ഇവിയേക്കാൾ കുറഞ്ഞ വിലയിൽ കിട്ടും ഈ 125 സിസി ബൈക്കുകൾ, ഒപ്പം 65 കി.മീ. വരെ മൈലേജും

ഇന്ത്യൻ വിപണിയിൽ പെട്രോൾ മോഡലുകൾക്ക് മുകളിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പിടിമുറുക്കുകയാണ്. മിക്കവരും ചെലവ് കുറഞ്ഞ പരിഹാരമായി ഇവികളെ കാണുമ്പോൾ പണികിട്ടുന്നത് മോട്ടോർസൈക്കിൾ വിപണിക്ക് കൂടിയാണ്. ഏറെക്കാലമായി ഉയർന്നു നിൽക്കുന്ന ഇന്ധനവില തലവേദനയാണെങ്കിലും റേഞ്ചും തീപിടുത്തവും റീസെയിൽ വാല്യുവുമെല്ലാം നോക്കുമ്പോൾ പലരും പരമ്പരാഗത വാഹനങ്ങളിലേക്ക് തന്നെയാണ് മടങ്ങുന്നത്.

പോരാത്തത്തിന് ഇവികളേക്കാൾ കുറഞ്ഞ വിലയും കൂടുതൽ മൈലേജുമുള്ള മോട്ടോർസൈക്കിളുകൾ തന്നെയാണ് വിപണിയിലെ പ്രമുഖരുടെ ശക്തി കേന്ദ്രം. അധികം മെയിന്റനെൻസ് ഒന്നുമില്ലാതെ കുറച്ച് അധികകാലം കൊണ്ടുനടക്കാൻ പറ്റിയ മോഡലുകളാണ് സാധാരണക്കാർക്കെല്ലാം പ്രിയം. അത്തരക്കാർക്ക് പറ്റിയ അത്യാവിശ്യം കിടിലൻ മൈലേജ് നൽകുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 125 സിസി ബൈക്കുകളെ ഒന്നു പരിചയപ്പെട്ടാലോ...?

Bajaj Pulsar 125

ബജാജ് പൾസർ 125: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഈ ബേബി പൾസർ. വർഷങ്ങളായി ഒരേ മസ്ക്കുലർ, ബച്ച് ഡിസൈനാണ് മുന്നോട്ടുകൊണ്ടുപോവുന്നതെങ്കിലും ആളുകൾ ഇന്നും ഇവൻ പ്രിയപ്പെട്ടവനാണ്. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ പോക്കറ്റ് ഫ്രണ്ട്ലി 125 സിസി ബൈക്കും ഇവൻ തന്നെയാണ്. വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന ഈ മോഡലിന് 80,416, രൂപ മുതൽ 94,138 രൂപ വരെയാണ് എക്സ്ഷോറൂം വില.

11.64 bhp പവറിൽ 10.8 Nm torque വികസിപ്പിക്കുന്ന 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് പൾസർ 125 ബൈക്കിന്റെ ഹൃദയം. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന എഞ്ചിന് 50 മുതൽ 55 കിലോമീറ്റർ വരെ മൈലേജും വാഗ്‌ദാനം ചെയ്യാൻ സാധിക്കും. സസ്പെഷൻഷനായി ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ റിയർ ഷോക്കുകളും ഒരുക്കിയിരിക്കുന്നത്.

Honda SP125

ഹോണ്ട SP125: 125 സിസി കമ്മ്യൂട്ടർ സെഗ്‌മെൻ്റിൽ വിശ്വസിച്ച് കൂടെക്കൂട്ടാനാവുന്ന മിടുക്കനാണ് ഈ മോഡൽ. ഉപയോഗക്ഷമതയെ മാത്രം അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഈ മോട്ടോർസൈക്കിൾ ഡ്രം, ഡിസ്‌ക്, സ്‌പോർട്‌സ് എഡിഷൻ എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് വിപണിയിലെത്തുന്നത്. ഇവയ്ക്ക് യഥാക്രമം 86,017 രൂപ, 90,017 രൂപ, 90,567 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

10.72 bhp കരുത്തിൽ 10.9 Nm torque ഉത്പാദിപ്പിക്കുന്ന 124 സിസി എഞ്ചിനാണ് ഹോണ്ട SP 125 പതിപ്പിന് തുടിപ്പേകുന്നത്. 5 സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന എഞ്ചിന് 65 കിലോമീറ്ററാണ് ഇതിൽ കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഈ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ഉയർന്ന വേഗതയിലും ട്രാഫിക് സാഹചര്യങ്ങളിലും ഓടിക്കാൻ എളുപ്പമാണെന്നതാണ് സവിശേഷമാക്കുന്ന കാര്യം. കിടിലൻ സസ്പെൻഷനും എടുത്തു പറയേണ്ട കാര്യമാണ്.

