എൻഫീൽഡിന്റെ ഇന്റർസെപ്റ്ററിനേക്കാൾ കുറഞ്ഞ വിലയുള്ള സൂപ്പർബൈക്ക്, ഇനി ക്ലച്ച് പിടിക്കാതെ ഗിയറിട്ടോളാൻ അപ്രീലിയ

കമ്മ്യൂട്ടർ ബൈക്കെന്നോ സൂപ്പർബൈക്ക് എന്നോ വ്യത്യാസമില്ലാതെ എല്ലാത്തരം ഇരുചക്ര വാഹനങ്ങളും വാങ്ങാൻ ആളുകൾ തടിച്ചുകൂടുന്ന സ്ഥലമായി നമ്മുടെ ഇന്ത്യ. അതിനാൽ തന്നെ വിദേശി മുതൽ സ്വദേശികളായ ഇരുചക്ര വാഹന നിർമാതാക്കൾക്ക് വരെ നല്ലകാലമാണിത്. വൈവിധ്യമാർന്ന മോഡലുകളാൽ സമ്പന്നമാവുന്ന വിപണിയിൽ എല്ലാത്തരം മോഡലുകൾക്കും ആവശ്യക്കാരുണ്ട് താനും. ഇക്കാരണത്താൽ തന്നെ അടുത്തിടെ ഇന്ത്യയിലും സൂപ്പർബൈക്ക് നിർമാണം തുടങ്ങിയിരിക്കുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ. SR160, SR125 സ്‌കൂട്ടറുകളിലൂടെ നമുക്ക് ഏറെ പരിചിതമായ കമ്പനി RS 457 എന്ന കുറഞ്ഞ വിലയുള്ള പ്രീമിയം സ്പോർട്‌സ് മോട്ടോർസൈക്കിൾ അവതരിപ്പിച്ചത് ഏറെ കൊതിയോടെയാണ് ആളുകൾ കണ്ടുനിന്നത്.

ആരും കൊതിക്കുന്ന വിലയാണ് അപ്രീലിയ RS 457 മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ വർഷം ഡിസംബറിൽ 2023 ഇന്ത്യ ബൈക്ക് വീക്കിലൂടെ സർപ്രൈസായി രാജ്യത്ത് പുറത്തിറക്കിയ സൂപ്പർബൈക്കിന് 4.10 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരുന്നത്. അതായത് റോയൽ എൻഫീൽഡിന്റെ 650 സിസി മോഡലുകൾക്ക് കൊടുക്കുന്ന വില പോലുമില്ല ഇതിനെന്ന് സാരം.

Aprilia RS 457 With Quickshifter Now Priced At Rs 4 17 Lakh

ഇപ്പോഴിതാ ദീപാവലിയോട് അനുബന്ധിച്ച് മികച്ച സ്വീകാര്യതയുള്ള RS 457 സൂപ്പർബൈക്ക് ആകർഷകമായ ഓഫറുകളോടെയാണ് അപ്രീലിയ ഇപ്പോൾ വിൽക്കുന്നത്. 2024 ഒക്ടോബർ 23 മുതൽ 31 വരെ മോട്ടോർസൈക്കിളിന്റെ ഡെലിവറി എടുക്കുന്ന ഉപഭോക്താക്കൾക്ക് ഒരു ക്വിക്ക്ഷിഫ്റ്റർ സ്റ്റാൻഡേർഡായി അപ്രീലിയ കൊടുക്കും. മുമ്പ് അധിക തുക മുടക്കി ഓപ്ഷണൽ എക്‌സ്ട്രാ ആക്‌സസറിയായി ബൈക്ക് വാങ്ങണമായിരുന്നു.

അതും മോട്ടോർസൈക്കിളിലെ ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററിന് 27,999 രൂപയായിരുന്നു വില. ഇതാണ് ഇപ്പോൾ ബൈക്കിനൊപ്പം സ്റ്റാൻഡേർഡായി ലഭ്യമാവുന്നത്. ഒക്ടോബർ 23 നും ഒക്ടോബർ 31 നും ഇടയിൽ ഫെയേർഡ് സൂപ്പർസ്‌പോർട് ഡെലിവറി ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഓഫറുകൾ കിട്ടൂവെന്ന് പ്രത്യേകം ഓർമിപ്പിക്കാം കേട്ടോ. നിലവിൽ 4.17 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് അപ്രീലിയ RS 457 മോഡലിനുള്ളത്.

