകൾക്കും രാജ്യത്ത് ആവശ്യക്കാരുണ്ടായതും യമഹയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. യമഹയുടെ ഉയര്‍ന്ന ശേഷിയുള്ള YZF-R ബൈക്കുകള്‍ ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും വടക്കേ അമേരിക്കന്‍, യൂറോപ്യന്‍, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ വിപണികളിലും അവയ്ക്ക് വലിയ ഡിമാന്‍ഡാണ്. ഇതേ ട്രെൻഡ് ഇവിടെയും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

321 സിസി, ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് യമഹ R3 പ്രീമിയം ബൈക്കിന് കരുത്ത് പകരുന്നത്. ഇത് 10,750 rpm-ൽ 41 bhp പവറും 9,000 rpm-ൽ പരമാവധി 29.5 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കുക. 169 കിലോഗ്രാം ഭാരം വരുന്ന മോട്ടോർസൈക്കിളിന് 14 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണ് R3-യിൽ യമഹ ഒരുക്കിയിരിക്കുന്നത്.

Yamaha R3

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ഇൻവേർട്ടഡ് ടെലിസ്കോപ്പിക് ഫോർക്കുകളും പിൻവശത്ത് പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് 298 mm ഡിസ്‌ക്കും പിന്നിൽ 220 mm ഡിസ്‌ക്കുമാണ് ഇടംപിടിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും യമഹ R3 പ്രീമിയം ബൈക്കിലുണ്ട്.

ഇരുവശത്തും 17 ഇഞ്ച് അലോയ് വീലുകളുള്ള മുൻഭാഗത്ത് 110/70 സെക്ഷൻ ടയറുകളും പിന്നിൽ 140/70 സെക്ഷനുമാണ് ലഭിക്കുക. 50/50 ഫ്രണ്ട്/റിയർ വെയ്റ്റ് ഡിസ്ട്രിബ്യൂഷനാണ് മോട്ടോർസൈക്കിളിന്റെ മറ്റൊരു സവിശേഷത. ഇന്ത്യൻ വിപണിയിൽ പുതിയ യമഹ R3 കവസാക്കി നിഞ്ച 300, നിഞ്ച 400, കെടിഎം RC390 എന്നിവയ്‌ക്കെതിരെയാണ് മാറ്റുരയ്ക്കുക. R3 യുടെ നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റർ പതിപ്പായ MT-03 യമഹ ഇതിനു പിന്നാലെ അവതരിപ്പിക്കുമെന്നുമാണ് വിവരം.

More from DriveSpark

Article Published On: Saturday, June 24, 2023, 14:14 [IST]
English summary
Yamaha r3 unofficial bookings started in india launch soon
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X