1 ലിറ്റർ പെട്രോളിൽ 63 കി.മീ മൈലേജ്; 83,598 രൂപയ്ക്ക് ഹീറോയുടെ 125 സിസി ബൈക്ക് വിപണിയിൽ

ഇന്ത്യയിലെ സാധാരണക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഇരുചക്ര വാഹന നിർമാതാക്കളിൽ ഒന്നാണ് ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡർ പോലുള്ള കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിലൂടെയാണ് കമ്പനി ഇന്നത്തെ നിലയിലേക്ക് എത്തുന്നത്. സ്പ്ലെൻഡറിലൂടെ പടുത്തുയർത്തിയ മോഡൽ നിരയിൽ HF 100, HF ഡീലക്‌സ്, പാഷൻ പ്ലസ്, ഗ്ലാമർ പോലുള്ള ഇടിവെട്ട് ബൈക്കുകളൊക്കെയാണ് ഇപ്പോഴുള്ളത്. ഇക്കൂട്ടത്തിൽ പ്രത്യേക ഫാൻബേസുള്ള 125 സിസി മോഡലാണ് ഗ്ലാമർ. ഹോണ്ട ഷൈൻ പോലുള്ള വമ്പൻമാരുമായി ഏറ്റുമുട്ടി സെഗ്മെന്റിൽ തന്റെ സ്ഥാനം ഏറെക്കാലം മുമ്പേ കണ്ടെത്തിയ കമ്മ്യൂട്ടർ ബൈക്ക് ഇന്ന് ആധുനിക കാലത്തിനൊത്ത് പരിഷ്ക്കരിക്കുന്നതിലും ഹീറോ വിജയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഹീറോ മോട്ടോകോർപ് തങ്ങളുടെ ഈ ജനപ്രിയ മോട്ടോർസൈക്കിളിന്റെ 2024 മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഗംഭീര മാറ്റങ്ങളോടെയാണ് ഗ്ലാമർ 125 ഇത്തവണയും പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഫീച്ചറുകൾ, അധിക കളർ ഓപ്ഷൻ, പുതുക്കിയ വില നിർണയം എന്നിവയുൾപ്പെടെ നിരവധി മെച്ചപ്പെടുത്തലുകളോടെയാണ് മോട്ടോർസൈക്കിളിൻ്റെ ഈ ഏറ്റവും പുതിയ ആവർത്തനം വരുന്നത്.

2024 Hero Glamour 125 cc Motorcycle Launched

2024 ഹീറോ ഗ്ലാമർ 125 ബൈക്കിന് മത്സരാധിഷ്ഠിതമായി തന്നെയാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഡ്രം വേരിയന്റിന്. 83,598 രൂപയും ഡിസ്ക് വേരിയൻ്റിന് 87,598 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. പുതിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാൽ 125 സിസി മോട്ടോർസൈക്കിളിൽ എൽഇഡി ഹെഡ്‌ലാമ്പ് കൊടുത്തിരിക്കുന്നതാണ് ആദ്യം എടുത്തു പറയേണ്ട സംഗതി.

ഡിസി സംവിധാനം അവതരിപ്പിച്ചിരിക്കുന്നതിനാൽ ഈ എൽഇഡി യൂണിറ്റ് രാത്രി കാലങ്ങളിൽ മികച്ച ദൃശ്യപരത ഉറപ്പാക്കുകയും എല്ലാ വേഗതയിലും ഉയർന്ന പ്രകാശം നിലനിർത്തുകയും ചെയ്യുന്നുവെന്നാണ് ഹീറോ മോട്ടോകോർപ് പറയുന്നത്. രാത്രികാല യാത്രകളിൽ യാത്രക്കാരുടെ സുരക്ഷയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് 2024 മോഡൽ ഗ്ലാമറിന് ഒരു മോഡേൺ ടച്ചും സമ്മാനിക്കുന്നുണ്ട്.

2024 Hero Glamour 125 cc Motorcycle Launched

ബൈക്കിന്റെ ഡ്രം, ഡിസ്ക് എന്നീ രണ്ട് വേരിയൻ്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി പുതിയ എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരിച്ചിട്ടുണ്ടെന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്. ഇതോടൊപ്പം കാൻഡി ബ്ലേസിംഗ് റെഡ്, ബ്ലാക്ക് സ്‌പോർട്‌സ് റെഡ്, ബ്ലാക്ക് ടെക്‌നോ ബ്ലൂ എന്നിവയുടെ നിലവിലുള്ള കളർ ഓപ്ഷനുകൾക്ക് പുറമേ 2024 ഗ്ലാമർ 125 ഒരു പുതിയ ബ്ലാക്ക് മെറ്റാലിക് സിൽവർ നിറവും അവതരിപ്പിക്കുന്നു. ഈ പുതിയ കൂട്ടിച്ചേർക്കൽ മോട്ടോർസൈക്കിളിൻ്റെ ആകർഷണം വിശാലമാക്കും.

