പെട്രോൾ സ്‌കൂട്ടറുകളോട് 'ടാറ്റ ബൈ ബൈ' പറയാം, 25,000 രൂപയുടെ ഓഫറിൽ ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വാങ്ങാം

വാഹനങ്ങൾ വാങ്ങാൻ ഏറ്റവും പറ്റിയ സമയമായാണ് ഉത്സവ സീസണിനെ ആളുകൾ കാണുന്നത്. അതിനാൽ തന്നെ ഈ അവസരം മുതലെടുക്കാനായി വണ്ടികമ്പനികളെല്ലാം ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഓല ഇലക്‌ട്രിക് 49,999 രൂപയ്ക്ക് S1 സ്‌കൂട്ടർ തരാമെന്ന് പ്രഖ്യാപിച്ചതെല്ലാം വലിയ വാർത്തയായിരുന്നു. പെട്രോൾ ടൂവീലറിൽ നിന്നും ഇവിയിലേക്ക് മാറാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഈ ഓഫർ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ കൊമാകിയും ഇതേ തന്ത്രം ആവിഷ്ക്കരിച്ച് വിപണിയിലെത്തുകയുണ്ടായി. ഇപ്പോഴിതാ ഓലയുടെ മുഖ്യശത്രുവായ ഏഥർ എനർജിയും ഉത്സവകാല ഓഫർ കൊണ്ടുവന്നിരിക്കുകയാണ്.

ഏഥറിൻ്റെ ജനപ്രിയ സ്‌കൂട്ടറുകളായ 450X, 450 അപെക്‌സ് മോഡലുകൾക്കാണ് പ്രത്യേക ഉത്സവകാല ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഈ ആനുകൂല്യങ്ങൾക്കൊപ്പം രണ്ട് മോഡലുകൾക്കും മൊത്തം 25,000 രൂപയാണ് ആളുകൾക്ക് ലാഭം കിട്ടുക. ഓഫറുകൾക്കൊപ്പം എട്ട് വർഷത്തെ എക്സ്റ്റൻഡഡ് ബാറ്ററി വാറണ്ടിയും ഉൾപ്പെടുന്നുണ്ട്. ഈ നീക്കം ഏഥർ എനർജിയുടെ പ്രതിബദ്ധതയെയാണ് എടുത്തുകാണിക്കുന്നത്.

Ather 450X And 450 Apex Electric Scooters Now Available With Rs 25 000 Festive Offer

ഒപ്പം കമ്പനിക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളോടുള്ള വിശ്വാസവും ചൂണ്ടിക്കാണിക്കുന്നതാണ് ഇത്രയും നീണ്ട കാലത്തേക്കുള്ള വാറണ്ടി. ഇതെല്ലാം അധിക ചെലവുകളൊന്നുമില്ലാതെ ലഭ്യമാവുമ്പോൾ ആർക്കായാലും പെട്രോൾ സ്കൂട്ടറുകളിൽ നിന്നും ഇവിയിലേക്ക് ചേക്കേറാൻ തോന്നിപ്പോവും. ഉത്സവകാല ഓഫറുകൾ ഉപഭോക്താക്കൾക്കും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കായി ഇലക്ട്രിക് ടൂവീലർ വാങ്ങാൻ നോക്കുന്നവർക്കും പ്രയോജനപ്പെടുത്താനാവും.

5,000 രൂപ വിലയുള്ള ഏതർ ഗ്രിഡ് ചാർജിംഗ് വഴി ഒരു വർഷത്തെ കോംപ്ലിമെൻ്ററി ചാർജിംഗും ഉത്സവകാല ഓഫറിന് കീഴിൽ ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് നൽകുന്നുണ്ട്. ഒപ്പം തെരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമമകൾക്ക് അധികമായി 10,000 വരെ ക്യാഷ്ബായ്ക്കും ലഭിക്കും. ഏഥർ ഗ്രിഡ് ഇന്ത്യയിലുടനീളം 2,152 ഫാസ്റ്റ് ചാർജിംഗ് പോയിൻ്റുകളാണ് ഇതുവരെ സ്ഥാപിച്ചിരിക്കുന്നത്.കേരളത്തിൽ കൊച്ചി പോലെയുള്ളടിങ്ങളിലാണ് ഗ്രിഡിന്റെ സേവനം ലഭ്യമാവുക.

