ആക്‌ടിവയും ജുപ്പിറ്ററും ഇനി വിയർക്കും, ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ കൂടുതൽ വിവരങ്ങളുമായി ഏഥർ

ഇന്ത്യൻ നിരത്തുകൾ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളാൽ നിറയുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാനാവുന്നത്. 108 രൂപ കൊടുത്ത് പെട്രോൾ അടിക്കാൻ മടിയുള്ള ആളുകളെല്ലാം പതിയ പെട്രോൾ വണ്ടികൾ ഒഴിവാക്കി ഇവിയിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. ഒന്ന് ഫുൾ ചാർജ് ചെയ്‌താൽ 100 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന ഒരുപാട് വൈദ്യുത സ്‌കൂട്ടറുകൾ ഉള്ളതിനാൽ കാര്യങ്ങൾ കൂടുതൽ ഉഷാറാവുന്നുമുണ്ട്.

പുതിയൊരു ഇവി വാങ്ങിയേക്കാമെന്ന് പ്ലാനിട്ട് കഴിഞ്ഞാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേരുകളിൽ ഒന്നാവും ഏഥർ എനർജിയുടേത്. 450 ഇലക്‌ട്രിക് സ്‌കൂട്ടറുകളിലൂടെ യുവാക്കളുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറിയ കമ്പനി ഇനി ഫാമിലി ഉപഭോക്താക്കളെയാണ് ഉന്നംവെക്കുന്നത്. അതായത് ഹോണ്ട ആക്‌ടിവയും ടിവിഎസ് ജുപ്പിറ്ററും നേട്ടം കൊയ്യുന്ന വിപണി പിടിക്കാനായി പുത്തൻ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിനെ പുറത്തിറക്കാൻ ഏഥർ തയാറെടുക്കുകയാണെന്ന് സാരം.

Ather Rizta Family Electric Scooter Battery Drop Test Video

ഇതിനോടകം നാമെല്ലാവരും കേട്ടറിഞ്ഞ ഏഥർ റിസ്റ്റ എന്ന മോഡലിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. 2024 ഏപ്രിൽ ആറിന് ഏഥർ കമ്മ്യൂണിറ്റി ദിനത്തിൽ പുതിയ റിസ്‌ത ഇലക്ട്രിക് സ്‌കൂട്ടർ ഏഥർ എനർജി വെളിപ്പെടുത്തും. ഈ അരങ്ങേറ്റത്തിന് മുന്നോടിയായി ആളുകളെ ആവേശഭരിതരാക്കാനുള്ള ശ്രമമാണ് കമ്പനിയുടെ ഭാഗത്തു നിന്നും ഇപ്പോഴുണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന ഇവിയെക്കുറിച്ചുള്ള ചെറിയ വിശദാംശങ്ങൾ കമ്പനി പതുക്കെ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയ ടീസർ വീഡിയോയിൽ റിസ്‌റ്റയിലെ പുതിയ ബാറ്ററി പായ്ക്കിനെ കുറിച്ചുള്ള വിശദാംശങ്ങളാണ് ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് പങ്കുവെക്കുന്നത്. ബാറ്ററി ഡ്യൂറബിലിറ്റി ടെസ്റ്റാണ് വീഡിയോയുടെ ഇതിവൃത്തം. പരീക്ഷണത്തിനൊടുവിൽ ബാറ്ററി പായ്ക്ക് ആഘാതത്തെ വിജയകരമായി നേരിടുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. മോശം റോഡുകളിലൂടെ പോകുമ്പോൾ ആഘാതങ്ങളെ ചെറുക്കാനുള്ള ബാറ്ററിയുടെ കഴിവാണ് ഡ്രോപ്പ് ടെസ്റ്റിലൂടെ ഉദ്ദേശിക്കുന്നതെന്നും കമ്പനി പറയുന്നു.

