ഇത് കലക്കുമെന്ന് ഉറപ്പ്! റോഡിൽ മാത്രമല്ല, വെള്ളത്തിലും ഓടും ഏഥറിന്റെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ

ആക്‌ടിവയും ജുപ്പിറ്ററും അരങ്ങുവാഴുന്ന ഫാമിലി സ്‌കൂട്ടർ സെഗ്മെന്റിൽ ഒരുകൈ നോക്കാനിറങ്ങുകയാണ് രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി. ഇതുവരെ യുവത്വം തുളുമ്പുന്ന മോഡേൺ ഡിസൈനുള്ള 450 സീരീസ് ഇവികളിലൂടെയാണ് കമ്പനി വിപണി പിടിച്ചിരുന്നത്. ഇപ്പോഴും ജനപ്രിയമായി മുന്നേറുമ്പോൾ എന്തെങ്കിലും പുതുമ കൊണ്ടുവരാനും ഇതിലൂടെ ഏഥറിനാവും.

പിന്നെ മുഖ്യ ശത്രുക്കളായ ഓല ഇലക്ട്രിക്കിനെയും വെല്ലുവിളിക്കാനാണ് ഫാമിലി സ്‌കൂട്ടറിലൂടെ ഏഥർ എനർജി തയാറെടുക്കുന്നത്. റിസ്റ്റ എന്നു പേരിട്ടിരിക്കുന്ന പുതിയ ഇവി 2024 ഏപ്രിൽ ആറിന് അവതരിപ്പിക്കുമെന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന വിവരം. ഇതിന്റെ ഭാഗമായി നിലവിൽ വാഹനത്തിന്റെ വിവിധ പരീക്ഷണഘട്ടം പൂർത്തിയാക്കുകയാണ് നിർമാതാക്കൾ. അടുത്തിടെ ബാറ്ററി ഡ്രോപ് ടെസ്റ്റ് നടത്തി വിജയിച്ച ഏഥർ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ഒരു പുതിയ ടീസറും കൂടെ റിലീസ് ചെയ്‌തിരിക്കുകയാണ്.

Ather Rizta Family Electric Scooter Completes Water Wading Test

വരാനിരിക്കുന്ന ഇ-സ്കൂട്ടർ വാട്ടർ വേഡിംഗ് ടെസ്റ്റ് പൂർത്തിയാക്കുന്നതാണ് ഈ വീഡിയോയുടെ ഇതിവൃത്തം. റിസ്റ്റ ഇലക്ട്രിക് സ്‌കൂട്ടറിനെ പൂർണമായും ഈ വീഡിയോയിൽ കാണാനാവുന്ന എന്നതാണ് ഹൈലൈറ്റ്. ഇതിലൂടെ വണ്ടിയുടെ ഡിസൈൻ വിശദാംശങ്ങളും മനസിലാക്കാൻ സാധിക്കുന്നുണ്ട്. ശരിക്കും ഒരു ഫാമിലി ടച്ചുള്ള ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും വരാനിരിക്കുന്നത് എന്ന് ഈ വീഡിയോയിലൂടെ വ്യക്തമാണ്.

ഏഥറിന്റെ ശ്രേണിയിലെ നിലവിലെ മോഡലുകളിൽ നിന്നും ഏറെ വ്യത്യസ്‌തമായി റിസ്റ്റ കൂടുതൽ ആംഗുലർ ഷേപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് ടിവിഎസ് ഐക്യൂബ് പോലെ തോന്നുന്നുണ്ടെങ്കിലും തെറ്റുപറയാനാവില്ല. പുതിയ ബാർ-ടൈപ്പ്, എൽഇഡി ഹെഡ്‌ലാമ്പ് ഏപ്രോണിൻ്റെ അടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. വലിയ ബോഡി ഷെല്ലും സീറ്റും പ്രകടമാണ്. നിർണായക ഘടകങ്ങളിലേക്ക് വെള്ളം കയറാതെ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനുള്ള വാഹനത്തിൻ്റെ കഴിവ് വാട്ടർ വേഡിംഗ് ടെസ്റ്റ് തെളിയിക്കുന്നത്.

