ഇലക്‌ട്രിക് സ്‌കൂട്ടറിലും ADAS? കൂട്ടിയിടിക്കില്ല, തെന്നിവീഴില്ല! ഏഥറിന്റെ ഇവികൾ കൂടുതൽ സേഫായി ഓടിക്കാം

ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) ഒരെണ്ണം വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ബ്രാൻഡാവും ഏഥർ എനർജി (Ather Energy). അധികം പരാതികളൊന്നും കേൾപ്പിക്കാതെ മിടുക്കനായി ഇവൻ നിരത്തുകൾ ഭരിക്കാൻ തുടങ്ങിയിട്ട് ആറ് കൊല്ലത്തോളമായി. എന്നാൽ മലയാളികളുടെ അടുത്തേക്ക് ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് കടന്നുവന്നിട്ട് അധികകാലമായില്ലെങ്കിലും കേരളക്കരയ്ക്കും ഇവൻ വിശ്വസ്‌തനാണ്. പ്രത്യേകിച്ച് യുവാക്കൾക്കിടയിലാണ് ഏഥർ ഇവികൾക്ക് (EV) കൂടുതൽ സ്വീകാര്യതയുള്ളത് എങ്കിലും അടുത്തിടെ റിസ്‌തയെന്ന (Rizta) കിടിലൻ മോഡലുകളിലൂടെ ഫാമിലികളുടെ പ്രിയങ്കരാവാനും ബ്രാൻഡിനായിട്ടുണ്ട്.

കൃത്യമായ സമയത്ത് ഓഫറുകളിട്ടും മോഡൽ നിരയിൽ മാറ്റങ്ങൾ കൊണ്ടുവന്നും ജനകീയനാവാനും ഏഥറിനറിയാം. ഇപ്പോഴിതാ അത്തരത്തിലൊരു കിടിലൻ മാറ്റം തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഏഥർ എനർജി. സ്കൂട്ടറുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഇവികൾക്ക് 'അഡ്വാൻസ്ഡ് റൈഡർ അസിസ്റ്റൻസ് സിസ്റ്റം' (ARAS) അവതരിപ്പിച്ചതാണ് സംഭവം.

Five Best SUV Models You Can Buy for Under Rs 10 Lakh This Onam 2024

റൈഡർ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഇവി സ്കൂട്ടർ നിർമാതാക്കളുടെ തീരുമാനം. 450S, 450X, റിസ്‌ത മോഡലുകൾക്ക് പേരുകേട്ട ഇലക്ട്രിക് സ്‌കൂട്ടറുകളിലാണ് ഈ സേഫ്റ്റി ഫീച്ചർ കൂട്ടിച്ചേർത്തിരിക്കുന്നത്. കാറുകളിൽ കാണുന്നതു പോലെയുള്ള ADAS ടെക്കുമായി സാമ്യമുള്ളതാണ് ARAS എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ. സ്‌കിഡ് കൺട്രോൾ, ഫാൾ സേഫ് തുടങ്ങിയ ഫീച്ചറുകളാണ് തങ്ങളുടെ അഡ്വാൻസ്ഡ് റൈഡർ അസിസ്റ്റൻസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.

ഒരു നിശ്ചിത പ്രതലത്തിൽ മോട്ടോറിന് നൽകുന്ന ടോർക്ക് മനസിലാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ട്രാക്ഷൻ കൺട്രോളാണ് ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടറിൽ അവതരിപ്പിച്ചിരിക്കുന്ന 'സ്കിഡ് കൺട്രോൾ' സവിശേഷതയെന്ന് പറയാം. വീലിന്റെ ട്രാക്ഷൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച് റോഡിലെ വെള്ളം, ചരൽ അല്ലെങ്കിൽ മണൽ പോലുള്ള തെന്നിക്കിടക്കുന്ന സാഹചര്യങ്ങളിൽ ഇത് ഉപയോഗപ്രദമാവും.

Five Best SUV Models You Can Buy for Under Rs 10 Lakh This Onam 2024

മിക്കപ്പോഴും ഇരുചക്ര വാഹനങ്ങൾ അപടകത്തിൽ പെടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സ്‌കിഡിംഗ്. ഇതൊഴിവാക്കാൻ കണ്ടുപിടിച്ച സ്കിഡ് കൺട്രോൾ ഇനി വിപ്ലവം തന്നെ സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ESS, ലൈവ് ട്രാക്കിംഗ്, ജിയോഫെൻസിംഗ് എന്നിവയും മറ്റും ഉൾപ്പെടെയുള്ള നിരവധി സുരക്ഷാ ഫീച്ചറുകളുമായാണ് ഇതിനോടകം തന്നെ ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾ വരുന്നത്.

ഇനി അഡ്വാൻസ്ഡ് റൈഡർ അസിസ്റ്റൻസ് സിസ്റ്റത്തിലെ 'ഫാൾ സേഫ്' ഫീച്ചർ വാഹനം മറിഞ്ഞുവെന്ന് കണ്ടെത്തിയാലുടൻ വീലുകളിൽ നിന്നും പവർ സ്വയം കട്ടോഫാക്കും. ഇത് ബോധപൂർവമല്ലാത്ത ആക്‌സിലറേഷൻ ഒഴിവാക്കുകയും പരിക്കുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പുതിയ സോഫ്‌റ്റ്‌വെയറും ഹാർഡ്‌വെയറും സംയോജിപ്പിച്ച് മികച്ച സുരക്ഷ അനുവദിക്കുന്നതിലൂടെയാണ് തങ്ങൾ ഈ സവിശേഷതകൾ അവതരിപ്പിക്കുന്നതെന്ന് ഏഥർ പറയുന്നു.

Five Best SUV Models You Can Buy for Under Rs 10 Lakh This Onam 2024

ഇതിനോടകം വാഹനം വാങ്ങിയവർക്കും ഈ ഫീച്ചറുകളെല്ലാം തങ്ങളുടെ വാഹനങ്ങളിലേക്കും ചേർക്കാനാവും. ഇതിനായി പുതിയ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് സ്‌കൂട്ടർ അപ്‌ഡേറ്റ് ചെയ്‌താൽ മതിയാവും. ഡ്രൈവർമാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവന്ന് കാറുകൾ വേറെ ലെവലാവുമ്പോൾ തന്നെയാണ് ഇരുചക്ര വാഹനങ്ങളിലേക്കും ഇത്തരം ഒരു ആശയം ഏഥർ നടപ്പിലാക്കുന്നത്.

പുതിയ ARAS ഫീച്ചറുകൾ കൂടാതെ ഉയർന്ന വേഗതയിൽ പെട്ടന്നുള്ള ബ്രേക്ക് ചെയ്യുമ്പോൾ സജീവമാകുന്ന എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ESS) ഉൾപ്പെടെയുള്ള മറ്റ് സുരക്ഷാ സവിശേഷതകളുമായാണ് ഏഥർ സ്കൂട്ടറുകൾ വരുന്നത്. വാഹനം പെട്ടെന്ന് നിർത്തുന്നതിനെ തുടർന്നുണ്ടാകുന്ന മറ്റ് അപകടങ്ങൾ ഒഴിവാക്കാൻ റോഡിലൂടെ വരുന്ന മറ്റ് വാഹനങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ ഫീച്ചർ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 7, 2024, 18:00 [IST]
English summary
Ather electric scooters gets advanced rider assistance system features
കൂടുതല്‍... #ather energy #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X