65 കി.മീ. മൈലേജുള്ള ബൈക്കിന്റെ പുതുമോഡലുമായി ഹോണ്ട, വില തുടങ്ങുന്നത് 91,771 രൂപ മുതൽ

ഇന്ത്യയിലെ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ താരരാജാക്കൻമാരാണ് ഹോണ്ട. ഷൈൻ എന്ന തട്ടുപൊളിപ്പൻ 125 സിസി ബൈക്കിലൂടെയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ സെഗ്മെന്റിൽ ഇരിപ്പുറപ്പിച്ചത്. യുണീകോണിന്റെ അനിയൻ എന്ന ലേബലും കൂടി ലഭിച്ചതോടെ ഷൈൻ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഇതിനെ ചുവടുപിടിച്ചാണ് തങ്ങളുടെ രണ്ടാമത്തെ 125 സിസി മോഡലായ SP 125 ഹോണ്ട വിപണിയിൽ അവതരിപ്പിക്കുന്നത്. കുറഞ്ഞ വില, നല്ല മൈലേജ്, ആവശ്യത്തിന് ഫീച്ചറുകൾ എന്നിവയെല്ലാം ഒത്തുചേർന്ന മോട്ടോർസൈക്കിളിനെ ആളുകൾ നെഞ്ചിലേറ്റുകയും ചെയ്‌തു. കൃത്യമായ ഇടവേളകളിൽ ഇവയെ പരിഷ്ക്കരിക്കാനും ബ്രാൻഡ് പ്രത്യേകം ശ്രമിക്കാറുമുണ്ട്.

അതിന്റെ ഭാഗമായി ഇപ്പോഴിതാ മാറ്റങ്ങളോടെ പുതിയ SP 125 ബൈക്കിന്റെ 2025 മോഡലിനെ ഹോണ്ട ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. സൂക്ഷ്മമായ ഡിസൈൻ നവീകരണങ്ങൾക്കൊപ്പം OBD 2B എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന എഞ്ചിനുമായാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ വരവ്. രണ്ട് വേരിയന്റുകളിൽ വരുന്ന ഡ്രം ബ്രേക്ക് പതിപ്പിന് 91,771 രൂപയും ഡിസ്‌ക് പതിപ്പിന് 1,00,284 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

2025 Honda SP 125 Launched In India

SP 125 ബൈക്കിന്റെ ഡ്രം ബ്രേക്ക് പതിപ്പിന് അതിന്റെ മുൻഗാമിയേക്കാൾ 4,000 രൂപയും ഡിസ്‌ക് പതിപ്പിന് 8,816 രൂപയും ഇനി മുതൽ അധികം മുടക്കേണ്ടിയും വരും. ഫുൾ-എൽഇഡി ലൈറ്റിംഗിനൊപ്പം ഷാർപ്പ് ഫ്രണ്ട് എൻഡും ടെയിൽ സെക്ഷനും നൽകിക്കൊണ്ട് ഹോണ്ട മോട്ടോർസൈക്കിളിനെ ഡിസൈനിൻ്റെ കാര്യത്തിൽ ചെറിയ നവീകരണങ്ങൾ കൊണ്ടുവന്നിരിക്കുന്നതും ശ്രദ്ധേയമാണ്.

കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഹോണ്ട റോഡ്‌സിങ്ക് ആപ്പ് കോംപാറ്റിബിലിറ്റിയും ഉള്ള 4.2 ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീൻ ഉൾപ്പെടുത്തി മോട്ടോർസൈക്കിളിനെ മെച്ചപ്പെടുത്താനും ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ സ്ക്രീനിൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ ആക്സസ് ചെയ്യാനും ഓടിക്കുന്നയാൾക്ക് കഴിയും. SP 125 മോഡലിന്റെ ഫീച്ചർ നിരയിലേക്ക് ഇപ്പോൾ യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഉൾപ്പെടുത്തി കൂടുതൽ പ്രായോഗികമാക്കാനും കമ്പനിക്കായി.

2025 Honda SP 125 Launched In India

പുതിയ OBD 2B എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി അതിൻ്റെ എഞ്ചിനിൽ മാറ്റങ്ങൾ വരുത്തിയിട്ടും പെർഫോമൻസിലൊന്നും കുറവ് വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മോട്ടോർസൈക്കിളിന്റെ 124 സിസി, എയർ-കൂൾഡ് എഞ്ചിന് 10.7 bhp പവറിൽ പരമാവധി 10.90 Nm torque വരെ ഉത്പാദിപ്പിക്കാൻ ഹോണ്ട SP 125 ബൈക്കിനാവും. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഇന്ധനക്ഷമത വർധിപ്പിക്കാൻ ഐഡലിംഗ് സ്റ്റോപ്പ് സംവിധാനവും എഞ്ചിനൊപ്പം ഘടിപ്പിച്ചിട്ടുണ്ട്. 2025 ഹോണ്ട SP 125 മോട്ടോർസൈക്കിളിന്റെ മെക്കാനിക്കൽ വശങ്ങളിൽ മാറ്റങ്ങളൊന്നുമില്ല. സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്പ്രിംഗുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളുമായി വരുന്ന ബൈക്കിന് മൊത്തത്തിൽ 116 കിലോഗ്രാം ഭാരമാണുള്ളത്.

ഫ്യുവൽ-ടാങ്ക് കപ്പാസിറ്റി 11.2 ലിറ്ററാണെന്നും ഹോണ്ട പറയുന്നു. പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേൾ സൈറൻ ബ്ലൂ, ഇംപീരിയൽ റെഡ് മെറ്റാലിക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് പുതിയ കളർ ഓപ്ഷനുകളിലാണ് 2025 ഹോണ്ട SP 125 വാങ്ങാനാവുന്നത്. നിലവിൽ 125 സിസി സെഗ്മെന്റിൽ ടിവിഎസ് റൈഡർ, ഹീറോ ഗ്ലാമർ, ബജാജ് പൾസർ, ബജാജ് ഫ്രീഡം സിഎൻജി എന്നിവയോടാണ് SP 125 മത്സരിക്കുന്നത്.

OBD 2B എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി ഹോണ്ട ഇക്കഴിഞ്ഞ ദിവസം പുതിയ ആക്‌ടിവ 125 സ്‌കൂട്ടറും ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. സ്കൂട്ടറിന് OBD2B കംപ്ലയൻസിനൊപ്പം അല്ലറചില്ലറ കോസ്മെറ്റിക് നവീകരണങ്ങളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. 2025 ഹോണ്ട ആക്ടിവ 125 DLX വേരിയന്റിന് 94,922 രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം H-സ്മാർട്ട് പതിപ്പിന് 97,146 രൂപയും എക്സ്ഷോറൂം വില നൽകേണ്ടി വരും.

More from DriveSpark

Article Published On: Monday, December 23, 2024, 14:39 [IST]
English summary
2025 honda sp 125 launched in india price starts from rs 91771
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X