ലക്ഷങ്ങളൊന്നും വേണ്ട, 86,871 രൂപയ്ക്ക് യൂത്തൻമാരുടെ ഡ്രീം സ്‌കൂട്ടർ വാങ്ങിക്കാം; അതും പുതിയ സ്റ്റൈലിൽ
യൂത്തിനിടയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള സ്‌കൂട്ടറാണ് ടിവിഎസ് എൻടോർഖ് (TVS Ntorq). ഒരുകാലത്ത് ഹോണ്ട ഡിയോ (Honda Dio) എങ്ങനെയായിരുന്നോ ആ സ്ഥാനമാണ് ഇന്ന് എൻടോർഖിന് പുതുതലമുറയിലെ പിള്ളേര് കൊടുക്കുന്നത്. സ്റ്റൈലിനൊപ്പം പൊർഫോമൻസും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ 125 സിസി മോഡൽ തരംഗമായി മുന്നേറുകയാണ്. കോളേജിൽ പോവാനായാലും ഓഫീസിലേക്കായാലും നല്ലൊരു സ്‌കൂട്ടർ വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്ക് ടിവിഎസിന്റെ സ്പോർട്ടി സ്‌കൂട്ടർ കടന്നുവരും. ഇപ്പോഴിതാ ചില പരിഷ്ക്കാരങ്ങളോടെ 2024 മോഡലിനേയും വിപണിയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി.
ആഭ്യന്തര വിപണിയിൽ എൻടോർഖ് 125, റേസ് XP സീരീസ് വേരിയന്റുകളെ പുതിയ കളർ ഓപ്ഷൻ ഉപയോഗിച്ചാണ് മോടിപിടിപ്പിച്ചിരിക്കുന്നത്. 2024 മോഡൽ എൻടോർഖ് സ്റ്റാൻഡേർഡ് പതിപ്പുകൾക്ക് 86,871 രൂപയും റേസ് XP വകഭേദത്തിന് 97,501 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. എക്സ്റ്റീരിയർ നിറങ്ങളും ഗ്രാഫിക്‌സും പരിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റങ്ങളൊന്നും സ്‌കൂട്ടറിൽ നടപ്പിലാക്കിയിട്ടില്ല.

ടർക്കോയിസ്, ഹാർലെക്വിൻ ബ്ലൂ, നാർഡോ ഗ്രേ എന്നിങ്ങനെ മൂന്ന് പുതിയ വൈബ്രൻ്റ് കളർ ഓപ്ഷനുകളാണ് സ്റ്റാൻഡേർഡ് ടിവിഎസ് എൻടോർഖ് 125 വേരിയന്റുകൾക്ക് ലഭിക്കുന്നത്. അതേസമയം മാറ്റ്, ഗ്ലോസി പിയാനോ ബ്ലാക്ക് തുടങ്ങി ബ്ലാക്കിന്റെ വ്യത്യസ്ത ടെക്‌സ്‌ചറുകൾ സമന്വയിപ്പിക്കുന്ന മാറ്റ് ബ്ലാക്ക് സ്‌പെഷ്യൽ എഡിഷനിലാണ് ടിവിഎസ് എൻടോർക്ക് റേസ് XP അവതരിപ്പിച്ചിരിക്കുന്നത്.
ഫീച്ചറുകളുടെ കാര്യത്തിൽ എൻടോർഖിന് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് ആപ്ലിക്കേഷൻ കണക്റ്റിവിറ്റി, അലേർട്ടുകൾ, നാവിഗേഷൻ അസിസ്റ്റ്, ട്രിപ്പ് റിപ്പോർട്ടുകൾ, ഓട്ടോ എസ്എംഎസ് മറുപടി, പാർക്കിംഗ് ബ്രേക്ക് എന്നിവയെല്ലാം പഴയതു പോലെ തന്നെ ടിവിഎസ് ഒരുക്കിയിട്ടുണ്ട്. 125 സിസി സ്‌കൂട്ടറിന്റെ റേസ് XP വേരിയന്റിൽ റേസ്, സ്ട്രീറ്റ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