Hero Super Slendor

ഹീറോ സൂപ്പർ സ്‌പ്ലെൻഡർ: ഇന്ധനക്ഷമതയുള്ളതും മോടിയുള്ളതുമായ 125 സിസി ബൈക്കാണ് നോക്കുന്നതെങ്കിൽ ധൈര്യമായി തെരഞ്ഞെടുക്കാനാവുന്ന വണ്ടിയാണിത്. ഡ്രം, ഡിസ്ക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന സൂപ്പർ സ്‌പ്ലെൻഡറിന് 80,848 രൂപ മുതൽ 84,748 രൂപ വരെയാണ് എക്സ്ഷോറൂം വിലയായി ഹീറോ നിശ്ചയിച്ചിരിക്കുന്നത്. 55 മുതൽ 60 വരെ യഥാർഥ സാഹചര്യങ്ങളിൽ ഇന്ധനക്ഷമത നൽകാനും മോട്ടോർസൈക്കിളിനാവും.

10.72 bhp പവറിൽ 10.6 Nm torque നൽകുന്ന 124.7സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സൂപ്പർ സ്‌പ്ലെൻഡറിന് ലഭിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന വാഹനം ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ റിയർ ഷോക്കുകളുമുള്ള ഡയമണ്ട് ഷാസിയാണ് പണികഴിപ്പിച്ചിരിക്കുന്നതും. ഹീറോയുടെ വലിയ ഡീലർ-സർവീസ് നെറ്റ്‌വർക്കും ബൈക്കിന് ഗുണം ചെയ്യുന്ന കാര്യമാണ്.

Honda Shine

ഹോണ്ട ഷൈൻ: ആർക്കും പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത കമ്മ്യൂട്ടർ ബൈക്കുകളിൽ ഒന്നാണ് ഷൈൻ. മാന്യമായ വലിപ്പവും പെർഫോമൻസും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നുവെന്നതാണ് മോഡലിന്റെ പ്രത്യേകത. ഡ്രം, ഡിസ്ക് എന്നീ രണ്ട് വേരിയൻ്റുകളിലാണ് ഹോണ്ട ഷൈൻ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഡ്രം മോഡലിന് ചോദിക്കുന്ന എക്സ്ഷോറൂം വില 79,800 രൂപയും ഡിസ്‌ക് മോഡലിന് 83,800 രൂപയുമാണ്.

സിംഗിൾ സിലിണ്ടർ 123.94 സിസി എഞ്ചിനാണ് ഹോണ്ട ഷൈനിന് തുടിപ്പേകുന്നത്. ഇത് 10.59 bhp പവറിൽ പരമാവധി 11 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഒരു ലിറ്റർ പെട്രോളിൽ ഹോണ്ട ഷൈൻ ബൈക്കിന് 64 കിലോമീറ്ററോളം ഇന്ധനക്ഷമതയാണ് നൽകാനാവുക. ഒപ്പം തെരഞ്ഞെടുക്കാൻ നിരവധി കളർ ഓപ്ഷനുകളും മോഡലിലുണ്ട്.

Bajaj CT125X

ബജാജ് CT125X: ഈ സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന 125 സിസി ബൈക്ക് ഏതാണെന്നതിനുള്ള ഉത്തരമാണ് ഈ മോഡൽ. മോട്ടോർസൈക്കിളിന്റെ ഡ്രം മോഡലിന് 74,016 രൂപയും ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 77,216 രൂപയുമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. മുടക്കുന്ന പൈസയ്ക്ക് എൽഇഡി ഡിആർഎൽ ഉള്ള ഒരു വൃത്താകൃതിയിലുള്ള ബൾബ് ഹെഡ്‌ലൈറ്റ് പോലുള്ള ഫാൻസി ഫീച്ചറുകളും CT125X-ന്റെ പ്രത്യേകതകളാണ്.

ബജാജ് CT125X കമ്മ്യൂട്ടറിന് കരുത്തേകുന്നത് 124.4 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ്. 5 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 10.7 bhp കരുത്തിൽ 11 Nm torque വരെ നൽകാനാവും. ഹാൻഡ്‌ലിംഗ്, പെപ്പി എഞ്ചിൻ പെർഫോമൻസ് എന്നിവയെല്ലാം ചേർന്നുവരുന്ന മോഡൽ മൈലേജ് കണക്കുകളിലും കേമനാണ്. 60 കിലോമീറ്റർ മൈലേജാണ് കമ്പനിന ബൈക്കിൽ അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Sunday, February 25, 2024, 16:00 [IST]
English summary
Affordable 125cc bikes in india with more mileage bajaj ct125x honda shine bajaj pulsar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X