മസിൽമാൻ്റെ 'മസിൽ' ബൈക്കുകൾ; RD350 മുതൽ യമഹ V-മാക്‌സ് വരെ!

സിനിമാ താരങ്ങളുടെ വാഹന കമ്പം ഒരിക്കലും അവസാനിക്കാത്തൊരു കാര്യമാണ്. ഇവരുടെ പുത്തൻ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വരെ വൻ ഹിറ്റാവാറുണ്ട്. എന്നാൽ ഈ വാഹന കമ്പത്തേക്കുറിച്ച് പറയുമ്പോൾ വളരെ പെട്ടന്നു തന്നെ മനസിലേക്ക് ഓടിയെത്തുന്ന പേരുകളാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എംഎസ് ധോണിയുടേയും ബോളിവുഡ് നടൻ ജോൺ എബ്രഹാമിൻ്റേതും.

മസിൽമാൻ്റെ 'മസിൽ' ബൈക്കുകൾ; RD350 മുതൽ യമഹ V-മാക്‌സ് വരെ!

സിനിമയിൽ നിന്നും കോടികൾ സമ്പാദിക്കുന്നതിനു പുറമേ രണ്ടുപേർക്കുമുള്ള പൊതു സ്വഭാവമാണ് മോട്ടോർസൈക്കിളുകൾ പ്രണയം. ‘ധൂം' എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ പ്രശസ്തനായ ജോൺ എബ്രഹാമിന് മോട്ടോർസൈക്കിളുകളുടെ ഒരു വൻ ശേഖരം തന്നെയുണ്ട്. സൂപ്പർ ബൈക്കുകൾക്ക് പുറമെ കെടിഎം, മഹീന്ദ്ര മോജോ, രാജ്പുതാന കസ്റ്റംസിൽ നിന്നുള്ള ലൈറ്റ്ഫൂട്ട് റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്നീ സാധാരണ മോഡലുകളും താരത്തിന്റെ പക്കലുണ്ട്.

മസിൽമാൻ്റെ 'മസിൽ' ബൈക്കുകൾ; RD350 മുതൽ യമഹ V-മാക്‌സ് വരെ!

ഇനി സൂപ്പർബൈക്ക് കളക്ഷനിലേക്ക് നോക്കിയാൽ യമഹ R1, കവസാക്കി ZX-14R, ഹോണ്ട CBR 1000R, ഡ്യുക്കാട്ടി ഡയവൽ, സുസുക്കി GSX 1000R, സുസുക്കി ഹയാബുസ തുടങ്ങിയ കിടിലൻ മോഡലുകളും കാണാനാവും. ഇതിനെല്ലാം പുറമെ വളരെ അപൂർവമായ ബൈക്കുകളും ജോണിനുണ്ടെന്നതാണ് പ്രത്യേകത. ബോളിവുഡ് താരത്തിൻ്റെ ഉടമസ്ഥതയിലുള്ള ചില അതുല്യമായ മോട്ടോർസൈക്കിളുകൾ ഒന്നു പരിചയപ്പെട്ടാലോ?

മസിൽമാൻ്റെ 'മസിൽ' ബൈക്കുകൾ; RD350 മുതൽ യമഹ V-മാക്‌സ് വരെ!

യമഹ RD350

ഇതിഹാസങ്ങളിലെ ഇതിഹാസം എന്നാണ് യമഹ RD350 പൊതുവെ അറിയപ്പെടാറുള്ളത്. മിക്ക സെലിബ്രിറ്റികളും മോഹവിലയ്ക്ക് ഈ ബൈക്ക് സ്വന്തമാക്കിയിട്ടുള്ള വാർത്തകൾ പലപ്പോഴായി നാം കേട്ടിട്ടുമുണ്ടാവും. എൺപതുകളിൽ ഇന്ത്യയിൽ നിർത്തലാക്കിയെങ്കിലും ഈ മോട്ടോർസൈക്കിളിന്റെ അപൂർവ സ്വഭാവമാണ് ഇതിനെ സവിശേഷമാക്കുന്നത്. ആയതിനാൽ ജോണിന്റെ ഏറ്റവും പ്രിയപ്പെട്ട മോഡലുകളിൽ ഒന്നാണ് RD350.

