ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്‌സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം

ഇന്ത്യയിലും സൂപ്പർബൈക്ക് നിർമാണം തുടങ്ങിയിരിക്കുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ (Aprilia). നല്ല വിലയുള്ള പ്രീമിയം മോട്ടോർസൈക്കിളുകൾ വരെ ഇവിടെ ചൂടപ്പം പോലെ വിറ്റഴിക്കുന്നുണ്ടെന്ന് മനസിലാക്കിയ കമ്പനി ഡ്യുക്കാട്ടി, കവസാക്കി, ട്രയംഫ് പോലുള്ള വമ്പൻമാർക്ക് വിലങ്ങുതടിയാവുമോ എന്നാണ് ഇനി കാത്തിരിക്കേണ്ടത്.

SR160, SR125 സ്‌കൂട്ടറുകളിലൂടെ നമുക്ക് ഏറെ പരിചിതമായ അപ്രീലിയ ഇനി മുതൽ സൂപ്പർബൈക്ക് നിർമാതാക്കളായാവും ഇന്ത്യയിൽ അറിയപ്പെടുക. കഴിഞ്ഞ വർഷം ഡിസംബറിൽ 2023 ഇന്ത്യ ബൈക്ക് വീക്കിലൂടെ സർപ്രൈസ് സമ്മാനമായി RS457 എന്ന മോഡലിനെ അവതരിപ്പിച്ചാണ് കമ്പനി പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചത്. അതും 4.10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മെയ്‌ഡ് ഇൻ ഇന്ത്യ മോട്ടോർസൈക്കിൾ പുറത്തിറക്കിയിരിക്കുന്നത്.

Aprilia RS 457 Accessories Price Announced

ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ ഇതാദ്യമായാണ് ഒരു സൂപ്പർബൈക്ക് പൂർണമായും ഇന്ത്യയിൽ നിർമിക്കുന്നത്. ഏപ്രിൽ മാസത്തോടെ വാഹനത്തിന്റെ ഡെലിവറിയും ആരംഭിച്ച ബ്രാൻഡ് ഇപ്പോഴിതാ അപ്രീലിയ RS457 മോഡലിന്റെ ആക്‌സസറികളും അതിന്റെ വിലയും പുറത്തുവിട്ടിരിക്കുകയാണ്. 899 രൂപ മുതൽ 29,925 രൂപ വരെയാണ് പ്രീമിയം മോഡലിന്റെ ഒറിജിനൽ ആക്‌സസറികൾക്ക് വില വരുന്നത്.

വിലയുടെ കാര്യത്തിൽ ഏറ്റവും താങ്ങാനാവുന്ന ആക്‌സസറിയിൽ നിന്നും തന്നെ ആദ്യം തുടങ്ങാം. റൈഡിൽ കാറ്റിൽ നിന്നും കൂടുതൽ പ്രതിരോധം വേണെമെന്നുള്ളവർക്ക് RS457 സൂപ്പർബൈക്കിൽ ഒരു ടോളർ വിൻഡ്‌സ്‌ക്രീൻ വാങ്ങി വെക്കാം. ഇതിന് 899 രൂപയാണ് വില വരുന്നത്. മോട്ടോർസൈക്കിളിന് ഉപയോഗപ്രദമായ മറ്റൊരു ആക്‌സസറിയായി യുഎസ്ബി ചാർജറും തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഇതിനായി 949 രൂപയാണ് അധികമായി മുടക്കേണ്ടി വരിക.

Aprilia RS 457 Accessories Price Announced

ഇനി ബൈക്ക് സിംഗിൾ സീറ്ററായി ഉപയോഗിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് 1,499 രൂപയുടെ പാസഞ്ചർ സീറ്റ് കൗളും വാങ്ങാം. അപ്രീലിയ RS457 ബൈക്കിന്റെ വയർ ടൈപ്പ് ഹെൽമെറ്റ് ലോക്ക് ആക്‌സസറിക്ക് 1,899 രൂപയാണ് വില വരുന്നത്. മോട്ടോർസൈക്കിളിന്റെ അഡ്ജസ്റ്റബിൾ ബ്രേക്ക് ലിവറിന് 5,449 രൂപ, ഫ്രണ്ട് ആക്‌സിൽ പ്രൊട്ടക്ടർ, റേസിംഗ് ബ്രേക്ക് പാഡുകൾ എന്നിവയ്ക്ക് യഥാക്രമം 8,725 രൂപ, 9,349 രൂപ എന്നിങ്ങനെയാണ് ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്ന തുക.

