കണ്ണുംപൂട്ടി വാങ്ങിക്കോ! 1.22 ലക്ഷത്തിന് ഒന്നാന്തരം 160 സിസി ബൈക്കുമായി ഹോണ്ട, ഒപ്പം 10 കൊല്ലത്തെ വാറണ്ടിയും

ഏത് തരത്തിലുള്ള ടൂവീലറുകളും നിർമിക്കുന്നതിൽ പുലിക്കുട്ടികളാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. 100 സിസി മുതലുള്ള കമ്മ്യൂട്ടർ മോഡലുകൾ മുതൽ 1800 സിസി വരെയുള്ള സൂപ്പർബൈക്കുകൾ വരെ നിർമിക്കുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് ഹോണ്ട. വൈവിധ്യമാർന്ന ശ്രേണിയിൽ ആളുകളെ തൃപ്‌തിപ്പെടുത്താനും ബ്രാൻഡിനാവുന്നുണ്ട്. എൻട്രി ലെവൽ കമ്മ്യൂട്ടർ ശ്രേണിയിലെ മുഖ്യശത്രുവായ ഹീറോ മോട്ടോകോർപിന്റെ ആധിപത്യം തകർക്കാനായി പോയ വർഷം SP160 എന്ന പുത്തൻ മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരുന്നു. യൂണികോണിന് ശേഷം സെഗ്മെന്റിലേക്ക് എത്തിയ മോഡൽ കാര്യമായ ചലനം സൃഷ്‌ടിച്ചില്ലെങ്കിലും മോശമാക്കാതെ വിൽപ്പന ഇപ്പോഴും പിടിക്കുന്നുണ്ട്.

ബജാജ് പൾസർ, ടിവിഎസ് അപ്പാച്ചെ, യമഹ FZ, ഹീറോ എക്സ്ട്രീം 160R, സുസുക്കി ജിക്‌സർ പോലുള്ള മിടുക്കൻമാർ വാഴുന്ന സെഗ്മെന്റിൽ കൂടുതൽ കച്ചോടം പിടിക്കാനായി SP160 മോഡലിന്റെ 2025 പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ടയിപ്പോൾ. പ്രധാനമായും OBD2B നിലവാരത്തിലേക്ക് മോട്ടോർസൈക്കിളിനെ നവീകരിക്കാനാണ് ഇങ്ങനൊരു മാറ്റം കമ്പനി സമ്മാനിച്ചിരിക്കുന്നത്.

2025 Honda SP160 Launched In India Price Starts From Rs 1 22 Lakh

പുതിയ ഹോണ്ട SP125 സിംഗിൾ ഡിസ്‌ക്, ഡ്യുവൽ ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 1.22 ലക്ഷം രൂപ, 1.28 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. അതായത് മുൻഗാമിയേക്കാൾ 3,000 മുതൽ 4,600 രൂപ വരെ കൂടിയിട്ടുണ്ടെന്ന് സാരം. പുതുമോഡലിനായുള്ള ബുക്കിംഗും ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഉടനീളം ഹോണ്ടയുടെ എല്ലാ ഡീലർഷിപ്പുകളിലും മോട്ടോർസൈക്കിൾ ലഭ്യമാണ്.

ഭാവിയിലെ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ എഞ്ചിൻ പരിഷ്ക്കരിച്ചതിന് പുറമെ സെഗ്മെന്റിലെ മത്സരത്തിൽ പിടിച്ചുനിൽക്കാൻ മോഡലിന് പുത്തൻ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. കാഴ്ച്ചയിൽ പുതുമ കൊണ്ടുവരാനായി പുതിയ ഹോണ്ട SP160 എൽഇഡി ഹെഡ്‌ലാമ്പ് ചെറുതായൊന്ന് മിനുക്കിയിട്ടുണ്ട്. ഷാർപ്പായിട്ടുള്ള ഫ്രണ്ട് പ്രൊഫൈലിനൊപ്പം പുതുക്കിയ സ്റ്റൈലിംഗ് യുവാക്കളേയും ആകർഷിക്കാൻ പ്രാപ്‌തമായി.