മസിൽമാൻ്റെ 'മസിൽ' ബൈക്കുകൾ; RD350 മുതൽ യമഹ V-മാക്‌സ് വരെ!

സ്‌പെയറുകൾ ലഭിക്കാൻ പ്രയാസമാണെങ്കിലും ഇതിന്റെ മൂല്യം ഇന്നും ലക്ഷങ്ങളാണ്. പാർട്‌സുകൾ പലപ്പോഴും ഇറക്കുമതി ചെയ്യേണ്ടി വരെ വന്നേക്കും. 6 സ്പീഡ് ഗിയർബോക്‌സിന്റെ സഹായത്തോടെ ഏകദേശം 30 bhp കരുത്തിൽ 32 Nm torque വരെ ഉത്പാദിപ്പിക്കുന്ന ടു-സ്ട്രോക്ക്, ട്വിൻ സിലിണ്ടർ എഞ്ചിനാണ് യമഹ RD350-യുടെ ഹൃദയം. ഇന്ധന ഉപഭോഗത്തിനായി റീഡ് വാൽവുകൾ, ഓരോ സിലിണ്ടറിനും വ്യക്തിഗത കാർബുറേറ്ററുകൾ എന്നിവയും അതിലേറെയും ഫീച്ചർ ചെയ്യുന്ന ആദ്യത്തെ മോട്ടോർസൈക്കിൾ കൂടിയാണിത്.

മസിൽമാൻ്റെ 'മസിൽ' ബൈക്കുകൾ; RD350 മുതൽ യമഹ V-മാക്‌സ് വരെ!

യമഹ V-മാക്‌സ്

ഡ്യുക്കാട്ടി വൈൽഡ് ഡയാവൽ അല്ലെങ്കിൽ ട്രയംഫ് വിത്ത് ബോങ്കേഴ്‌സ് റോക്കറ്റ് 3 കൊണ്ടുവരുന്നതിന് മുമ്പ് യമഹ പുറത്തിറക്കിയ പവർ ക്രൂയിസർ ബൈക്കാണ് V-മാക്‌സ്. 1985-ൽ സവിശേഷമായ 1.2 ലിറ്റർ V4 എഞ്ചിനിൽ പുറത്തിറക്കിയ ബൈക്ക് പിന്നീട് 1,679 സിസി എഞ്ചിനിലേക്ക് നവീകരിക്കപ്പെട്ടു. ഇന്ത്യയിലും ഇതിന്റെ ഏതാനും യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ജോൺ എബ്രഹാമും ഇത് വാങ്ങുന്നത്.

മസിൽമാൻ്റെ 'മസിൽ' ബൈക്കുകൾ; RD350 മുതൽ യമഹ V-മാക്‌സ് വരെ!

315 കിലോഗ്രാം ഭാരമുണ്ടായിരുന്നിട്ടും കിടിലൻ പെർഫോമൻസിന് പേരുകേട്ട ബൈക്കാണിത്. V-മാക്‌സിൻ്റെ സീറ്റിനടിയിലാണ് ഫ്യുവൽ ടാങ്ക് ഇടംപിടിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ അവസാനത്തെ ആവർത്തനത്തിൽ 5 സ്പീഡ് ഗിയർബോക്‌സിന്റെ സഹായത്തോടെ എഞ്ചിൻ 194 bhp കരുത്തിൽ പരമാവധി 167 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

മസിൽമാൻ്റെ 'മസിൽ' ബൈക്കുകൾ; RD350 മുതൽ യമഹ V-മാക്‌സ് വരെ!