Ather 450X And 450 Apex Electric Scooters Now Available With Rs 25 000 Festive Offer

ഏഥർ എനർജിയുടെ 450X ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 2.9 kWh ബാറ്ററി പായ്ക്കുമായി വരുന്ന പതിപ്പ് 111 കിലോമീറ്റർ IDC റേഞ്ച് നൽകുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇലക്ട്രിക് സ്കൂട്ടറിന്റെ വലിയ 3.7 kWh ബാറ്ററി വേരിയന്റ് 150 കിലോമീറ്ററിന്റെ ഉയർന്ന റേഞ്ചും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റാനും കൂടുതൽ ആളുകളെ വാഹനത്തിലേക്ക് അടുപ്പിക്കാനും സഹായിക്കുന്ന കാര്യമാണ്.

കൂടുതൽ ശക്തമായ കോൺഫിഗറേഷൻ ഫീച്ചർ ചെയ്യുന്ന 450 അപെക്‌സ് ഇവി വിപണിയിലെ ഏറ്റവും പവർഫുള്ളായ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്. സിംഗിൾ ചാർജിൽ ഏകദേശം 157 കിലോമീറ്റർ IDC റേഞ്ചാണ് ഇവിയിൽ കമ്പനി അവകാശപ്പെടുന്നത്. അപെക്‌സിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 100 ​​കി.മീ ആയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് കിടിലൻ പെർഫോമൻസ് തരുന്ന ഇലക്ട്രിക് സ്കൂട്ടർ തേടുന്നവരെയാണ് ഉന്നംവെക്കുന്നത്.

Ather 450X And 450 Apex Electric Scooters Now Available With Rs 25 000 Festive Offer

0-40 കിലോമീറ്റർ വേഗത വെറും 2.9 സെക്കൻഡിനുള്ളിൽ കൈവരിക്കാനും ഏഥർ 450 അപെക്സ് ഇലക്‌ട്രിക് സ്‌കൂട്ടറിന് സാധിക്കും. 7kW PMS ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3.7kWh ബാറ്ററി പായ്ക്കാണ് ഇവിയിലുള്ളത്. അധിക പവർ ഡെലിവറിക്കായി വാർപ്പ് മോഡിന് പകരമായി ഇവിയിലേക്ക് പുതിയ വാർപ്പ് പ്ലസ് മോഡും ഏഥർ എനർജി അവതരിപ്പിച്ചിട്ടുണ്ട്. സ്‌മാർട്ട് ഇക്കോ, ഇക്കോ, റൈഡ്, സ്‌പോർട്, വാർപ്പ്, വാർപ്പ് പ്ലസ് എന്നിങ്ങനെ ആറ് റൈഡ് മോഡുകളും സ്കൂട്ടറിലുണ്ട്.

കാഴ്ച്ചയിൽ 450 സീരീസ് സ്‌കൂട്ടറുകളുടെ അതേ ഡിസൈനാണ് ഏഥർ 450 അപെക്‌സിന് ഉള്ളത്. സ്‌കൂട്ടറിൻ്റെ സബ്‌ഫ്രെയിമിൻ്റെ അനിയന്ത്രിതമായ കാഴ്ച്ച നൽകുന്ന ഓറഞ്ച് വീലുകളും ട്രാൻസ്പാരന്റ് സൈഡ് പാനലുകളും രസകരമായ ഫീലാണ് സമ്മാനിക്കുന്നത്. ലുക്ക് ഒന്നുതന്നെയാണെങ്കിലും ഏഥര്‍ 450 അപെക്സിനെ വേറിട്ടുനിർത്താനായി അതിന്റെ ബോഡി പാനലുകള്‍ക്ക് ഒരു പ്രത്യേക ഇന്‍ഡിയം ബ്ലൂ കളർ ഓപ്ഷനും കൊണ്ടുവന്നിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, October 7, 2024, 9:32 [IST]
English summary
Ather 450x and 450 apex electric scooters now available with rs 25000 festive offer
കൂടുതല്‍... #ather energy #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X