ക്ലാസിക് 350 വാങ്ങാൻ വരട്ടെ, എൻഫീൽഡിനെ ഔട്ടാക്കാൻ 17,000 രൂപ വെട്ടിക്കുറച്ച് പുതിയ ജാവ 42 വന്നേ...

ഇന്ത്യയിലെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വിഭാഗത്തിലെ റോയൽ എൻഫീൽഡിന്റെ ആധിപത്യം അവസാനിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് മുഖ്യശത്രുക്കളിൽ ഒരാളായ ജാവ. പണ്ടുകാലത്ത് നിരത്തുകൾ ഭരിച്ചിരുന്ന ഇതിഹാസ മോഡലുകളെ ആധുനിക രൂപത്തിലാക്കി അവതരിപ്പിച്ചാണ് ക്ലാസിക് ലെജൻഡ്‌സിന്റെ കീഴിൽ ജാവ കളംനിറയുന്നത്. തുടക്കകാലത്ത് കാര്യമായ പോരായ്മകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കുറ്റങ്ങളും കുറവുകളുമെല്ലാം നികത്തി ബൈക്കുകൾ സുന്ദരക്കുട്ടപ്പൻമാരായി. ഇപ്പോൾ മോഡൽ നിരയിലെ പടയാളികളെയെല്ലാം കിടിലമാക്കി പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. ക്ലാസിക് ചാരുതയും ആധുനികതയും ഒരുകുടക്കീഴിൽ എത്തിക്കുന്ന ജാവ 42 ആണ് ഇപ്പോൾ മിനുങ്ങിയെത്തിയിരിക്കുന്നത്.

റോയൽ എൻഫീൽഡ് ക്ലാസിക് 350 വാങ്ങാൻ പ്ലാനിട്ടിരുന്നവർക്കെല്ലാം മാറി ചിന്തിക്കാനുള്ള അവസരമാണ് ജാവ 42 നൽകുന്നത്. മുൻഗാമിയെ അപേക്ഷിച്ച് 17,000 രൂപ വെട്ടിക്കുറച്ചാണ് പുതിയ 2024 പതിപ്പ് ഇപ്പോൾ വിപണിയിൽ വന്നേക്കുന്നത്. പരിഷ്ക്കാരങ്ങളോടെ എത്തിയ ബൈക്കിന് 1.73 ലക്ഷം രൂപ മുതൽ 1.98 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ബേസ് മോഡലിനാണ് മുകളിൽ പറഞ്ഞ വിലക്കിഴിവ് ലഭിക്കുന്നത്.

2024 jawa 42 front

വിലയിൽ കുറവുണ്ടായിട്ടും പവർ ഡെലിവറി, എൻവിഎച്ച് ലെവലുകൾ, ഭാര വിതരണം എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളിൽ ബൈക്കിന് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ജാവ അവകാശപ്പെടുന്നു. ഏറ്റവും പുതിയ ആവർത്തനത്തിൽ ഇതിന് പുതിയ നിറങ്ങളും കോസ്‌മെറ്റിക് നവീകരണങ്ങളുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഏറ്റവും പുതിയ 2024 മോഡൽ ജാവ 42 ആദ്യ നോട്ടത്തിൽ തന്നെ ഒന്ന് വാങ്ങിയാലോയെന്ന് വരെ ചിന്തിച്ചു പോവും.

2024 പതിപ്പിൽ അവതരിപ്പിച്ച ആറ് പുതിയ നിറങ്ങൾ ഉൾപ്പെടെ ആകെ 14 കളർ ഓപ്ഷനുകളിൽ പുതിയ ജാവ 42 ഇപ്പോൾ ലഭ്യമാണ്. വേഗ വൈറ്റ്, വോയേജർ റെഡ്, ആസ്റ്ററോയിഡ് ഗ്രേ, ഒഡീസി ബ്ലാക്ക്, നെബുല ബ്ലൂ, സെലസ്റ്റിയൽ കോപ്പർ മാറ്റ് എന്നിവയാണ് റെട്രോ സ്റ്റൈൽ ബൈക്കിലെ പുതിയ നിറങ്ങൾ. ഏറ്റവും പുതിയ പതിപ്പ് രാജ്യത്തുടനീളമുള്ള കമ്പനിയുടെ 400-ലധികം ടച്ച് പോയിൻ്റുകളിൽ നിന്ന് ഉടൻ ലഭ്യമാകും.

