പുതിയ എഞ്ചിനുമായി ഹോണ്ടയുടെ പോപ്പുലര്‍ ബൈക്ക്; 10 വർഷം വാറണ്ടിയുള്ള മോഡൽ 1.19 ലക്ഷത്തിന് വാങ്ങാം

ഹോണ്ട എന്ന് കേൾക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്ക് ഓടിയെത്തുന്ന മോട്ടോർസൈക്കിളായിരിക്കും യൂണികോൺ. ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ഇന്ത്യൻ വിപണിയിൽ വേരോട്ടം നൽകുന്നതിൽ ഈ കമ്മ്യൂട്ടർ ബൈക്ക് നൽകിയ സംഭാവന ചെറുതൊന്നുമല്ല. ഒരുകാലത്ത് യുവാക്കൾക്കിടയിൽ തരംഗമായിരുന്ന 150 സിസി സെഗ്മെന്റിലെ സൈലന്റ് കില്ലറായിരുന്നു കക്ഷി. ശബ്‌ദ കോലാഹലങ്ങളൊന്നുമില്ലാതെ ഓടിവരുന്ന യൂണികോൺ നിരത്തുകൾക്ക് ഇന്നും വിസ്‌മയമാണ്. യമഹ FZ, ബജാജ് പൾസറുകൾ, ടിവിഎസ് അപ്പാച്ചെ തുടങ്ങിയ സ്റ്റൈലൻ മോഡലുകൾക്കിടയിലും ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ട മഹാവീരൻ മരണപ്പെടാതെ ഇന്നും വിപണനത്തിന് എത്തുന്നുണ്ട്.

ഹോണ്ടയുടെ ഏറ്റവും പോപ്പുലര്‍ ബൈക്കാണെന്ന് യൂണിക്കോണിന് വിശേഷിപ്പിക്കാൻ ഇതിലും വലിയ തെളിവുകളൊന്നും വേണ്ടല്ലോ. 2024-ൽ ആദ്യമായി ഇന്ത്യൻ വിപണിയിലെത്തിയ ബൈക്ക് 20 വർഷങ്ങൾക്കിപ്പുറവും മോശമല്ലാതെ വിറ്റവിയുന്നുണ്ട്. ഇപ്പോഴിതാ ചില അധിക പരിഷ്ക്കാരങ്ങളോടെ മോട്ടോർസൈക്കിളിനെ പുതുക്കി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ.

2025 Honda Unicorn Launched In India Priced At Rs 1 19 Lakh

പുതിയ മോഡൽ ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാനായി OBD2B കംപ്ലയിന്റ് എഞ്ചിനുമായിട്ടാണ് വരുന്നത്. ഒരൊറ്റ വേരിയന്റിലെത്തുന്ന 2025 ഹോണ്ട യൂണികോണിന് 1,19,481 രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. അതായത് മുൻഗാമിയേക്കാൾ 8,180 രൂപ ഇനി മുതൽ അധികം മുടക്കേണ്ടി വരുമെന്ന് സാരം. മുമ്പ് യൂണികോൺ 1,11,301 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിപണനത്തിന് എത്തിയിരുന്നത്.

മോട്ടോർസൈക്കിളിൽ ഇപ്പോൾ പുതിയ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടും ഹോണ്ട ചേർത്തിട്ടുണ്ട്. ഈ പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഇപ്പോൾ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, ഇക്കോ ഇൻഡിക്കേറ്റർ മുതലായവ പ്രദർശിപ്പിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.

2025 Honda Unicorn Launched In India Priced At Rs 1 19 Lakh

ഇതിനുപുറമെ ക്രോം ഘടകങ്ങളുള്ള ഒരു പുതിയ എൽഇഡി ഹെഡ്‌ലാമ്പും ബൈക്കിന് സമ്മാനിച്ചിട്ടുണ്ട്. പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റേഡിയൻ്റ് റെഡ് മെറ്റാലിക് എന്നിങ്ങനെ യൂണികോൺ മൂന്ന് കളർ ഓപ്ഷനിൽ തെരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കും. പുതിയ ഹോണ്ട യൂണികോണിന് കരുത്തേകുന്നത് 162.71 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനാണ്.

ഇത് വരാനിരിക്കുന്ന സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി ഇപ്പോൾ OBD2B നിലവാരത്തിലേക്ക് പുതുക്കുകയാണ് കമ്പനി ചെയ്‌തിരിക്കുന്നത്. സ്റ്റൈലന്റായി പറക്കാൻ കഴിയുന്ന പെർഫോമൻസാണ് ഹോണ്ട യൂണികോണിന്റെ പ്രത്യേകത. ഒപ്പം കിടിലൻ മൈലേജും കൂടി ചേരുന്നതോടെ സംഗതി കളറാവും. ബൈക്കിലെ 162.71 സിസി എഞ്ചിന് 7,500 ആർപിഎമ്മിൽ 13 bhp കരുത്തും 5,250 ആർപിഎമ്മിൽ 14.58 Nm ടോർക്കും വരെ പുറത്തെടുക്കാനാവും.

2025 Honda Unicorn Launched In India Priced At Rs 1 19 Lakh

5 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മികച്ച ലോ എൻഡ് ടോർക്ക് നൽകാനാവുന്ന മോഡലിന് ലിറ്ററിന് 60 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകാനാവും. കിക്ക്, സെൽഫ് സ്റ്റാർട്ട് സംവിധാനമുള്ളതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പരിഷ്ക്കാരങ്ങളൊന്നും ഹോണ്ട സമ്മാനിച്ചിട്ടില്ല. ഡയമണ്ട്-ടൈപ്പ് ഫ്രെയിലാണ് ബൈക്ക് പണികഴിപ്പിച്ചിരിക്കുന്നത്.

സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് മോണോഷോക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് 240 mm ഡിസ്‌ക്കും പിന്നിൽ 130 mm ഡ്രമ്മുമാണ് ഒരുക്കിയിട്ടുള്ളത്. സിംഗിൾ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനവും പുതിയ ഹോണ്ട യൂണികോണിലുണ്ട്. 18 ഇഞ്ച് അലോയ് വീലുകളാണ് മോട്ടോർസൈക്കിളിന് സമ്മാനിച്ചിട്ടുള്ളത്.

ബൈക്കിന് 10 വർഷ വാറണ്ടിയുമുള്ളതിനാൽ തലവേദനയുമുണ്ടാവില്ല. 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റെൻഡഡ് വാറണ്ടിയുമാണ് ഹോണ്ട യൂണികോണിൽ വാഗ്‌ദാനം ചെയ്യുന്നത്. 20 വർഷം മുമ്പ് വിപണിയിലെത്തിയ മോട്ടോർസൈക്കിൾ ഇതിനോടകം 25 ദശലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പനയും നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ.

More from DriveSpark

Article Published On: Thursday, December 26, 2024, 18:05 [IST]
English summary
2025 honda unicorn launched in india priced at rs 1 19 lakh details inside
കൂടുതല്‍... #honda motorcycle #india #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X