ഏഥർ റിസ്‌തക്കും മുമ്പേ ആംപിയർ, മോഹവിലയും 136 കി.മീ. റേഞ്ചുമുള്ള ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി തുടങ്ങി

ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയുടെ ഏറ്റവും നല്ല സമയമാണിത്. ഓലയും ഏഥറും ഹീറോയും ടിവിഎസുമെല്ലാം കാശുവാരുമ്പോൾ ചെറിയ മീനുകളായി മറ്റ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളും മികച്ച വിറ്റുവരവാണ് ഇന്ത്യയിൽ നിന്നും കൊയ്യുന്നത്. പെട്രോൾ മോഡലുകളേക്കാൾ താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാനാവുമെന്നതും വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ പ്ലസ് പോയിന്റാണ്. എല്ലാത്തരം ഉപഭോക്താക്കൾക്കും ഒരേപോലെ ഉപയോഗിക്കാനാവുന്ന ഫാമിലി ഇ-സ്കൂട്ടറുകളാണ് ഇപ്പോൾ ട്രെൻഡായി നിൽക്കുന്നത്. ഇതിന് കാരണമായത് ഏഥർ റിസ്‌തയുടെ (Ather Rizta) വരവാണെന്ന് വേണം പറയാൻ. ഇതുവരെ ഡെലിവറി ആരംഭിച്ചില്ലെങ്കിലും കാര്യമായി ബുക്കിംഗ് പിടിക്കുന്നുണ്ട്.

എന്നാൽ കാത്തിരിക്കാൻ ഒട്ടും താത്പര്യമില്ലാത്തവർക്കായി ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന്റെ വൈദ്യുത വാഹന വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ആംപിയർ ബ്രാൻഡിന് കീഴിൽ നെക്‌സസ് പുതിയൊരു ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിനെ പുറത്തിറക്കിയിരുന്നു. മോഹവിലയും കിടിലൻ റേഞ്ചുമായി എത്തിയ ഇതിന്റെ ഡെലിവറി ആരംഭിച്ചാണ് കമ്പനിയിപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.

Ampere Nexus Family Electric Scooter Delivery Started In India

ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിൻ്റെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ആംപിയർ നെക്സസ് ഇലക്ട്രിക് സ്കൂട്ടറിൻ്റെ ഡെലിവറി ആരംഭിച്ചിരിക്കുന്നത്. കമ്പനിയുടെ 16-ാം വാർഷികത്തോടനുബന്ധിച്ച് വലിയ ചടങ്ങായാണ് ഇവിയുടെ വിതരണം പൂർത്തിയാക്കിയിരിക്കുന്നത്. നിലവിൽ ബെംഗളൂരുവിൽ മാത്രമാണ് ഡെലിവറികൾ മാത്രമേ ആരംഭിച്ചിട്ടുള്ളൂ.

എങ്കിലും ആംപിയർ ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും വേഗത്തിലുള്ള ഡെലിവറി ഉറപ്പാക്കിക്കൊണ്ട് സ്‌കൂട്ടറുകളുടെ ഘട്ടം ഘട്ടമായുള്ള ഡെലിവറി ഉടൻ തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സ്‌പെ്റ്റ് രൂപത്തില്‍ അവതരിപ്പിച്ചിരുന്ന ആംപിയർ നെക്‌സസ് ഒട്ടേറെ പ്രത്യേകതകളുമായാണ് വരുന്നത്.

