അഡ്വഞ്ചർ സെഗ്മെന്റിൽ എൻട്രി കൊടുത്ത് കടയാടി ബേബിയും കടയാടി തമ്പിയും, മല്ലടിക്കുന്നത് ഹിമാലയനോട്

ഇന്ത്യയിലെ സ്പോർട്‌സ് മോട്ടോർസൈക്കിളുകളുടെ അവസാന വാക്കായി കെടിഎം (KTM) മാറിയിട്ട് കാലം കുറച്ചായിട്ടുണ്ട്. ഡ്യൂക്ക് മോഡലുകളിലൂടെ തീർത്ത ഓറഞ്ച് വിപ്ലവം അൽപം കെട്ടടങ്ങിയെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ. അതിന്റെ ഭാഗമായി ആഭ്യന്തര വിപണിയിൽ പുത്തൻ മോഡലുകൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ. കഴിഞ്ഞ മാസം ഇറ്റലിയിൽ നടന്ന 2024 EICMA മോട്ടോർഷോയിലൂടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച 390 അഡ്വഞ്ചർ S (KTM 390 Adventure), 390 എൻഡ്യൂറോ R മോഡലുകൾ ഒടുവിൽ രാജ്യത്ത് എത്തിയിരിക്കുകയാണ്.

ഗോവയിൽ വെച്ച് നടന്നുകൊണ്ടിരിക്കുന്ന 2024 ഇന്ത്യ ബൈക്ക് വീക്ക് ഇവൻ്റിലാണ് ഇന്ത്യയ്‌ക്കായുള്ള പുതുതലമുറ 390 അഡ്വഞ്ചർ S, 390 എൻഡ്യൂറോ R മോഡലുകൾ കെടിഎം പ്രദർശിപ്പിച്ചിിക്കുന്നത്. നിലവിലെ മോഡൽ പോലെ 390 അഡ്വഞ്ചർ കൂടുതൽ റോഡ് അധിഷ്ഠിത പതിപ്പാണ്. മാത്രമല്ല വിലയുടെ കാര്യത്തിൽ മുൻഗാമിയേക്കാൾ കൂടുതൽ താങ്ങാനാവുന്നതുമായിട്ടുണ്ട്. അഡ്വഞ്ചർ S, എൻഡ്യൂറോ R എന്നിവ അടുത്ത വർഷം ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും.

2024 India Bike Week New Gen KTM 390 Adventure S And Enduro R Revealed

പൂർണമായും ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന കെടിഎം 390 അഡ്വഞ്ചർ ശ്രേണിയിലേക്ക് കുറഞ്ഞ വിലയിൽ S വേരിയന്റ് വരുന്നത് തന്നെയാണ് വലിയ കാര്യം. 19 ഇഞ്ച് ഫ്രണ്ട് അലോയ് വീലും 17 ഇഞ്ച് റിയർ അലോയ് വീലുമായിട്ടാണ് വിപണിയിൽ എത്തുന്ന ഇതിൽ ഡ്യുവൽ പർപ്പസ് ടയറുകളും കമ്പനി വാഗ്‌ദാനം ചെയ്യും. പുതിയ 390 അഡ്വഞ്ചർ S മോഡലിനെ അപേക്ഷിച്ച് സ്റ്റാൻഡേർഡ് പതിപ്പിൽ ഫീച്ചറുകൾ കുറവായിരിക്കും.

കൂടാതെ 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ വയർ-സ്‌പോക്ക്ഡ് വീലുകളായിരിക്കും ഇതിലുണ്ടായിരിക്കുകയെന്നാണ് കെടിഎം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് മോഡലുകൾക്കും വ്യത്യസ്ത സീറ്റ് ഹൈറ്റ് ഉണ്ടായിരിക്കുമെന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഫീച്ചറുകളിലേക്ക് നോക്കിയാൽ 390 ഡ്യൂക്കിൻ്റെ അതേ 5 ഇഞ്ച് TFT ഡിസ്‌പ്ലേ തന്നെയായിരിക്കും 390 അഡ്വഞ്ചർ S വേരിയന്റിലും ഉണ്ടാവുക. ഒപ്പം ക്രൂയിസ് കൺട്രോളും മോടിയേകാൻ സമ്മാനിച്ചിട്ടുണ്ട്.