Aprilia RS 457 With Quickshifter Now Priced At Rs 4 17 Lakh

ഇതോടൊപ്പം തന്നെ ദീപാവലിക്ക് അധിക ആനുകൂല്യങ്ങളും ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്. ക്വിക്ക്‌ഷിഫ്റ്ററിന് പുറമെ, കോംപ്ലിമെൻ്ററി റോഡ്‌സൈഡ് അസിസ്റ്റൻസ്, സീറോ ഡൗൺ പേയ്‌മെൻ്റ്, 8.99 ശതമാനം കുറഞ്ഞ പലിശ നിരക്ക്, മൂന്ന് വർഷത്തെ വാറണ്ടി എന്നിവ ഉൾപ്പെടെ RS 457 പതിപ്പിന് അപ്രീലിയ ഇന്ത്യ കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ അധിക ആനുകൂല്യങ്ങളും 2024 ഒക്ടോബർ 31 വരെ മാത്രമേ ലഭ്യമാകൂ.

ഇന്ത്യയിലെ സബ്-500 സിസി സ്പോർട്‌സ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യമഹ R3, കവസാക്കി നിഞ്ച 500, കെടിഎം RC 390, ടിവിഎസ് അപ്പാച്ചെ RR 310, ബിഎംഡബ്ല്യു G310 RR എന്നീ പുലിക്കുട്ടൻമാരുമായാണ് അപ്രീലിയയുടെ സിംഹക്കുട്ടി മത്സരിക്കുന്നത്. മെയ്ഡ്-ഇൻ-ഇന്ത്യ RS 457 സൂപ്പർബൈക്ക് അതിൻ്റെ വലിയ പതിപ്പായ RS660-യിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

Aprilia RS 457 With Quickshifter Now Priced At Rs 4 17 Lakh

മഹാരാഷ്ട്രയിലെ ബാരാമതി പ്ലാൻ്റിൽ നിർമിച്ച് ആഗോളതലത്തിൽ വിതരണം ചെയ്യുന്ന അപ്രീലിയ RS 457 ട്വിൻ-സ്പാർ അലുമിനിയം ഫ്രെയിമിലാണ് പണികഴിപ്പിച്ചിരിക്കുന്നതും. ലിക്വിഡ്-കൂൾഡ്, 457 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് അപ്രീലിയയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സൂപ്പർബൈക്കിന് തുടിപ്പേകുന്നത്. സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,400 ആർപിഎമ്മിൽ 47.6 bhp പവറും 6,700 ആർപിഎമ്മിൽ 43.5 Nm torque ഉം വരെ ഉത്പാദിപ്പിക്കാനാവും.

ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് അപ്രീലിയ RS 457 വരുന്നത്. കൂടാതെ ഫ്ലൈ അഡ്ജസ്റ്റുള്ള ട്രാക്ഷൻ കൺട്രോൾ ഫീച്ചറും വാഹനത്തിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. വെറും 175 കിലോഗ്രാം ഭാരമുള്ള മോഡലിന് മികച്ച പവർ-ടു-വെയ്റ്റ് അനുപാതമുണ്ടെന്നും ഇറ്റാലിയൻ ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്. ഒരു അലുമിനിയം പെരിമീറ്റർ ഫ്രെയിമിലാണ് ബൈക്ക് പണികഴിപ്പിച്ചിരിക്കുന്നത്.

സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, മൂന്ന് റൈഡ് മോഡുകൾ, 5 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് കൺസോൾ എന്നിവയുൾപ്പെടെ നിരവധി ആധുനിക ഫീച്ചറുകളോടെയാണ് അപ്രീലിയ RS 457 എത്തുന്നത്. ടു-ഇൻ-വൺ അണ്ടർസ്ലംഗ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, ടേൺ സിഗ്നലുകൾ, ആൻ്റി-റോൾ സിസ്റ്റം, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ടിവിഎസ് പ്രോട്ടോർക് ടയറുകൾ ഘടിപ്പിച്ച 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഇതിലുണ്ട്.

More from DriveSpark

Article Published On: Thursday, October 24, 2024, 12:38 [IST]
English summary
Aprilia rs 457 with quickshifter now priced at rs 4 17 lakh diwali offer
കൂടുതല്‍... #aprilia #india #diwali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X