Ampere Nexus Family Electric Scooter Delivery Started In India

EX, ST എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്കൂട്ടർ വിപണിയിൽ എത്തുന്ന ആംപിയർ നെക്‌സസിന് യഥാക്രമം 1.10 ലക്ഷം, 1.20 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. പ്രാരംഭ ഓഫർ അവസാനിക്കുമ്പോൾ ഈ വിലകൾ 10,000 രൂപയോളം വർധിക്കുമെന്നും ആംപിയർ പറയുന്നുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ ശരിക്കും വളരെ ലളിതമായാണ് വാഹനം ഒരുക്കിയിരിക്കുന്നത്. എങ്കിലും ആരേയും ആകർഷിക്കും വിധമാണ് ഇലക്‌ട്രിക് സ്‌കൂട്ടർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ആംപിയർ നെക്‌സസിന്റെ സീറ്റിന് 712 മില്ലീമീറ്റർ നീളവും സീറ്റ് ഹൈറ്റ് 765 മില്ലീമീറ്ററുമാണ് എന്നതിനാൽ ഏത് ഉയരത്തിലുള്ള ആളുകൾക്കും വാഹനം എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവും. കൂടാതെ ഇവിക്ക് 1,319 mm വീൽബേസ് നീളവും 170 mm ഗ്രൗണ്ട് ക്ലിയറൻസും 235 mm ഫ്ലോർബോർഡ് സ്പേസുമുണ്ടെന്നാണ് കമ്പനി പറയുന്നത്. 3kWh LFP ബാറ്ററി പായ്ക്കാണ് വാഹനത്തിൽ പ്രവർത്തിക്കുന്നത്.

Ampere Nexus Family Electric Scooter Delivery Started In India

മിഡ് മൌണ്ടഡ് പെർമനെന്റ് മാഗ്നെറ്റ് മോട്ടോറുമായി ജോടിയാക്കിയ പുതിയ ഫാമിലി ഇല്ട്രിക് സ്‌കൂട്ടറിന് സിംഗിൾ ചാർജിൽ 136 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച് ഉണ്ടെന്ന് ബ്രാൻഡ് പറയുന്നു. പെർഫോമൻസിലേക്ക് വന്നാൽ പരമാവധി 4 kW പവർ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിലാണ് വാഹനം ക്രമീകരിച്ചിരിക്കുന്നത്. ഇക്കോ, സിറ്റി, പവർ, ലിമ്പ് ഹോം എന്നിങ്ങനെ നാല് റൈഡ് മോഡുകളും വാഹനത്തിലുണ്ട്. നെക്‌സസ് ഇവിയുടെ ടോപ്പ് സ്പീഡ് 93 കിലോമീറ്റർ വേഗത കൈവരിക്കും.

സിറ്റി മോഡിൽ വേഗത മണിക്കൂറിൽ 63 കിലോമീറ്ററായും ഇക്കോയിൽ അത് 42 കിലോമീറ്ററായും പരിമിതപ്പെടുത്തുന്നുണ്ട്. 3.3 മണിക്കൂറാണ് ആംപിയർ ഇവിയുടെ ചാർജിംഗ് സമയമായി അവകാശപ്പെടുന്നത്. ഫാസ്റ്റ് ചാർജിംഗ് ഓപ്‌ഷനുള്ളതിനാൽ ഇതിലും കുറഞ്ഞ സമയത്തിൽ സ്‌കൂട്ടർ ചാർജ് ചെയ്യാനാവും. ടെലിസ്‌കോപ്പിക് ഫോർക്കും ഇരട്ട ഷോക്ക് അബ്‌സോർബറുകളും സസ്പെൻഡ് ചെയ്‌തിരിക്കുന്ന ഒരു പുതിയ അണ്ടർബോൺ ഷാസിയിലാണ് വാഹനം പണിതിറക്കിയിരിക്കുന്നത്.

12 ഇഞ്ച് അലോയ് വീലുകളിൽ സഞ്ചരിക്കുന്ന സ്‌കൂട്ടറിന്റെ ബ്രേക്കിംഗിംനായി മുൻവശത്ത് ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ബേസ് മോഡലിൽ 6.2 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയും ടോപ്പ് എൻഡിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ TFT ഡാഷുമാണ് ആംപിയർ നെക്‌സസിൽ ഒരുക്കിയിരിക്കുന്നത്. എൽഇഡി ലൈറ്റിംഗ് സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ഏഥർ റിസ്‌ത, ടിവിഎസ് ഐക്യൂബ്, ഓല S1 എയർ എന്നിവയുമായാണ് നെക്സസിന്റെ മത്സരം.

More from DriveSpark

Article Published On: Thursday, June 6, 2024, 11:59 [IST]
English summary
Ampere nexus family electric scooter delivery started in india
കൂടുതല്‍... #electric scooter #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X