Ather Rizta Family Electric Scooter Battery Drop Test Video

സീറ്റിനടിയിൽ പരമാവധി ഇടം ഉറപ്പാക്കുന്ന ഏഥർ 450X ഇവിക്ക് സമാനമായി ഫ്ലോർബോർഡിന് താഴെയായാവും ബാറ്ററി സ്ഥാപിക്കുക. ഇതിന്റെ സൂചനയാണ് ഫ്ലോർബോർഡിന്റെ ഫ്ലാറ്റ് ഡിസൈൻ. വരാനിരിക്കുന്ന റിസ്‌റ്റ ഇലക്ട്രിക് സ്‌കൂട്ടറും നിലവിലുള്ള 450 ശ്രേണിയുടെ അതേ ബാറ്ററി പായ്ക്ക് തന്നെയായിരിക്കും ഉപയോഗിക്കുകയെന്നും ബ്രാൻഡിൽ നിന്നും സൂചന കിട്ടിയിട്ടുണ്ട്. എന്നിരുന്നാലും പ്രത്യേകമായി ഇതിന്റെ ശേഷി വ്യക്തമാക്കിയിട്ടില്ല.

റിസ്‌റ്റ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിന് സെഗ്‌മെൻ്റിലെ ഏറ്റവും വലിയ സീറ്റും അണ്ടർസീറ്റ് സ്റ്റോറേജും ഏഥർ വാഗ്ദാനം ചെയ്യും. കമ്പനി നിലവിൽ യഥാക്രമം 2.9 kWh, 3.7 kWh ശേഷിയുള്ള ബാറ്ററി പായ്ക്കുകളാണ് നിർമിക്കുന്നത്. ഇതിൽ ആദ്യത്തേത് സിംഗിൾ ചാർജിൽ 111 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടാമത്തേത് ഒറ്റ ചാർജിൽ 150 കിലോമീറ്റർ (സർട്ടിഫൈഡ്) റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഇവിയിലൂടെ കമ്പനി ഉന്നംവെക്കുന്ന വിഭാഗത്തെ പരിഗണിക്കപ്പെടുമ്പോൾ റേഞ്ച് കൂടിയ ബാറ്ററി പായ്ക്ക് തന്നെ ഉപയോഗിക്കാനാണ് സാധ്യത. പക്ഷേ വലിയ ബാറ്ററി പായ്ക്ക് സ്കൂട്ടറിൻ്റെ ഭാരം വർധിപ്പിക്കുന്നതിനാൽ ഏഥർ എനർജിക്ക് ഇതൊരു വെല്ലുവിളിയാകും. അതിനാൽ ഫാമിലി സ്‌കൂട്ടർ വാങ്ങുന്നയാളുടെ ആവശ്യങ്ങൾ ഉൾക്കൊള്ളാൻ റിസ്‌റ്റ എങ്ങനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്ന് കണ്ടറിയേണ്ടതുണ്ട്. അടുത്ത മാസം ആദ്യം റിസ്റ്റയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ലഭ്യമാകും.

വലിപ്പത്തിന്റെ കാര്യത്തിൽ 450 സീരീസിനെ അപേക്ഷിച്ച് പുതിയൊരു പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുത്തൻ വണ്ടി പണികഴിപ്പിക്കുന്നത്. എന്തായാലും ഫീച്ചറുകളുടെ കാര്യത്തിലും ഏഥർ സ്‌കൂട്ടറുകളുടെ സ്റ്റാൻഡേർഡ് പുതിയ റിസ്റ്റയും നിലനിർത്തും. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഒന്നിലധികം റൈഡിംഗ് മോഡുകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയുള്‍പ്പെടെയുള്ള കണക്റ്റഡ് ടെക്കുകളുടെ നീണ്ടനിര തന്നെ ഇതില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ather Rizta Family Electric Scooter Battery Drop Test Video

ഏഥര്‍ റിസ്റ്റയുടെ വില എങ്ങനെയായിരിക്കുമെന്നാണ് ഏവർക്കും അറിയേണ്ടത്. ആക്രമണാത്മകമായി വിലയിട്ടാൽ പിന്നെ വണ്ടി ആളുകൾ ഏറ്റെടുത്തോളുമെന്ന് ഉറപ്പാണ്. 1.25 ലക്ഷം മുതല്‍ 1.35 ലക്ഷം രൂപ വരെയാണ് ഈ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഓല S1 പ്രോ, ടിവിഎസ് ഐക്യൂബ് S തുടങ്ങിയ മോഡലുകളുമായിട്ടാകും ഇവിയുടെ മത്സരം.

Article Published On: Wednesday, March 13, 2024, 14:31 [IST]
English summary
Ather rizta family electric scooter battery drop test video
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X