പിക്കപ്പ് ട്രക്ക് വരെ കെട്ടിവലിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇനിയീ പേരും

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം വളരുമ്പോൾ സ്റ്റാർട്ട് കമ്പനികളാണ് കൂടുതലും നേട്ടംകൊയ്യുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ടിവിഎസ്, ഹീറോ പോലുള്ള പ്രമുഖർക്ക് മുകളിലാണ് ഇപ്പോൾ ഇവി വിഭാഗത്തിൽ ഓലയുടേയും ഏഥറിന്റെയും സ്ഥാനം. ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ കീഴിലുള്ള ആമ്പിയറും ആഭ്യന്തര വിപണിയിലെ നാലാൾ അറിയുന്ന വൈദ്യുത വാഹന നിർമാതാക്കളാണ്.

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയ്ക്ക് തുടക്കം കുറിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച സ്റ്റാർട്ടപ്പ് കമ്പനികളിൽ ഒന്നാണ് ആമ്പിയർ ഇവിയെന്ന് നിസംശയം പറയാം. ദേ ഇപ്പോൾ ഇന്ത്യൻ വിപണിക്കായി പുത്തനൊരു മോഡലിനെ കൊണ്ടുവരാനുള്ള പുറപ്പാടിലാണ് കമ്പനി. ദി നെക്‌സ് ബിഗ് തിംഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ആമ്പിയർ സ്‌കൂട്ടർ ലോഞ്ച് ചെയ്യുന്നതിന് മുമ്പായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ രണ്ട് അംഗീകാരങ്ങൾ നേടി വാർത്തകളിൽ ഇടംപിടിക്കുകയാണിപ്പോൾ.

Ampere E-Scooter Achieved Two Records In India Book Of Record

കമ്പനിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ, "ദി നെക്സ് ബിഗ് തിംഗ്" കശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്ക് ഒരു ആവേശകരമായ യാത്ര ആരംഭിച്ചിട്ടുണ്ട്. ഇതിൻ്റെ ഫ്‌ളാഗ് ഓഫ് പരിപാടി ഇക്കഴിഞ്ഞ ജനുവരിയിലാണ് നടന്നത്. ഈ ആമ്പിയർ സ്കൂട്ടർ വിവിധ ഭൂപ്രദേശങ്ങളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതിയിലൂടെയും സഞ്ചരിക്കാൻ ലക്ഷ്യമിട്ടാണ് 45 ദിവസത്തെ നീണ്ട യാത്ര ആരംഭിക്കുന്നത്.

2024 അവസാനത്തോടെ ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന ആമ്പിയർ ദി നെക്സ് ബിഗ് തിംഗ് ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ രണ്ട് അംഗീകാരങ്ങൾ നേടിയിരിക്കുകയാണ്. വൈറ്റ് സാൻഡിൽ വരച്ച ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡ് ലോഗോ, പിക്കപ്പ് ട്രക്ക് ടോ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ എന്നീ റെക്കോർഡുകളാണ് ആമ്പിയർ ഇവി സ്വന്തമാക്കിയിരിക്കുന്നത്.

Ampere E-Scooter Achieved Two Records In India Book Of Record

വരാനിരിക്കുന്ന ഇവി സ്ഥാപിച്ച റെക്കോർഡുകൾ കമ്പനിയുടെ സന്നദ്ധത, നവീകരണം, അതിരുകൾ, സാധ്യതകൾ പുനർനിർവചിക്കുക എന്നിവയിലെ പ്രതിബദ്ധതയുടെ തെളിവാണെന്നും കമ്പനി അവകാശപ്പെടുന്നു. ഗ്രേറ്റ് റാൻ ഓഫ് കച്ചിലെ കച്ച് മരുഭൂമി വന്യജീവി സങ്കേതത്തിലെ ഖാദിർ ബെറ്റ് ദ്വീപിലെ ധോലവിരയിലാണ് ആമ്പിയർ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡ് ലോഗോ വരച്ചത്.