ഏറ്റവും രസകരമായ കാര്യം എന്തെന്നു വെച്ചാൽ അപ്രീലിയ RS457 മോഡലിന്റെ ഒറിജിനൽ ബൈക്ക് കവറിന് 16,875 രൂപയോളം വരുമെന്നതാണ്. ബൈക്കിനായി ഏറ്റവുമധികം കാത്തിരിക്കുന്ന ആക്‌സസറികളിലൊന്നായ ബൈഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ വാങ്ങണമെങ്കിൽ 27,799 രൂപയാണ് കൈയിൽ നിന്നും ഇറക്കേണ്ടി വരിക. ഒരു സ്പോർട്സ് ബൈക്കിന് വളരെ പ്രധാനപ്പെട്ട ഈ ഫീച്ചറിനും അധിക തുക മുടക്കേണ്ടി വരുന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം.

Aprilia RS 457 Accessories Price Announced

ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റത്തിൻ്റെ (TPMS) വില 28,749 രൂപയാണ്. നിങ്ങളുടെ നിർദ്ദിഷ്ട ആവശ്യകതകൾ അനുസരിച്ച് ഇത് തെരഞ്ഞെടുക്കാനാവുമെന്നും കമ്പനി പറയുന്നുണ്ട്. ഫ്രണ്ട് ബ്രേക്ക് ലിവർ പ്രൊട്ടക്ഷൻ, ഇലക്‌ട്രോണിക് ആൻ്റി തെഫ്റ്റ് അസംബ്ലി എന്നിവയാണ് അപ്രീലിയ RS457 സ്പോർട്‌സ് ബൈക്കിന്റെ ഏറ്റവും വിലയേറിയ രണ്ട് ആക്‌സസറികൾ. ഇവയ്ക്ക് യഥാക്രമം 29,825 രൂപയും 29,925 രൂപയുമായാണ് നിശ്ചയിച്ചിരിക്കുന്നത്.

ചില ആക്‌സസറികളുടെ കുത്തനെയുള്ള വില അർഥമാക്കുന്നത് ഇവ മറ്റ് രാജ്യത്ത് നിന്ന് പൂർണമായും ഇറക്കുമതി ചെയ്യുന്നതാണെന്നതാണ്. വിൻഡ്‌സ്‌ക്രീൻ, പാസഞ്ചർ സീറ്റ് കൗൾ, യുഎസ്ബി ചാർജർ തുടങ്ങിയ താങ്ങാനാവുന്ന ആക്‌സസറികളെല്ലാം അപ്രീലിയ ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കുന്നവയാണെന്നും പറയുന്നു. എന്തായാലും അപ്രീലിയ റേസിംഗിന്റെ സമ്പന്നമായ പാരമ്പര്യത്തിൽ നിന്ന് പിറന്ന ഈ സൂപ്പർബൈക്ക് ലോകോത്തര നിർമാണ നിലവാരം ഉറപ്പുവരുത്തികൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്.

Aprilia RS 457 Accessories Price Announced

കൂടാതെ അപ്രീലിയ RS 457 സ്പോർട്‌സ് ബൈക്കിന്റെ കയറ്റുമതി കേന്ദ്രമായും മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പിയാജിയോ ഇന്ത്യയുടെ നിർമാണശാല പ്രവർത്തിക്കും. ലിക്വിഡ്-കൂൾഡ്, 457 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് അപ്രീലിയയുടെ സൂപ്പർബൈക്കിന് തുടിപ്പേകുന്നത്. സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 47.6 bhp കരുത്തിൽ പരമാവധി 43.5 Nm torque വരെ നൽകാനാവും.

More from DriveSpark

Article Published On: Saturday, April 20, 2024, 12:44 [IST]
English summary
Aprilia rs 457 accessories price announced quick shifter tpms usb charger and more
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X