159 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ഈ മാസാവസാനം തുടങ്ങും, വാക്ക് നൽകി ഏഥർ

തങ്ങളുടെ 450 സീരീസ് മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസിലേക്ക് കുടിയേറി പാർത്ത ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയാണ് ഏഥർ എനർജി. ഇന്ന് ഓലയോടും ബജാജിനോടും ടിവിഎസിനോടുമെല്ലാം മത്സരിക്കുന്ന ബ്രാൻഡ് ശരിക്കും മുൻനിരയിൽ തന്നെയുണ്ട്. പുതുതായി ഇവി വാങ്ങാൻ പ്ലാനിടുന്നവരുടെയെല്ലാം മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്ന് ഏഥറിന്റേതാവും. അങ്ങനെ കംപ്ലയിന്റും പരാതികളും കേൾപ്പിക്കാതെ പ്രവർത്തനം തുടങ്ങിയിട്ട് 6 വർഷത്തോളമായെന്ന് വേണം പറയാൻ. ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിഭാഗത്തിലേക്ക് ഏഥർ എനർജി കൊണ്ടുവന്ന ഏറ്റവും പുതിയ മോഡലാണ് റിസ്‌ത.

ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ സെഗ്മെന്റിലേക്ക് കൊണ്ടുവന്ന വാഹനം ഹിറ്റായി മാറിയിട്ടുണ്ട്. ഇതിനോടകം ഡെലിവറി ആരംഭിച്ച മോഡൽ പ്രധാനമായും രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. ഇതിൽ റിസ്‌തയുടെ 2.9kWh പതിപ്പുകളുടെ വിതരണമാണ് കമ്പനി ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. എന്നാൽ ഉയർന്ന റേഞ്ചുള്ള ഫാമിലി ഇലക്ട്രിക് സ്കൂട്ടറിന്റെ 3.7kWh ഓപ്ഷന്റെ ഡെലിവറിയും ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഏഥർ എനർജി.

Ather Rizta Family Electric Scooter 3 7 kWh

ഈ മാസം അതായത് ജൂലൈ അവസാനത്തോടെ റിസ്‌ത 3.7 kWh പതിപ്പിന്റെ ഡെലിവറി ഏഥർ തുടങ്ങും. 159 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത റേഞ്ചാണ് ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഈ മോഡലിന് കമ്പനി അവകാശപ്പെടുന്നത്. ഒന്നിലധികം ബാറ്ററി പായ്ക്കുകളിൽ ഫാമിലി ഇവി വരുന്നതിനാൽ ഓരോന്നിലും റേഞ്ച് വ്യത്യാസപ്പെടും. റിസ്‌തയുടെ ഏറ്റവും താങ്ങാനാവുന്ന പതിപ്പിൽ 2.9 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്.

യൂത്തൻമാരുടെ ഫേവറീറ്റ് മോഡലായ 450X ഇലക്ട്രിക് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ഏഥർ റിസ്‌തയും ഒരുക്കിയിരിക്കുന്നത്. മെയിൻ ഫ്രെയിം അതേപടി തുടരുമ്പോൾ ലോവർ സീറ്റ് ഹൈറ്റിനായി പുതിയ സബ്ഫ്രെയിമാണ് ഏഥർ എനജർജി ഉപയോഗിച്ചിരിക്കുന്നത്. റിസ്‌തയുടെ 3.7 kWh പതിപ്പിന് യഥാർഥ സാഹചര്യങ്ങളിൽ ഒറ്റ ചാർജിൽ 125 കി.മീ. റേഞ്ചാണ് നൽകാനാവുക. 0-80 ശതമാനത്തിൽ ചാർജ് ചെയ്യാൻ 4 മണിക്കൂർ സമയം എടുക്കുന്ന ബ്രാൻഡിന്റെ ഡ്യുവോ 700W ചാർജറിനൊപ്പം ഇത് സ്റ്റാൻഡേർഡായി വരുന്നത്.

Ather Rizta Family Electric Scooter 3 7 kWh

അതേസമയം 0-100 ശതമാനം ചാർജ് കൈവരിക്കാൻ 6 മണിക്കൂർ 10 മിനിറ്റ് സമയമാണ് വേണ്ടിവരിക. ഇനി ഏഥറിന്റെ പബ്ലിക് ചാർജിംഗ് ഫെസിലിറ്റിയായ ഏഥർ ഗ്രിഡ് ഉപയോഗിക്കുമ്പോൾ വെറും 10 മിനിറ്റിനുള്ളിൽ 15 കിലോമീറ്റർ റേഞ്ച് റീചാർജ് ചെയ്യാനും സാധിക്കും. IP67 വാട്ടർ ഡസ്റ്റ് പ്രതിരോധ ശേഷിയും ഫാമിലി ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പായ്ക്കിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

450X ഇവിയിൽ ഇടംപിടിച്ചിരിക്കുന്ന അതേ ഇലക്ട്രിക് മോട്ടോർ തന്നെയാണ് റിസ്‌ത ഇലക്ട്രിക് സ്കൂട്ടറിനും കരുത്ത് പകരുന്നത്. ഇത് 4.3 kW പീക്ക് പവറിൽ പരമാവധി 22 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെർഫോമൻസിലേക്ക് നോക്കിയാൽ 4.7 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. ഫാമിലി ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ റേഞ്ച് കൈവരിക്കാനായാണ് ഇത്തരത്തിൽ വേഗപ്പൂട്ടിട്ടിരിക്കുന്നത്.

Ather Rizta Family Electric Scooter 3 7 kWh

ഇലക്ട്രിക് മോട്ടോർ IP66 പ്രതിരോധ ശേഷിയുള്ളതാണെന്നും ഏഥർ എനർജി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. ഏഥർ റിസ്‌ത ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ 3.7 kWh ബാറ്ററി വേരിയന്റിൽ മാജിക് ട്വിസ്റ്റ് ഫീച്ചറും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ആക്‌സിലറേറ്റർ എതിർദിശയിലേക്ക് തിരിക്കാൻ പ്രാപ്‌തമാക്കുന്ന സവിശേഷതയാണ്. ഇതുവഴി ബ്രേക്ക് റീജനറേഷൻ വർധിപ്പിക്കാൻ റൈഡറെ പ്രാപ്തമാക്കുന്നു. പിന്നെ സ്കിഡ് കൺട്രോൾ എന്നൊരു സംവിധാനവും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് കമ്പനി.

അത് പ്രധാനമായും ഒരു ട്രാക്ഷൻ കൺട്രോൾ സിസ്റ്റമാണെന്ന് ലളിതമായി പറയാം. ടേൺ-ബൈ-ടേൺ നാവിഗേഷൻ ഫീച്ചർ ചെയ്യുന്ന 450S-ൽ നിന്നുള്ള ഡീപ്പ് വ്യൂ എൽസിഡി ഇൻസ്ട്രുമെൻ്റ് കൺസോളാണ് റിസ്‌തയുടെ ബേസ് മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്. മറുവശത്ത് ടോപ്പ് വേരിയന്റുകളിൽ TFT സ്ക്രീനും ഗൂഗിൾ മാപ്സ് നാവിഗേഷനും ഉണ്ട്. 34 ലിറ്റർ കാർഗോ ഏരിയയും ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് സ്‌കൂട്ടറിലും ലഭിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ സീറ്റുമാണ് മറ്റ് ഹൈലൈറ്റുകൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 25, 2024, 12:27 [IST]
English summary
Ather rizta family electric scooter 3 7 kwh deliveries starts from july end
കൂടുതല്‍... #ather energy #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X