വൈറ്റ് സാൻഡിൽ ആമ്പിയർ ബ്രാൻഡ് ലോഗോ (നാവിഗേഷൻ ലോഗോയോട് സാമ്യമുള്ളത്) രൂപപ്പെടുത്തി റെക്കോർഡിട്ടത്. 17,100 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ആമ്പിയർ ദി നെക്‌സ് ബിഗ് തിംഗ് ഇലക്ട്രിക് സ്‌കൂട്ടറിലെ റൈഡർ ഈ ലോഗോ വാഹനം ഓടിച്ചുകൊണ്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നതും ഈ റെക്കോർഡിലെ ശ്രദ്ധേയമായ നേട്ടങ്ങളിൽ ഒന്നാണെന്ന് വേണം പറയാൻ.

Ampere E-Scooter Achieved Two Records In India Book Of Record

179.8 അടി X 95.2 അടി വിസ്തീർണ്ണമുള്ള ഈ ലോഗോ ഔട്ട്‌ലൈനിന് ആകർഷകമായ 394 അടി ചുറ്റളവുണ്ടായിരുന്നു. കൃത്യത, സർഗാത്മകത, സ്ഥിരോത്സാഹം, പുതുമ എന്നിവയ്ക്കും ഇലക്ട്രിക് സ്‌കൂട്ടറിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ അംഗീകാരം ലഭിച്ചു. 2024 ഫെബ്രുവരി രണ്ടിനാണ് ഈ റെക്കോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പിക്കപ്പ് ട്രക്കിനെ ടോ ചെയ്യുന്ന ആദ്യ ഇവിയെന്ന നേട്ടത്തെക്കുറിച്ച് ഇനി സംസാരിക്കാം.

ഒരു ഇലക്ട്രിക് സ്കൂട്ടർ പിക്കപ്പ് ട്രക്കിനെ വലിക്കുന്നത് കാണേണ്ട കാഴ്ച്ച തന്നെയാണെന്ന് വേണം പറയാൻ. 1,860 കിലോഗ്രാം ഭാരമുള്ള വാഹനത്തിൽ 140 കിലോഗ്രാം അധിക ലോഡും കയറ്റിയാണ് ആമ്പിയർ ദി നെക്സ് ബെസ്റ്റ് തിംഗ് ഇലക്ട്രിക് സ്‌കൂട്ടർ കെട്ടിവലിച്ചത്. ഇങ്ങനെ 15 മിനിറ്റ് സമയമെടുത്ത് 2 കിലോമീറ്ററോളം സഞ്ചരിക്കാനും ഇവിക്കായി. ഈ റെക്കോർഡ് റാൻ ഓഫ് കച്ചിലാണ് സൃഷ്‌ടിക്കപ്പെട്ടത്. തുടർന്ന് 2024 ഫെബ്രുവരി മൂന്നിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്‌തു.

Ampere E-Scooter Achieved Two Records In India Book Of Record

നിലവിൽ ഈ ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പ്രീ-ബുക്കിംഗും ആമ്പിയർ ആരംഭിച്ചിട്ടുണ്ട്. ശരിക്കും യുവത്വം തുളുമ്പുന്ന കിടിലൻ ഡിസൈനിലാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. ഏപ്രോൺ മൗണ്ടഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ഒരു എൽഇഡി ഹെഡ്‌ലൈറ്റാണ് മുൻവശത്തെ ഏറ്റവും വലിയ ഹൈലൈറ്റ്. ബാറ്ററി പായ്ക്ക് റൈഡറുടെ സീറ്റിന് താഴെയായാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് മുമ്പ് പുറത്തുവിട്ട ടീസർ ചിത്രങ്ങൾ സൂചന നൽകിയിരുന്നു.

മാന്യമായ രീതിയിൽ സ്പേസുള്ള ഒരു ഫ്ലാറ്റ് ഫ്ലോർബോർഡാണ് മറ്റൊരു കാര്യം. ഫീച്ചറുകളിലേക്ക് നോക്കിയാൽ എൽഇഡി ലൈറ്റിംഗ് കൂടാതെ വരാനിരിക്കുന്ന ആമ്പിയർ ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെൻ്റ് കൺസോളും സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ഉണ്ടാകും. നാല് റൈഡ് മോഡുകളും സ്കൂട്ടറിന് ലഭിക്കും. ബെൽറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സജ്ജീകരണമാണ് ഇവിയുടെ മറ്റൊരു ഹൈലൈറ്റ്.

More from DriveSpark

Article Published On: Tuesday, March 5, 2024, 16:01 [IST]
English summary
Ampere e scooter achieved two records in india book of record details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X