ഇതോടെ ഓല വീഴും? ചേതക് ഇവിയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അറിഞ്ഞാൽ വാങ്ങിപ്പോവും

ഇലക്ട്രിക് സ്‌കൂട്ടർ എന്നാൽ ഇപ്പോൾ പലർക്കും ഓലയും ഏഥറുമെല്ലാമാവും അല്ലേ. പക്ഷേ ഓല വരുന്നതിനു മുമ്പേ വാഹന വിപണിയുടെ ഭാവിയായി കാണുന്ന ഇവി പുറത്തിറക്കിയ ബ്രാൻഡാണ് ബജാജ്. ചേതക് എന്ന ഇതിഹാസ സ്‌കൂട്ടറിനെ വൈദ്യുതീകരിച്ചാണ് കമ്പനി നിശബ്‌ദ വിപ്ലവത്തിന് തിരികൊളുത്തിയത്. 2019-ലാണ് ബാറ്ററി മോഡൽ പുറത്തിറങ്ങുന്നതെങ്കിലും ഈയടുത്ത കാലത്താണ് വാഹനം കൂടുതൽ ആളുകളിലേക്ക് എത്തിത്തുടങ്ങിയത്.

തുടക്കത്തിൽ പരിമിതമായ സംഖ്യയിൽ മാത്രം നിർമിച്ചിരുന്ന ചേതക് ഇവി ബെംഗളൂരു, പൂനെ, ഹൈദരാബാദ് പോലുള്ള പ്രമുഖ നഗരങ്ങളിൽ മാത്രമാണ് ലഭ്യമാക്കിയിരുന്നത്. ഈയൊരു തന്ത്രം അത്ര ഫലവത്താവാതെ പോയതാണ് ഓല പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ അതിവേഗം ഹിറ്റടിക്കാൻ കാരണമായത്. എന്നാൽ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിനെ ജനകീയനാക്കാനുള്ള ശ്രമങ്ങളിലായിരുന്നു ബജാജ്. അടുത്തകാലത്തായി ഈ നീക്കങ്ങൾ നടത്തിയ കമ്പനി ഇപ്പോഴിതാ ചേതക്കിനെ ചില കിടലൻ മാറ്റങ്ങളോടെ പുനരവതരിപ്പിക്കാൻ പോവുകയാണ്.

2024 Bajaj Chetak Premium Electric Scooter TFT Screen Teased

ബജാജ് ഓട്ടോ 2024 ചേതക് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിനെ ജനുവരി അഞ്ചിന് വിപണിയിൽ അവതരിപ്പിക്കും. ഫീച്ചർ ലിസ്റ്റിലും മെക്കാനിക്കലുകളിലും സമഗ്രമായ മാറ്റങ്ങളോടെ ഏറ്റവും പുതിയ ആവർത്തനത്തോടെ വരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച സൂചനകൾ നൽകുന്ന ടീസർ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന മോഡലിന്റെ ടോപ്പ് എൻഡ് പതിപ്പിനെയാണ് ഇപ്പോൾ നവീകരണത്തിന് വിധേയമാക്കിയിരിക്കുന്നത്.

എൻട്രി ലെവൽ അർബൻ ട്രിമ്മിനെക്കാൾ മികച്ചതാക്കാനായി വരാനിരിക്കുന്ന പ്രീമിയം പതിപ്പ് ഒരു പുതിയ TFT സ്‌ക്രീൻ, വലിയ ബാറ്ററി പായ്ക്ക്, ഉയർന്ന വേഗത എന്നിവയുമായി എത്തും. പ്രധാനമായും ഓലയുടെ കുത്തക തകർക്കുക എന്നതാണ് ബജാജിന്റെ ഉന്നം. ചേതക്കിന്റെ ഈ വേരിയന്റിന് 73 കിലോമീറ്റർ വേഗതയുണ്ടാകും, ഇക്കോ, സ്‌പോർട് എന്നിങ്ങനെ രണ്ട് മോഡുകളിൽ വരുമെന്നും സൂചനയുണ്ട്.

2024 Bajaj Chetak Premium Electric Scooter TFT Screen Teased

2024 ബജാജ് ചേതക് പ്രീമിയം ഇ-സ്കൂട്ടറിൽ മുമ്പ് ലഭ്യമായ എൽസിഡി കൺസോളിന് പകരമായി പുതിയ 7 ഇഞ്ച് TFT സ്‌ക്രീൻ വരുന്നത് ശരിക്കും മികച്ച തീരുമാനമായിരിക്കും. റൗണ്ട് എൽസിഡി യൂണിറ്റ് അർബൻ വേരിയന്റിൽ തുടർന്നും ലഭ്യമാകുമെങ്കിലും പുതിയ ഡാഷ്‌ബോർഡിന്റെ ഫലമായി പ്രീമിയം ട്രിമ്മിന് കൂടുതൽ സവിശേഷതകൾ ലഭിക്കും.ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ 2024 ചേതക് ഇവിയിൽ ഹിൽ ഹോൾഡ്, റിവേഴ്സ് മോഡ്, സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ, ബ്ലൂടൂത്ത് ആപ്പ് കണക്റ്റിവിറ്റി എന്നിവ ഉണ്ടായിരിക്കും.

