കുടുംബത്തിലെ എല്ലാവർക്കും വേണ്ടിയുള്ള സ്‌കൂട്ടർ, 2024 ടിവിഎസ് ജുപ്പിറ്ററിന്റെ റിവ്യൂ വീഡിയോ കാണാം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്‌കൂട്ടറാണ് ടിവിഎസ് ജുപ്പിറ്റർ. ഇന്ത്യക്കാരുടെ ഒറിജിനൽ ഫാമിലി സ്‌കൂട്ടറായി ഈ പേര് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായതിനാൽ പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യവുമില്ലതാനും. ഓരോ മാസവും ലക്ഷക്കണക്കിന് യൂണിറ്റുകൾ നിരത്തിലെത്തുന്ന മോഡലിന് പുതുരൂപം സമ്മാനിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. 2013-ലാണ് വിപണിയിൽ എത്തുന്നതെങ്കിലും ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന രണ്ടാമത്തെ സ്‌കൂട്ടറായി മാറാൻ ജുപ്പിറ്ററിന് അധികകാലമൊന്നും വേണ്ടി വന്നില്ല.

ഇപ്പോഴിതാ ആദ്യതലമുറ മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് ടിവിഎസ് ജുപ്പിറ്റർ. പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഫീച്ചറുകൾ, മികച്ച പെർഫോമൻസ് എന്നിവയുടെ സംയോജനമാണ് 2024 മോഡൽ ജുപ്പിറ്റർ. സെഗ്മെന്റിൽ ഹോണ്ട ആക്‌ടിവയുമായി മത്സരിക്കുന്ന ജുപ്പിറ്റർ നിങ്ങൾക്കിണങ്ങിയ പെർഫക്‌ട് ഫാമിലി സ്‌കൂട്ടറാണോയെന്ന് അറിയാൻ പലർക്കും താത്പര്യമുണ്ടാവില്ലേ. അതിയിനായി ചുവടെ കൊടുത്തിരിക്കുന്ന റിവ്യൂ വീഡിയോ കാണാം.

73,700 രൂപ മുതൽ 87,250 രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഈ സ്‌കൂട്ടർ നാല് വ്യത്യസ്‌ത വേരിയൻ്റുകളിലാണ് വാങ്ങാനാവുന്നത്. ടിവിഎസ് ജുപ്പിറ്റർ 110 മോഡലിന് 113.3 സിസി, സിംഗിൾ-സിലിണ്ടർ, ഫോർ-സ്ട്രോക്ക് എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6500 ആർപിഎമ്മിൽ 7.7 bhp പവറും 5000 ആർപിഎമ്മിൽ 9.8 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

2024 TVS Jupiter Review Video

മൈലേജും പെർഫോമൻസും നൽകുന്നതിനായി ടിവിഎസിന്റെ iGO അസിസ്റ്റ് സിസ്റ്റവും ഇതിൽ കൊടുത്തിട്ടുണ്ട്. 2024 ജുപ്പിറ്റർ 110 സ്‌കൂട്ടറിലെ യാത്രാ അനുഭവം സുഖകരവും ആസ്വാദ്യകരവുമാണെന്ന് പറയാതെ വയ്യ. ഇതിൻ്റെ സസ്പെൻഷൻ സംവിധാനം കുണ്ടും കുഴിയുമെല്ലാം അനായാസം തന്നെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് റിവ്യൂ റൈഡിംഗിൽ മനസിലായി. എഞ്ചിനും സുഗമമായി തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് ഓടിച്ച് നോക്കുമ്പോഴേ മനസിലാക്കാം.

More from DriveSpark

Article Published On: Saturday, August 24, 2024, 12:49 [IST]
English summary
2024 tvs jupiter review video design specs riding impression
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X