രണ്ട് ഇഎംഐയുടെ പൈസ ഇങ്ങനെ പോവും, ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വില സർപ്രൈസായി കൂട്ടി ഏഥർ

ഇലക്‌ട്രിക് വാഹനങ്ങളുടെ ഭാവി മനസിലാക്കി വളരെക്കാലം മുമ്പേ തന്നെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചവരാണ് ഏഥർ എനർജി. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദ്യുത വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്ന് ഏവർക്കും സുപരിചിതമായ ബ്രാൻഡ് കൂടിയാണ്. തുടക്കകാലത്ത് മെട്രോ നഗരമായ ബെംഗളൂരുവിൽ മാത്രമായിരുന്നു വിപണനം ചെയ്‌തിരുന്നത് എങ്കിൽ പിന്നീട് പതിയെ പതിയെ മറ്റ് നഗരങ്ങളേയും കേന്ദ്രീകരിച്ച് വിൽപ്പന തുടങ്ങിയതോടെ ഏഥറിനെ ആളുകൾ നെഞ്ചിലേറ്റി. ഇന്ത്യക്കാരുടെ ആവശ്യതകൾ മനസിലാക്കി വൈവിധ്യമാർന്ന ഇവികൾ പുറത്തിറക്കാൻ ബ്രാൻഡ് കാണിക്കുന്ന മനസും ഒന്ന് വേറെ തന്നെയാണ്.

അടുത്തിടെ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയ ഏഥർ അതിന് മുമ്പ് യൂത്തിനെ പിടിക്കാനായി 450 അപെക്‌സ് എന്ന ഹൈ പെർഫോമൻസ് മോഡലിനെയും കൊണ്ടുവന്ന് വിപണിയെ ഞെട്ടിച്ചിരുന്നു. ഏഥറിന്റെ 10-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇവിയെ വിപണിയിൽ അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കുന്ന പോലെ ഏഥറില്‍ നിന്നുള്ള ഏറ്റവും വേഗതയേറിയതും ചെലവേറിയതുമായ ഇലക്ട്രിക് സ്‌കൂട്ടറാണിത്.

Ather 450 Apex Electric Scooter Become More Expensive

1.89 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് കമ്പനിയുടെ അതിഗേവ സ്‌കൂട്ടർ ഇന്ത്യയിലെത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏഥർ 450 അപെക്‌സ് ഇനി പഴയ വിലയ്ക്ക് വാങ്ങാനാവില്ലെന്നതാണ്. 2024 ജനുവരിയിൽ പുറത്തിറക്കിയ മോഡലിന് 6,000 രൂപയാണ് ഇനി മുതൽ അധികമായി മുടക്കേണ്ടി വരിക. അതായത് പെർഫോമൻസ് സ്കൂട്ടറിനായി 1.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി പോക്കറ്റിൽ നിന്നും ഇറക്കേണ്ടതെന്ന് സാരം.

ഒരു ലിമിറ്റഡ് എഡിഷൻ മോഡലായതിനാൽ തന്നെ ധാരാളം പ്രത്യേകതകളുമായാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്. 450X എന്ന ഫ്ലാഗ്ഷിപ്പ് മോഡലിലെ 90 കിലോമീറ്ററിന് പകരം 100 കിലോമീറ്ററാണ് 450 അപെക്‌സിൽ ഒരുക്കിയിരിക്കുന്ന പരമാവധി വേഗത. കൂടാതെ 0-40 കിലോമീറ്റർ വേഗത വെറും 2.9 സെക്കൻഡിനുള്ളിൽ കൈവരിക്കാനും ഇലക്‌ട്രിക് സ്‌കൂട്ടറിന് സാധിക്കും. 7kW PMS ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3.7kWh ബാറ്ററി പായ്ക്കാണ് ഇവിയിലുള്ളത്.

Ather 450 Apex Electric Scooter Become More Expensive

അധിക പവർ ഡെലിവറിക്കായി 450X-ൽ ലഭ്യമായ വാർപ്പ് മോഡിന് പകരമായി 450 അപെക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് പുതിയ വാർപ്പ് പ്ലസ് മോഡും ഏഥർ എനർജി അവതരിപ്പിച്ചിട്ടുണ്ട്. റീജനറേറ്റീവ് ബ്രേക്കിംഗിനായി നെഗറ്റീവ് ത്രോട്ടിൽ കൊണ്ടുവരുന്ന പുതിയ മാജിക് ട്വിസ്റ്റ് ഫീച്ചറും ഇവിയിൽ കോർത്തിണക്കിയിട്ടുണ്ട്. ത്രോട്ടിൽ എതിർ ദിശയിൽ 15 ഡിഗ്രി വരെ ട്വിസ്റ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് കമ്പനി ഇത് ഒരുക്കിയിട്ടുള്ളത്.

ദിവസേനയുള്ള റൈഡിംഗ് സ്പീഡിൽ ബ്രേക്കിന് ആയാസം കുറയ്ക്കാനാണ് 450 അപെക്‌സിൽ ഈ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നതെന്നാണ് ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് പറയുന്നത്. അതോടൊപ്പം തന്നെ 150 കി.മീ മുതൽ 157 കി.മീ വരെ റേഞ്ച് മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് ഏഥർ എനർജി പറയുന്നത്. സ്‌മാർട്ട് ഇക്കോ, ഇക്കോ, റൈഡ്, സ്‌പോർട്, വാർപ്പ്, വാർപ്പ് പ്ലസ് എന്നിങ്ങനെ ആറ് റൈഡ് മോഡുകളാണ് ഏഥർ 450 അപെക്‌സിൽ സജ്ജീകരിച്ചിരിക്കുന്നത്.

Ather 450 Apex Electric Scooter Become More Expensive

മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും ഉള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഈ പുതിയ മോഡലിൽ കിട്ടും. ഇനി ഡിസൈനിലേക്ക് നോക്കിയാൽ കാഴ്ച്ചയിൽ 450 സീരീസ് സ്‌കൂട്ടറുകളുടെ അതേ ഡിസൈനാണ് ഏഥർ 450 അപെക്‌സിന് ഉള്ളത്. സ്‌കൂട്ടറിൻ്റെ സബ്‌ഫ്രെയിമിൻ്റെ അനിയന്ത്രിതമായ കാഴ്ച്ച നൽകുന്ന ഓറഞ്ച് വീലുകളും ട്രാൻസ്പാരന്റ് സൈഡ് പാനലുകളും രസകരമായ ഫീലാണ് സമ്മാനിക്കുന്നത്.

ലുക്ക് ഒന്നുതന്നെയാണെങ്കിലും ഏഥര്‍ 450 അപെക്സിനെ വേറിട്ടുനിർത്താനായി അതിന്റെ ബോഡി പാനലുകള്‍ക്ക് ഒരു പ്രത്യേക ഇന്‍ഡിയം ബ്ലൂ കളർ ഓപ്ഷനും കൊണ്ടുവന്നിട്ടുണ്ട്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി സ്‌കൂട്ടറിന് ടെലിസ്‌കോപ്പിക് ഫോർക്കും മോണോഷോക്കുമാണ് ലഭിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് 200 mm ഡിസ്‌ക്കും പിന്നിൽ 190 mm ഡിസ്‌ക്കുമാണ് ഒരുക്കിയിട്ടുള്ളത്.

More from DriveSpark

Article Published On: Tuesday, June 4, 2024, 13:17 [IST]
English summary
Ather 450 apex electric scooter become more expensive new price list
കൂടുതല്‍... #ather energy #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X