2025 Honda SP160 Launched In India Price Starts From Rs 1 22 Lakh

അതേസമയം ഇരുവശത്തും ആവരണങ്ങളുള്ള മസ്ക്കുലർ ഫ്യൂവൽ ടാങ്ക്, ഒരു അണ്ടർകൌൾ, എക്‌സ്‌ഹോസ്റ്റ് മഫ്ലറിലെ ക്രോം കവർ, എൽഇഡി ടെയിൽലൈറ്റ് എന്നീ ഡിസൈൻ വിശദാംശങ്ങളെല്ലാം മുൻഗാമിക്ക് സമാനമായി നിലനിർത്തിയിട്ടുണ്ട്. റേഡിയൻ്റ് റെഡ് മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് പുത്തൻ SP160 വാങ്ങാനാവുന്നത്.

ബൈക്കിന്റെ 2025 മോഡലിലേക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ 4.2 ഇഞ്ച് TFT ക്ലസ്റ്റർ ചേർത്തതാണ് പ്രധാന ഹൈലൈറ്റ്. ഹോണ്ട ആക്ടിവ 125 സിസി പതിപ്പിൽ അടുത്തിടെ അവതരിപ്പിച്ച അതേ യൂണിറ്റാണിത്. ഇത് ലൈവ് ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ, മ്യൂസിക് പ്ലേബാക്ക് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകൾ സപ്പോർട്ട് ചെയ്യുന്ന ഹോണ്ട റോഡ്സിങ്ക് ആപ്പ് അനുയോജ്യതയോടെയാണ് വരുന്നത്.

2025 Honda SP160 Launched In India Price Starts From Rs 1 22 Lakh

ടൈപ്പ്-സി യുഎസ്ബി ചാർജിംഗും മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ടെന്ന് ഹോണ്ട പറയുന്നു. സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയ്‌ക്ക് പുറമേ, ഇന്ധന ഉപഭോഗവുമായി ബന്ധപ്പെട്ട ഡാറ്റയും ക്ലസ്റ്ററിൽ ലഭിക്കും. നീളമുള്ള സിംഗിൾ പീസ് സീറ്റ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ ശൈലിയാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ആള് നല്ല രീതിക്ക് പ്രായോഗികമാണെന്ന് വേണം പറയാൻ.

അതേ 162.71 സിസി സിംഗിൾ സിലിണ്ടർ, OBD2B നിലവാരത്തോട് കൂടിയ ഫ്യുവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് പുതിയ ഹോണ്ട SP160 ബൈക്കിന്റെ ഹൃദയം. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 7,500 ആർപിഎമ്മിൽ 13 bhp പവറും 5,250 ആർപിഎമ്മിൽ 14.8 Nm ടോർക്കും ഉത്പാദിപ്പിക്കാനുമാവും. മോഡലിന്റെ മെക്കാനിക്കൽ വശങ്ങളിലൊന്നും ഹോണ്ട നവീകരണങ്ങൾ നടപ്പിലാക്കിയിട്ടില്ല.

സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഹോണ്ട SP160 മോട്ടോർസൈക്കിളിൽ ഒരുക്കിയിരിക്കുന്നത്. അതേസമയം ബൈക്കിലെ ബ്രേക്കിംഗ് ചുമതലകൾ വേരിയന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടും. ബ്രേക്കിംഗിനായി മുൻവശത്ത് 276 mm ഡിസ്കും പിന്നിൽ 220 mm ഡിസ്കും അല്ലെങ്കിൽ 130 mm ഡ്രമ്മുമാണ് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്. ഭാഗ്യവശാൽ, ഹോണ്ട സ്റ്റാൻഡേർഡായി സിംഗിൾ-ചാനൽ എബിഎസും വാഗ്ദാനം ചെയ്യുന്നുണ്ട്. 10 കൊല്ലം വരെയുള്ള വാറണ്ടിയും ടൂവീലറുകൾക്ക് കമ്പനി നൽകുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, December 24, 2024, 17:00 [IST]
English summary
2025 honda sp160 launched in india price starts from rs 1 22 lakh
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X