എംവി അഗസ്റ്റ F3 800

ഇന്ത്യയിൽ സാന്നിധ്യമില്ലെങ്കിലും ഈ ഇറ്റാലിയൻ ബ്രാൻഡിനെ അറിയാത്ത അധികം വാഹന പ്രേമികളൊന്നും ഉണ്ടാവില്ല. ജോൺ എബ്രഹാമിന്റെ ശേഖരങ്ങളിലെ അപൂർവ മോഡലാണ് എംവി അഗസ്റ്റ F3 800. 2013-ൽ പുറത്തിറക്കിയ മോട്ടോർസൈക്കിൾ ഡിസൈനിലാണ് ഏറ്റവും ശ്രദ്ധേയം.

മസിൽമാൻ്റെ 'മസിൽ' ബൈക്കുകൾ; RD350 മുതൽ യമഹ V-മാക്‌സ് വരെ!

ഒതുക്കമുള്ള രൂപവും സിംഗിൾ-ഫേസ് സ്വിംഗ് ആം, ട്രിപ്പിൾ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ തുടങ്ങിയവയാണ് ഇതിന്റെ ഹൈലൈറ്റുകൾ. 148 bhp പവറിൽ 88 Nm torque നൽകുന്ന 800 സിസി, ലിക്വിഡ് കൂൾഡ് ഇൻ-ലൈൻ ത്രീ സിലിണ്ടർ എഞ്ചിനാണ് എംവി അഗസ്റ്റയുടെ ബൈക്കിനുള്ളത്.

മസിൽമാൻ്റെ 'മസിൽ' ബൈക്കുകൾ; RD350 മുതൽ യമഹ V-മാക്‌സ് വരെ!

അപ്രീലിയ RSV4 RF

അപ്രീലിയ RSV4 RF എന്ന ഇറ്റാലിയൻ ബൈക്കാണ് ജോൺ എബ്രഹാമിൻ്റെ ഗരാജിലുള്ള അടുത്ത സുന്ദരൻ. ഒരു മുൻനിര സ്‌പോർട്‌സ് ബൈക്കിൽ ഒരാൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന എല്ലാ കാര്യങ്ങളിലും ഈ സൂപ്പർബൈക്കിലുണ്ട്. 6 സ്പീഡ് ഗിയർബോക്‌സിന്റെ സഹായത്തോടെ 198 bhp പവറിൽ 115 Nm torque നൽകുന്ന 999.6 സിസി V4 എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. വെറും 3.5 സെക്കൻഡിൽ മോഡൽ 100 കി.മീ. വേഗത കൈവരിക്കാനാവും.

മസിൽമാൻ്റെ 'മസിൽ' ബൈക്കുകൾ; RD350 മുതൽ യമഹ V-മാക്‌സ് വരെ!

ഡ്യുക്കാട്ടി പാനിഗാലെ V4

V4 എഞ്ചിനുകൾ അവതരിപ്പിക്കുകയാണെന്ന് ഡ്യുക്കാട്ടി പ്രഖ്യാപിച്ചപ്പോൾ ആരാധകർ ആവേശത്തിലായിരുന്നു. അങ്ങനെയാണ് ബോളിവുഡ് താരവും ഡ്യുക്കാട്ടി പാനിഗാലെ തന്റെ ഗരാജിലെത്തിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും ജനപ്രിയമായ മോഡൽ 1103 സിസി ലിക്വിഡ് കൂൾഡ് V4 എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്.

മസിൽമാൻ്റെ 'മസിൽ' ബൈക്കുകൾ; RD350 മുതൽ യമഹ V-മാക്‌സ് വരെ!

ആറു സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 211 bhp കരുത്തിൽ 123 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അപ്രീലിയയ്ക്ക് സമാനമായി പാനിഗാലെ V4 പതിപ്പിന് മികച്ച സസ്പെൻഷൻ, ബ്രേക്കിംഗ്, ഇലക്ട്രോണിക് എയ്‌ഡുകൾ തുടങ്ങിയവയെല്ലാം ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Yamaha rd350 to ducati panigale v4 exotic motorcycles owned by john abraham
Story first published: Saturday, February 4, 2023, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X