68 കി.മീ. മൈലേജുള്ള ഹൈബ്രിഡ് സ്‌കൂട്ടർ പുതിയ ഭാവത്തിൽ വാങ്ങാം, ഒപ്പം ഈ ബൈക്കും ഗ്ലാമറാക്കി യമഹ

ഇന്ത്യയിലെ ഇരുചക്ര വാഹന വിഭാഗത്തിലെ ചക്രവർത്തിമാരാണ് യമഹ. RX100 എന്ന ഐതിഹാസിക ബൈക്കിലൂടെ രാജ്യംവെട്ടിപ്പിടിച്ച കമ്പനി ഒട്ടുമിക്ക സെഗ്മെന്റുകളും കീഴടക്കി മുന്നേറുകയാണിപ്പോൾ. ബൈക്കുകളും, സൂപ്പർബൈക്കുകൾക്കും പുറമെ സ്‌കൂട്ടർ വിപണിയിലും തരംഗമായി മുന്നേറുകയാണ് യമഹ. FZ സീരീസ്, R15 V4, MT-15, ഫാസിനോ, റേ ZR, ഏയ്റോക്‌സ് പോലുള്ള മോഡുലകളുടെ വിൽപ്പനയാണ് ബ്രാൻഡിന്റെ ജീവൻ.

കൃത്യസമയത്ത് എന്തെങ്കിലും മാറ്റങ്ങളുമായി എത്തി പുതുമ നിലനിർത്തുന്നതാണ് കമ്പനിയുടെ പ്രധാന തന്ത്രം. അതുപോലിതാ 'ദി കോൾ ഓഫ് ദി ബ്ലൂ' ബ്രാൻഡ് ക്യാമ്പയിനുമായി യോജിപ്പിച്ച് MT-15 V2, ഫാസിനോ, റേ ZR മോഡലുകളുടെ 2024 മോഡൽ ഇയർ പതിപ്പുകൾ പുറത്തിറക്കിയിരിക്കുകയാണ് യമഹ. പുതിയ കളർ ഓപ്ഷനുകൾക്കൊപ്പം ചില ഗ്രാഫിക്‌സ് പരിഷ്ക്കാരങ്ങളും ബ്രാൻഡ് കൊണ്ടുവന്നിട്ടുണ്ട്.

2024 Yamaha Fascino Ray ZR And MT-15 V2 Models Launched

മെക്കാനിക്കൽ വിഭാഗങ്ങൾ പഴയപടി തുടരുകയാണെങ്കിലും കാഴ്ച്ചയിലെ പുതുമ കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. യമഹ MT-15 ൻ്റെ ഉപഭോക്താക്കൾക്കായി കമ്പനി സൈബർ ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിച്ചതാണ് എടുത്തു പറയേണ്ട കാര്യം. കൂടാതെ ഇപ്പോൾ സിയാൻ സ്റ്റോം DLX കളർ സ്കീമിൽ ഗ്രാഫിക്കൽ മെച്ചപ്പെടുത്തലുകലും കാണാൻ കഴിയും.

ഇതോടൊപ്പം യമഹ MT-15 V2 DLX നേക്കഡ് മോട്ടോർസൈക്കിൾ ഇപ്പോൾ ഹാസാർഡ് ഫംഗ്‌ഷൻ അവതരിപ്പിക്കുന്നു. ഇത് റൈഡറിന് സുരക്ഷയുടെയും സൗകര്യത്തിൻ്റെയും ഒരു പുതിയ തലം ചേർക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. ഡാർക്ക് മാറ്റ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക്, ഐസ് ഫ്ലൂ വെർമില്ല്യൺ, റേസിംഗ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് തുടങ്ങിയ നിലവിലുള്ള നിറങ്ങൾ തുടർന്നും ലഭ്യമാകും എന്നതും ശ്രദ്ധിക്കാം.