2024 jawa 42

അതേ 294.7 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് പുതിയ ജാവ 42 മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. പെർഫോമൻസിലും പവർ ഡെലിവറിയിലും മെച്ചപ്പെടുത്തലുകൾ കാണുന്ന മൂന്നാം തലമുറ ജെ-പാന്തർ എഞ്ചിൻ സീരീസാണിത്. പുതുതലമുറ എഞ്ചിന് മികച്ച തെർമൽ എഫിഷ്യൻസി, ബെറ്റർ ബാലൻസുള്ള ക്രാങ്ക്ഷാഫ്റ്റ്, മെച്ചപ്പെട്ട എൻവിഎച്ച് ലെവലുകൾക്കായി ബ്ലോ-ബൈ എന്നീ സവിശേഷതകൾ ലഭിക്കുന്നുണ്ടെന്നും ജാവ പറയുന്നു.

സുഗമമായ പെർഫോമൻസിനായി dB കില്ലറുകൾ മാത്രമുള്ള ഒരു പുതിയ ഫ്രീ-ഫ്ലോ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ജാവ 42 റെട്രോ-മോഡേൺ ബൈക്കിന്റെ എഞ്ചിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 294.7 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിന് 27 bhp പവറിൽ പരമാവധി 26.84 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ ക്ലച്ചുള്ളതിനാൽ ക്ലച്ചിൻ്റെ പ്രയത്നം 50 ശതമാനം കുറയ്ക്കുന്നുമുണ്ട്.

2024 jawa 42 top view

പുതിയതും മെച്ചപ്പെട്ടതുമായ ഗിയർബോക്‌സ് കുറഞ്ഞ ട്രാൻസ്മിഷൻ എററിനൊപ്പം സുഗമമായ ഷിഫ്റ്റുകൾ വാഗ്ദാനം ചെയ്യാനും സഹായിക്കും. ആദ്യത്തെ മൂന്ന് ഗിയറുകൾ ലോ-എൻഡ് പെർഫോമൻസിനായി ഒപ്റ്റിമൈസ് ചെതിട്ടുണ്ട്. പുതിയ ഗിയർ അധിഷ്‌ഠിത മാപ്പിംഗ് ഉപയോഗിച്ച് പെർഫോമൻസും മെച്ചപ്പെടുത്താൻ കമ്പനിക്കായിട്ടുണ്ട്. അതേസമയം നാലാമത്തെ മുതൽ ആറാം ഗിയറുകൾ ഹൈവേ റൈഡുകൾക്കായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

അത് ടോപ്പ് സ്പീഡിൽ മികച്ച പ്രകടനമാണ് മോട്ടോർസൈക്കിളിന് സമ്മാനിക്കുന്നത്. പുതുക്കിയ 2024 മോഡൽ ജാവ 42 മോട്ടോർസൈക്കിളിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളും ഉള്ള അതേ ഡബിൾ ക്രാഡിൽ ഫ്രെയിമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ഡാമ്പിങ്ങിനായി സസ്പെൻഷൻ സജ്ജീകരണം നവീകരിച്ചിട്ടുണ്ട്.

ഇത് 175 മില്ലീമീറ്ററിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും 785 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമാണ് പ്രദാനം ചെയ്യുന്നത്. ബൈക്കിന് 18 ഇഞ്ച് ഫ്രണ്ട് അലോയ് വീലുകളും 17 ഇഞ്ച് പിൻ അലോയ് വീലുകളുമാണ് ജാവ ഒരുക്കിയിരിക്കുന്നത്. അതേസമയം ഓപ്ഷണലായി സ്‌പോക്ക് വീലുകളോട് കൂടിയും മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവും. സിംഗിൾ-ചാനൽ, ഡ്യുവൽ-ചാനൽ എബിഎസ് ഓപ്ഷനുകളും ഇതിനെ കിടിലമാക്കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, August 13, 2024, 15:01 [IST]
English summary
2024 jawa 42 launched in india with affordable price details inside
കൂടുതല്‍... #jawa motorcycles #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X