ഈ സംവിധാനത്തിലൂടെ റൈഡർക്ക് കോളുകൾ സ്വീകരിക്കാനും നിരസിക്കാനും മ്യൂസിക് പ്ലേ ചെയ്യാനും ആപ്പ് അടിസ്ഥാനമാക്കിയുള്ള ടേൺ-ബൈ-ടേൺ നാവിഗേഷൻ ഉപയോഗിക്കാനും കഴിയും. മിക്ക പ്രീമിയം ഇ-സ്‌കൂട്ടറുകളിലും സ്റ്റാൻഡേർഡ് ആയി മാറിക്കൊണ്ടിരിക്കുന്ന സവിശേഷതയായ ഡിസ്‌പ്ലേ തീം മാറ്റാനുള്ള ഓപ്ഷനും റൈഡർക്ക് ലഭിക്കും. റിമോട്ട് ഇമോബിലൈസേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ പുതിയ സ്‌ക്രീൻ സമന്വയിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

2024 Bajaj Chetak Premium Electric Scooter TFT Screen Teased

ബജാജ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ അണ്ടർസീറ്റ് സ്റ്റോറേജ് 18 ലിറ്ററിൽ നിന്ന് 21 ലിറ്ററായി ഉയർത്താനും സാധ്യതയുണ്ട്. ഇന്റർനെറ്റിലൂടെ ചോർന്ന രേഖകൾ പ്രകാരം 2024 മോഡൽ ഇവിയുടെ പ്രീമിയം പതിപ്പിന് ഒരു വലിയ 3.2 kWh ബാറ്ററി പാക്ക് ലഭിക്കുമെന്നാണ് വിവരം. ഇത് ഒറ്റ ചാർജിൽ 126 കിലോമീറ്റർ (IDC) റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 108 കിലോമീറ്റർ റേഞ്ചുള്ള 2.9 kWh ബാറ്ററി പായ്ക്ക് ചെയ്യുന്ന അർബൻ വേരിയന്റിനെ അപേക്ഷിച്ച് ഇത് ഗണ്യമായ വർധനവാണ്.

നിലവിൽ ഒരു സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിച്ച് 4 മണിക്കൂറിനുള്ളിൽ 0-100 ശതമാനം ചാർജാവുന്ന വാഹനം വലിയ ബാറ്ററി പായ്ക്കിന്റെ വരവോടെ ചാർജിംഗ് സമയവും വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുത്തൻ ചേതക് ഇവിയുടെ ഉയർന്ന വേഗത മണിക്കൂറിൽ 63 കിലോമീറ്ററിൽ നിന്ന് 73 കിലോമീറ്ററായി ഉയരുമെന്നു സൂചനയും കമ്പനി നൽകുന്നുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ പുതുക്കിയ ബജാജ് ചേതക് അതേ സ്റ്റൈലിംഗിൽ തന്നെയായിരിക്കും തുടരുക.

2024 Bajaj Chetak Premium Electric Scooter TFT Screen Teased

ഇന്നത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ മികച്ച ഫിറ്റും ഫിനിഷും ഉള്ളൊരു നല്ല മോഡലാണ് ബജാജിന്റെ ഇവി. ഇലുമിനേറ്റഡ് സ്വിച്ച് ഗിയർ, നീളമേറിയ സിംഗിൾ സീറ്റ്, ആപ്രോൺ സ്റ്റോറേജ്, അലോയ് വീലുകൾ, സീക്വൻഷ്യൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം വാഹനത്തെ കൂടുതൽ മനോഹരമാക്കുമെന്നതിലും തർക്കമൊന്നുമില്ല. ഓല S1 പ്രോ, ഏഥർ 450X, സിമ്പിൾ വൺ തുടങ്ങിയ എതിരാളികൾക്കെതിരെ ചേതക്കിനെ കൂടുതൽ മത്സരാധിഷ്ഠിതമായി നിലനിർത്താൻ ഈ അപ്‌ഡേറ്റുകൾ സഹായിക്കും.

More from DriveSpark

Article Published On: Thursday, January 4, 2024, 11:36 [IST]
English summary
2024 bajaj chetak premium electric scooter tft screen teased with more features
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X