20 കൊല്ലം വിശ്വസിച്ച് ഓടിക്കാം, ഒപ്പം നല്ല മൈലേജും; 94,922 രൂപയ്ക്ക് പുതിയ മാറ്റങ്ങളുമായി സ്‌കൂട്ടറുകളുടെ രാജാ

നമ്മുടെ രാജ്യത്ത് സ്‌കൂട്ടറുകളുടെ ഇന്ന് കാണുന്ന സ്വീകാര്യതയ്ക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന കാരണമാണ് ഹോണ്ട ആക്‌ടിവ (Honda Activa). ഗിയർലെസ് ടൂവീലറുകൾ വാങ്ങാൻ പുരുഷൻമാരെ വരെ പ്രേരിപ്പിച്ച സിംഹക്കുട്ടി ഓരോ മാസവും ലക്ഷക്കണക്കിന് യൂണിറ്റുകളാണ് വിറ്റഴിക്കുന്നത്. ഇന്നത്തെ പല മോഡലുകളിലുമുള്ള മോഡേൺ ഫീച്ചറുകൾ ഒന്നുമില്ലെങ്കിലും ആളുകൾക്കെല്ലാം ഏറ്റവും വിശ്വാസം ആക്‌ടിവയെന്ന പേരാണ്. ഒന്നാന്തരം ബിൽഡ് ക്വാളിറ്റിയും അടിപൊളി എഞ്ചിനും തന്നെയാണ് ഹോണ്ടയുടെ സ്‌കൂട്ടറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. 110, 125 സിസി സെഗ്മെന്റുകളിലായി രണ്ട് ആക്‌ടിവകളാണ് വിപണിയിലുള്ളത്.

ഇപ്പോഴിതാ കാലത്തിനൊത്ത ചില പരിഷ്ക്കാരങ്ങളുമായി ആക്‌ടിവയുടെ 2025 പതിപ്പിനെ പുറത്തിറക്കിയിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ. സ്കൂട്ടറിന് OBD2B കംപ്ലയൻസിനൊപ്പം അല്ലറചില്ലറ കോസ്മെറ്റിക് നവീകരണങ്ങളും ലഭിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. 2025 ഹോണ്ട ആക്ടിവ 125 DLX വേരിയന്റിന് 94,922 രൂപ മുതൽ H-സ്മാർട്ട് വേരിയൻ്റിന് 97,146 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

2025 Honda Activa 125 Launched With New Features Price Starts From Rs 94 422

സെഗ്മെന്റിലെ എതിരാളികളുമായി മുട്ടിനിൽക്കാൻ പാകത്തിനുള്ള ഫീച്ചറുകളും ഹോണ്ട ഇത്തവണ കൂട്ടിച്ചേർത്തിട്ടുണ്ട്. 2025 ആക്ടിവ 125 മോഡലിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ 4.2 ഇഞ്ച് TCT ക്ലസ്റ്റർ ജാപ്പനീസ് ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, നാവിഗേഷൻ, കോൾ/മെസേജ് അലേർട്ടുകൾ തുടങ്ങിയ സവിശേഷതകൾ കൊണ്ടുവരുന്ന ഹോണ്ട റോഡ്സിങ്ക് ആപ്പുമായി പുതിയ ക്ലസ്റ്റർ ജോടിയാക്കാനും സാധിക്കും.

ഡിസൈനിലേക്ക് നോക്കിയാൽ ആക്‌ടിവ 125 അതിന്റെ മുൻഗാമിയുടെ അതേ ഡിസൈൻ തന്നെ നിലനിർത്തുകയാണ് ചെയ്‌തിരിക്കുന്നത്. എന്നാൽ കാഴ്ച്ചയിൽ പുതുമയേകാനായി ബ്രൗൺ നിറത്തിലുള്ള സീറ്റുകളും അകത്തെ പാനലുകളും കമ്പനി നവീകരിച്ചിട്ടുണ്ട്. പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ സൈറൻ ബ്ലൂ, റിബൽ റെഡ് മെറ്റാലിക്, പേൾ പ്രെഷ്യസ് വൈറ്റ് എന്നിങ്ങനെ ഒന്നിലധികം കളർ ഓപ്ഷനുകളിലും ഹോണ്ടയുടെ 125 സിസി സ്‌കൂട്ടർ ലഭ്യമാണ്.