2024 Yamaha Fascino Ray ZR And MT-15 V2 Models Launched

ഉപഭോക്താക്കൾക്ക് അവരുടെ മുൻഗണനകൾക്ക് അനുസൃതമായി ബൈക്കിൽ വൈവിധ്യമാർന്ന ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ ഇതിലൂടെ അവസരം തെളിയുകയും ചെയ്യുന്നു. ഈ വർഷമാദ്യം യമഹ തങ്ങളുടെ MT-15 മോഡലിന് ഒരു കളർ കസ്റ്റമൈസേഷൻ ഓപ്ഷൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 1.44 ലക്ഷം രൂപ മുതലാണ് യുവാക്കുളുടെ പ്രിയപ്പെട്ട നേക്കഡ് ബൈക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഫാസിനോ 125 Fi ഹൈബ്രിഡ് ലൈനപ്പിലെ ഡിസ്‌ക്, ഡ്രം വേരിയന്റുകൾക്കായും പുതിയ സിയാൻ ബ്ലൂ, മാറ്റ് കോപ്പർ, സിൽവർ, മെറ്റാലിക് വൈറ്റ് കളർ സ്കീമുകൾ അവതരിപ്പിച്ചുകൊണ്ടാണ് യമഹ 2024 മോഡൽ ഇയർ പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുന്നത്. ഇവ നിലവിലുള്ള ഡാർക്ക് മാറ്റ് ബ്ലൂ, കൂൾ ബ്ലൂ മെറ്റാലിക്, വിവിഡ് റെഡ് ഓപ്ഷനുകളോടൊപ്പം വിപണിയിൽ ലഭ്യമാവുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2024 Yamaha Fascino Ray ZR And MT-15 V2 Models Launched

അതോടൊപ്പം ഫാസിനോയിലെ ഡ്രം വേരിയൻ്റിന് ഒരു പുതിയ മെറ്റാലിക് ബ്ലാക്ക് നിറം ലഭിക്കുന്നുമുണ്ട്, 2024-ൽ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന പുതിയ നിറങ്ങൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം കൂടുതൽ വിൽപ്പനയും നേടാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനിയിപ്പോൾ. സ്പോർട്ടി സ്‌കൂട്ടറായ റേ ZR 125 Fi ഹൈബ്രിഡ് മോഡലിന്റെ ഡിസ്‌ക്, ഡ്രം വേരിയൻ്റുകൾക്കും യമഹ സിയാൻ ബ്ലൂ കളർ ഓപ്ഷൻ അവതരിപ്പിച്ചിട്ടുണ്ട്.

മെറ്റാലിക് ബ്ലാക്ക്, മാറ്റ് റെഡ്, റേസിംഗ് ബ്ലൂ, ഡാർക്ക് മാറ്റ് ബ്ലൂ എന്നീ നിറങ്ങൾ റേ ZR സ്‌കൂട്ടറിനൊപ്പം തുടർന്നും ലഭ്യമാവും. മാറ്റ് കോപ്പർ, മാറ്റ് ബ്ലാക്ക്, ലൈറ്റ് ഗ്രേ വെർമില്യൺ തുടങ്ങിയ നിറങ്ങളാൽ സ്ട്രീറ്റ് റാലി വേരിയൻ്റ് അതിൻ്റെ വ്യതിരിക്തമായ ആകർഷണം നിലനിർത്തുകയും ചെയ്‌തിട്ടുണ്ട്. യമഹയുടെ ഏറ്റവും പുതിയ മെച്ചപ്പെടുത്തലുകൾ, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളെ, പ്രത്യേകിച്ച് യുവതലമുറയെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്.

2024 Yamaha Fascino Ray ZR And MT-15 V2 Models Launched

അടുത്തിടെ യമഹ മോട്ടോർ ഇന്ത്യ തങ്ങളുടെ രണ്ട് ജനപ്രിയ 125 സിസി സ്‌കൂട്ടറുകൾ തിരികെയെത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നിർമിച്ച റേ ZR, ഫാസിനോ മോഡലുകൾക്കാണ് ഈ തിരിച്ചുവിളിക്കൽ ബാധകമാവുക. രേക്ക് പാർട്‌സുകളുടെ തകരാറിനെ തുടർന്നാണ് ഇരുചക്ര വാഹന നിർമാതാക്കൾ തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

2022 ജനുവരി ഒന്നിനും ഈ വർഷം ജനുവരി നാലിനും ഇടയിൽ നിർമിച്ച സ്‌കൂട്ടറുകൾ തിരിച്ചുവിളിക്കുന്നതായാണ് യമഹ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. തിരിച്ചുവിളിച്ച യൂണിറ്റുകളുടെ ബ്രേക്ക് ലിവർ പ്രവർത്തനത്തെ പ്രശ്‌നം ബാധിക്കുമെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. തകരാറുകൾ പൂർണമായും സൌജന്യമായാവും ബ്രാൻഡ് പരിഹരിക്കുക.

More from DriveSpark

Article Published On: Monday, April 8, 2024, 18:06 [IST]
English summary
2024 yamaha fascino ray zr and mt 15 v2 models launched with new colour options
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X