സേഫ്റ്റി ഫീച്ചർ എന്ന നിലയിൽ 125 സിസി സെഗ്‌മെൻ്റിൽ സവിശേഷമായ ഹസാർഡ് ലാമ്പും 2024 മോഡൽ ഗ്ലാമറിലേക്ക് ഹീറോ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ എല്ലാത്തരം ബൈക്കുകളിലും സ്റ്റാൻഡേർഡായി തന്നെ എത്തുന്നൊരു സവിശേഷതയായി ഹസാർഡ് ലൈറ്റുകൾ മാറിയിട്ടുണ്ട്. കനത്ത മൂടൽമഞ്ഞ് അല്ലെങ്കിൽ മഴ പോലുള്ള പ്രതികൂല കാലാവസ്ഥകളിൽ മോട്ടോർസൈക്കിളിൻ്റെ ദൃശ്യപരത മെച്ചപ്പെടുത്താനാണ് പലരും ഇത് ഉപയോഗിക്കുന്നത്.

2024 Hero Glamour 125 cc Motorcycle Launched

ഇന്ധനക്ഷമതയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും ഗ്ലാമർ 125 കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് ഒരു സ്റ്റോപ്പ്-സ്റ്റാർട്ട് സ്വിച്ചും ഹീറോ ഉൾപ്പെടുത്തിയിട്ടുണ്ട്. താക്കോൽ ഉപയോഗിക്കാതെ തന്നെ എഞ്ചിൻ എളുപ്പത്തിൽ ഓണാക്കാനും ഓഫാക്കാനും ഇത് റൈഡറെ അനുവദിക്കും. ഇന്ധനവും സമയവും ലാഭിക്കാൻ ട്രാഫിക് സിഗ്നലുകളിൽ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാകുന്ന ഫീച്ചറാണ്. ഗ്ലാമറിന് ലിറ്ററിന് 63 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഹീറോ അവകാശപ്പെടുന്നത്.

വിശ്വസനീയമായ 125 സിസി എയർ-കൂൾഡ്, 4-സ്ട്രോക്ക് എഞ്ചിനാണ് 2024 ഗ്ലാമർ 125 മോഡലിനും കരുത്തേകുന്നത്. ഇത് 7,500 ആർപിഎമ്മിൽ 10.68 bhp പവറും 6,000 ആർപിഎമ്മിൽ പരമാവധി 10.6 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. 5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 52.4 x 57.8 എംഎം ബോറും സ്‌ട്രോക്കും ഉള്ള എഞ്ചിൻ ഫ്യൂവൽ ഇഞ്ചക്ഷൻ സിസ്റ്റം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതിനാൽ കാര്യക്ഷമമായ ഇന്ധന വിതരണവും മികച്ച പെർഫോമൻസുമാണ് ഉറപ്പാക്കുന്നത്.

ഹീറോ ഗ്ലാമറിന്റെ വലിപ്പത്തിലേക്ക് വന്നാൽ ബൈക്കിന് മൊത്തത്തിൽ 2051 mm നീളം, 1074 mm ഉയരം, 743 mm വീതി, 1273 mm വീൽബേസ് 80 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണുള്ളത്. ഫ്യുവൽ ടാങ്കിന് 10 ലിറ്റർ ശേഷിയുണ്ടെന്നും കമ്പനി പറയുന്നു. ഡ്രം വേരിയൻ്റിന് 122 കിലോഗ്രാമും ഡിസ്ക് വേരിയൻ്റിന് 123 കിലോഗ്രാമുമാണ് ഭാരം വരുന്നത്.സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനായി മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഒരുക്കിയിരിക്കുന്നത്.

ഹീറോ ഗ്ലാമറിന്റെ ബ്രേക്കിംഗ് സെറ്റപ്പിലേക്ക് നോക്കിയാൽ മുന്നില്‍ കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (CBS) പിന്തുണയുള്ള ഡിസ്‌കും പിന്നില്‍ ഡ്രം ബൈക്ക് ഓപ്ഷനുമാണ് ലഭിക്കുക. 2024 മോഡലിന് 18 ഇഞ്ച് അലോയ് വീലുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ടിവിഎസ് റൈഡർ 125, ഹോണ്ട ഷൈൻ 125, ഹോണ്ട SP 125, ബജാജ് പൾസർ 125 തുടങ്ങിയ വമ്പൻമാരുമായാണ് ഗ്ലാമർ മാറ്റുരയ്ക്കുന്നത്.

More from DriveSpark

Article Published On: Friday, August 23, 2024, 10:03 [IST]
English summary
2024 hero glamour 125 cc motorcycle launched with new features
കൂടുതല്‍... #hero motocorp #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X