2024 India Bike Week New Gen KTM 390 Adventure S And Enduro R Revealed

പുതിയ 390 അഡ്വഞ്ചറിന്റെ സ്റ്റൈലിംഗിലേക്ക് നോക്കിയാൽ ലംബമായി അടുക്കിയിരിക്കുന്ന ഡ്യുവൽ-പ്രൊജക്‌ടർ എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, സെക്ഷൻഡ് ഡിആർഎല്ലുകൾ, ഉയർന്ന ഫ്രണ്ട് മഡ്‌ഗാർഡ്, നീളമേറിയ വിൻഡ്‌സ്‌ക്രീൻ, ചങ്കിയർ ഹാൻഡ്‌ഗാർഡുകൾ, വിശാലമായ ബോഡി പാനലുകൾ എന്നിവയെല്ലാം കാണാം. പുതിയ മോട്ടോർസൈക്കിളിൻ്റെ ടെയിൽ വിഭാഗം പഴയ മോഡലിനേക്കാൾ ആകർഷകമായി കാണപ്പെടുന്നത് ശ്രദ്ധേയമാണ്.

390 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ എൻഡ്യൂറോ മോഡലും ഓസ്ട്രിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ ഇന്ത്യയിൽ പ്രദർശിപ്പിച്ചു. ഇന്ത്യയ്‌ക്കായുള്ള പുതിയ 390 എൻഡ്യൂറോ R 390 അഡ്വഞ്ചറിനേക്കാൾ വ്യത്യസ്തമായ രൂപവും ഭാവവും നൽകുന്ന ബൈക്കായിരിക്കും. ഏതാണ്ട് റാലി മോട്ടോർസൈക്കിൾ പോലെ കാണപ്പെടുന്ന ഇവൻ നിസാരക്കാരനല്ല കേട്ടോ. കുറഞ്ഞ ബോഡി വർക്ക്, നീളമുള്ള ഫ്ലാറ്റ് സീറ്റ്, ലോംഗ് ട്രാവൽ സസ്‌പെൻഷൻ എന്നിവയോടെയാണ് ബൈക്ക് വരുന്നത്.

2024 India Bike Week New Gen KTM 390 Adventure S And Enduro R Revealed

അഡ്ജസ്റ്റബിൾ സസ്‌പെൻഷനും എൻഡ്യൂറോ R മോഡലിന് ലഭിക്കും. എന്നാൽ ഡിജിറ്റൽ ഡിസ്‌പ്ലേ വളരെ ചെറുതാണ്. കൂടാതെ അഡ്വഞ്ചർ എസിനെ അപേക്ഷിച്ച് സ്വിച്ച് ഗിയർ പോലും വളരെ ബേസായി തോന്നുന്നുണ്ട്. രണ്ട് ബൈക്കുകളും പുതിയ 399 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 45.5 bhp പവറിൽ പരമാവധി 39 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

രണ്ട് മെയ്ഡ്-ഇൻ-ഇന്ത്യ മോട്ടോർസൈക്കിളുകളും 2025 ജനുവരിയോടെ വിപണിയിലെത്തും. ഇതിൽ ആദ്യം പുതിയ 390 അഡ്വഞ്ചറായിരിക്കും വിപണനം ചെയ്യുക. തുടർന്ന് എൻഡ്യൂറോയും അതിനുശേഷം KTM 390 SMC R സൂപ്പർമോട്ടോയും വരെ രാജ്യത്തേക്ക് അവതരിപ്പിക്കും. കെടിഎം അഡ്വഞ്ചറിന്റെയും എൻഡ്യൂറോയുടെയും വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പുതിയ 390 അഡ്വഞ്ചറിന് നിലവിലെ മോഡലിനേക്കാൾ ഉയർന്ന വില പ്രതീക്ഷിക്കാം.

നിലവിൽ 2.84 ലക്ഷം മുതൽ 3.42 ലക്ഷം വരെയാണ് കെടിഎം 390 അഡ്വഞ്ചറിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ഇരു ബൈക്കുകളുടേയും സാങ്കേതിക വിശദാംശങ്ങൾ ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ഇതുവരെ പങ്കുവെച്ചിട്ടില്ല. ലോഞ്ച് തീയതിയോട് അടുത്ത് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തും. എന്തായാലും ഇന്ത്യയിൽ വീണ്ടും ഓറഞ്ച് വിപ്ലവം അലയടിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുമെന്ന് തന്നെയാണ് അനുമാനം.

More from DriveSpark

Article Published On: Friday, December 6, 2024, 20:20 [IST]
English summary
2024 india bike week new gen ktm 390 adventure s and 390 enduro r revealed
കൂടുതല്‍... #ktm #india #india bike week
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X