2025 Honda Activa 125 Launched With New Features Price Starts From Rs 94 422

വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ സ്കൂട്ടറിന് 1850 മില്ലീമീറ്റർ നീളവും 707 മില്ലീമീറ്റർ വീതിയും 1170 മില്ലീമീറ്റർ ഉയരവും 1260 മില്ലീമീറ്റർ വീൽബേസും 162 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 712 മില്ലീമീറ്റർ നീളമുള്ള സീറ്റ് സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നുമുണ്ടേ. അതേസമയം വേരിയൻ്റിനെ ആശ്രയിച്ച് ആക്‌ടിവയുടെ ഭാരം 109 കിലോഗ്രാം മുതൽ 110 കിലോഗ്രാം വരെ വ്യത്യാസപ്പെടുമെന്നത് ശ്രദ്ധിക്കണേ.

ഇടയ്ക്കിടെ ഇന്ധനം നിറയ്ക്കാതെ ദീർഘദൂര യാത്രകൾ വരെ ഉറപ്പാക്കാനായി 5.3 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും സ്കൂട്ടറിന് കൊടുത്തിട്ടുണ്ട്. ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ മുൻവശത്ത് 190 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 130 mm ഡ്രം ബ്രേക്കുമാണ് ഏറ്റവും പുതിയ 2025 മോഡൽ ഹോണ്ട ആക്‌ടിവ 125 മോഡലിൽ ഒരുക്കിയിരിക്കുന്നത്. വൈവിധ്യമാർന്ന റൈഡിംഗ് സാഹചര്യങ്ങളിൽ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കാനായാണ് ഇവ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും.

ഒപ്പം ട്യൂബ്‌ലെസ് ടയറുകളും വാഹനത്തിൽ ലഭ്യമാവും. 6250 ആർപിഎമ്മിൽ 8.3 bhp പവറും 5000 ആർപിഎമ്മിൽ 10.4 Nm ടോർക്കും നൽകുന്ന 124 സിസി 4-സ്ട്രോക്ക് SI എഞ്ചിനാണ് 2025 ആക്ടിവ 125 സ്‌കൂട്ടറിന് തുടിപ്പേകുന്നത്. ഈ എഞ്ചിൻ ഇപ്പോൾ OBD2B നിലവാരത്തിലേക്ക് നവീകരിച്ചിട്ടുമുണ്ട്. കർശനമായ എമിഷൻ മാനദണ്ഡങ്ങളും ഹോണ്ടയുടെ സുസ്ഥിര മൊബിലിറ്റി ലക്ഷ്യങ്ങളും വിന്യസിക്കുന്നുവെന്ന് വാഹനം ഉറപ്പാക്കുന്നു.

ദീർഘനേരം നിർത്തുമ്പോൾ എഞ്ചിൻ സ്വയമേവ സ്വിച്ച് ഓഫ് ചെയ്‌ത് ഇന്ധനക്ഷമത വർധിപ്പിക്കുന്ന ഐഡലിംഗ് സ്റ്റോപ്പ് സംവിധാനവും ഹോണ്ട ആക്‌ടിവ 125 പതിപ്പിന്റെ സവിശേഷതയാണ്. പുത്തൻ ഫീച്ചറുകളും മറ്റുമായി വരുന്ന ആക്‌ടിവയുടെ കരുത്തൻ വിപണിയിൽ കൂടുതൽ വിൽപ്പന പിടിക്കാൻ പാകമായിട്ടുണ്ട്. ഇന്ത്യയിലെ 125 സിസി സ്‌കൂട്ടർ സെഗ്മെന്റിൽ സുസുക്കി ആക്‌സസ്, യമഹ ഫാസിനോ, യമഹ റേ ZR, ടിവിഎസ് ജുപ്പിറ്റർ 125, ടിവിഎസ് എൻടോർഖ് തുടങ്ങിയ പ്രമുഖരുമായാണ് ആക്‌ടിവയുടെ മത്സരം.

More from DriveSpark

Article Published On: Monday, December 23, 2024, 10:03 [IST]
English summary
2025 honda activa 125 launched with new features price starts from rs 94422
കൂടുതല്‍... #honda motorcycle #india #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X