Ather Rizta Family Electric Scooter Completes Water Wading Test

പൂർണമായും മറച്ചുവെച്ചിട്ടുണ്ടെങ്കിലും ഏഥർ റിസ്‌റ്റ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും വിശാലമായ ഫ്രണ്ട് ടയറും നൽകുന്നുവെന്ന് പുതിയ വീഡിയോയിലൂടെ വ്യക്തമാണ്. അതേസമയം റിയർവ്യൂ മിററുകൾ വിശാലമായ പിൻകാഴ്ച്ചയായിരിക്കും സമ്മാനിക്കുക. ടീസർ വീഡിയോയിൽ TFT സ്‌ക്രീൻ മങ്ങിയ രീതിയിൽ പ്രകടമാവുന്നുണ്ടെങ്കിലും ഇലക്ട്രിക് സ്‌കൂട്ടറിൽ ഈ പീച്ചറിന്റെ സാന്നിധ്യം സ്ഥിരീകരിക്കാം.

450X മോഡലുകളിൽ നിന്നുള്ള എല്ലാ ഫീച്ചറുകളും അതുപോലെ ഏറ്റവും പുതിയ OTA അപ്‌ഡേറ്റും ഇതിൽ ഉണ്ടായിരിക്കും. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഒന്നിലധികം റൈഡിംഗ് മോഡുകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയുള്‍പ്പെടെയുള്ള കണക്റ്റഡ് ടെക്കുകളുടെ നീണ്ടനിര തന്നെ ഇതില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ather Rizta Family Electric Scooter Completes Water Wading Test

സീറ്റിനടിയിൽ പരമാവധി ഇടം ഉറപ്പാക്കുന്ന ഏഥർ 450X ഇവിക്ക് സമാനമായി ഫ്ലോർബോർഡിന് താഴെയായാവും ബാറ്ററി സ്ഥാപിക്കുക എന്നതും ഏഥർ റിസ്റ്റയുടെ പ്രായോഗികമായ വശമായിരിക്കും. വരാനിരിക്കുന്ന ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ നിലവിലുള്ള 450 ശ്രേണിയുടെ അതേ ബാറ്ററി പായ്ക്ക് തന്നെയായിരിക്കും കടമെടുക്കുക. നിലവിൽ യഥാക്രമം 2.9 kWh, 3.7 kWh ശേഷിയുള്ള ബാറ്ററി പായ്ക്കുകളാണ് ഏഥർ സ്‌കൂട്ടറുകളിൽ ലഭ്യമാവുന്നത്.

ഇതിൽ ആദ്യത്തേത് സിംഗിൾ ചാർജിൽ 111 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ രണ്ടാമത്തേത് പൂർണ ചാർജിൽ 150 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യാൻ യോഗ്യമാണ്. എന്നാൽ സ്കൂട്ടറിൻ്റെ വില ഇനിയും കുറയ്ക്കാനും താങ്ങാനാവുന്ന രീതിയിൽ വില പിടിച്ചു നിർത്താനും കമ്പനി ഇതിലും ചെറിയ ബാറ്ററി പായ്ക്കുകൾ അവതരിപ്പിക്കുമോ എന്ന് കണ്ടറിയണം. ചെലവ് കൂടുമെന്നതിനാൽ ഇതിലേക്ക് ഏഥർ കടക്കാൻ സാധ്യതയില്ലെന്ന് വേണം പറയാൻ.

1.25 ലക്ഷം മുതല്‍ 1.35 ലക്ഷം രൂപ വരെയാണ് ഏഥർ റിസ്റ്റ എന്ന പുത്തൻ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിന് പ്രതീക്ഷിക്കുന്ന വില. ഇന്ത്യയിലെ ഇവി സെഗ്മെന്റിൽ ഓല S1 പ്രോ, ടിവിഎസ് ഐക്യൂബ് S, ബജാജ് ടേതക് പോലുള്ള വമ്പൻമാരുമായാവും റിസ്റ്റയുടെ മത്സരം. 2024 ഏപ്രിൽ ആറിന് ഏഥർ കമ്മ്യൂണിറ്റി ദിനത്തിൽ ഈ മോഡൽ വെളിപ്പെടുത്തും. തുടർന്നായിരിക്കും വിലയും ബുക്കിംഗും പോലുള്ള ബാക്കി കാര്യങ്ങൾ പ്രഖ്യാപിക്കുകയെന്നാണ് അനുമാനം.

More from DriveSpark

Article Published On: Wednesday, March 20, 2024, 12:22 [IST]
English summary
Ather rizta family electric scooter completes water wading test ahead of launch
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X