സ്പോർട്ടി സ്‌കൂട്ടറിലെ എൽസിഡി ഡിസ്പ്ലേയ്ക്ക് ബ്ലൂടൂത്ത്, നാവിഗേഷൻ അസിസ്റ്റ്, കോളർ ഐഡി അലേർട്ടുകൾ, അവസാനം പാർക്ക് ചെയ്‌ത ലൊക്കേഷൻ അസിസ്റ്റ്, വോയ്‌സ് സഹായത്തിനായുള്ള 20-ലധികം കമാൻഡുകൾ, എസ്എംഎസ് അലേർട്ടുകൾ, ലാപ് ടൈമർ, ആക്‌സിലറേഷൻ ടൈമർ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയുള്ള എന്നീ സവിശേഷതകളെല്ലാം പ്രദർശിപ്പിക്കാനാവുമെന്നതും ഹൈലൈറ്റാണ്.
സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, ബ്ലാക്ക് അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലാമ്പ് തുടങ്ങിയ ഫീച്ചറുകളും ടൂവീലറിൽ സജ്ജീകരിച്ചിരിക്കുന്നതും പ്രായോഗികതക വർധിപ്പിക്കുന്ന കാര്യമാണ്. പരിചിതമായ 124.8 സിസി, ത്രീ-വാൽവ് എഞ്ചിനാണ് ടിവിഎസ് എൻടോർഖ് 125 സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് തുടിപ്പേകുന്നത്. ഇത് 7,000 ആർപിഎമ്മിൽ പരമാവധി 9.5 bhp പവർ ഔട്ട്പുട്ടും 5,500 ആർപിഎമ്മിൽ 10.6 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്.

ടിവിഎസ് എൻടോർഖ് റേസ് XP എഡിഷനിലേക്ക് നോക്കിയാൽ അതേ എഞ്ചിനാണ് സ്‌കൂട്ടറിന് ലഭിക്കുന്നതെങ്കിലും കുറച്ചുകൂടി പെർഫോമൻസ് ലഭിക്കുന്ന വിധത്തിലാണ് വാഹനം ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇത് 7,000 ആർപിഎമ്മിൽ 10.2 bhp പവറും 5,500 ആർപിഎമ്മിൽ 10.9 Nm ടോർക്കും ഉത്പാദിപ്പിക്കും. അങ്ങനെ സെഗ്‌മെൻ്റിലെ ഏറ്റവും കരുത്തുറ്റ സ്‌കൂട്ടറായും റേസ് XP മാറുന്നു. കൂടുതൽ അഗ്രസീവ് സ്റ്റൈലിംഗും ഷാർപ്പ് ബോഡി ഗ്രാഫിക്സും കൂടി ഉൾക്കൊള്ളുമ്പോൾ സംഗതി കളറാവുന്നുണ്ട്.
വെറും 8.3 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ റേസ് XP ട്രിമ്മിന് കഴിയും. അതേസമയം കമ്പനി പറയുന്ന പരമാവധി വേഗം 98 കിലോമീറ്ററാണ്. 2018 ഫെബ്രുവരിയിലാണ് ഫ്ലാഗ്ഷിപ്പ് മോഡലായ സ്‌കൂട്ടറിനെ ടിവിഎസ് വിപണിയില്‍ പരിചയപ്പെടുത്തുന്നത്. പിന്നീട് ചൂടപ്പം പോലെ വിറ്റഴിയുന്ന എൻടോർഖ് ഹോണ്ട ആക്ടിവ 125, അപ്രിലിയ SR 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, ഹീറോ ഡെസ്റ്റിനി 125 തുടങ്ങിയ മോഡലുകളുമായാണ് മാറ്റുരയ്ക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








