ആക്‌ടിവയുടെ വിലയുമില്ല, പെട്രോളും വേണ്ട! ഇന്ത്യ കാത്തിരുന്ന ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി തുടങ്ങി

ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ (Electric Scooters) അധിപൻമാരായി മുന്നേറുന്നവരാണ് ഏഥർ എനർജി (Ather Energy). തങ്ങളുടെ 450 സീരീസ് മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസിലേക്ക് കുടിയേറി പാർത്ത ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനി നമ്മുടെ വാഹന വിപണിയിൽ ഒരു പുതുയുഗത്തിന് തന്നെയാണ് തുടക്കം കുറിച്ചത്. നിലവിലെ വമ്പൻമാരായ ഓലയെ മറികടക്കാനായില്ലെങ്കിലും പടപൊരുതി നിൽക്കുന്നുണ്ട് ബ്രാൻഡ്. ഇവി രംഗത്ത് ഒന്നാമനായി കുതിക്കാൻ പുതിയൊരു മോഡലിനും അടുത്തിടെ ഏഥർ രൂപംകൊടുക്കുകയുണ്ടായി. ഫാമിലി സ്‌കൂട്ടർ എന്ന വിശേഷണവുമായി അവതരിപ്പിച്ച റിസ്‌തയെ (Rizta) കുറിച്ചാണീ പറഞ്ഞുവരുന്നത്.

ഇതിനോടകം പലരും ബുക്ക് ചെയ്‌ത് കാത്തിരിക്കുന്ന മോഡലിനായുള്ള ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ഏഥർ എനർജിയിപ്പോൾ. പുതിയ റിസ്‌ത ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ വിതരണം ആരംഭിച്ചതായി കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുൺ മേത്തയാണ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. 1.10 ലക്ഷം രൂപ മുതൽ 1.45 ലക്ഷം രൂപ വരെയാണ് റിസ്‌തയ്ക്ക് വരുന്ന എക്സ്ഷോറൂം വില.

Ather Rizta Family Electric Scooter Deliveries Started

അഹമ്മദാബാദ്, പൂനെ, ഡൽഹി, ലഖ്‌നൗ, ആഗ്ര, ജയ്പൂർ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിലും ആന്ധ്രാപ്രദേശിലുമാണ് ഏഥർ റിസ്റ്റയുടെ ആദ്യഘട്ട ഡെലിവറി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ കേരളം ഉൾപ്പടെയുള്ള മറ്റെല്ലാ നഗരങ്ങളിലും ഉടൻ എത്തുമെന്നും തരുൺ മേത്ത ഉറപ്പുനൽകിയിട്ടുണ്ട്. ബ്രാൻഡിൻ്റെ പുതിയ മോഡലിന്റെ നിർമാണം പോയമാസം അതായക് ജൂൺ ആദ്യ വാരത്തിൽ തന്നെ കമ്പനി തുടങ്ങിയിരുന്നു.

ഏഥർ റിസ്‌ത S, Z എന്നീ രണ്ട് വേരിയൻ്റുകളിലും ഏഴ് കളർ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇവിയുടെ ബേസ് മോഡലിന് 1.10 ലക്ഷം രൂപയും 2.9kWh, 3.7kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനിൽ എത്തുന്ന Z മോഡലിന് യഥാക്രമം 1,24,999 രൂപ, 1,44,999 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

Ather Rizta Family Electric Scooter Deliveries Started

കൂടുതൽ ഫീച്ചറുകൾക്കായി പ്രോ പായ്ക്ക് തെരഞ്ഞെടുക്കുകയാണെങ്കിൽ റിസ്‌ത Z 2.9kWh മോഡലിന് 15,000 രൂപയും 3.7kWh മോഡലിനായി 20,000 രൂപയും അധികം മുടക്കേണ്ടി വരും. യൂത്തൻമാരുടെ ഫേവറീറ്റ് മോഡലായ 450X ഇലക്ട്രിക് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ഏഥർ റിസ്‌തയും ഒരുക്കിയിരിക്കുന്നത്. മെയിൻ ഫ്രെയിം അതേപടി തുടരുമ്പോൾ ലോവർ സീറ്റ് ഹൈറ്റിനായി പുതിയ സബ്ഫ്രെയിമാണ് ഏഥർ എനജർജി ഉപയോഗിച്ചിരിക്കുന്നത്.

ഒന്നിലധികം ബാറ്ററി പായ്ക്കുകളിൽ ഫാമിലി ഇവി വരുന്നതിനാൽ ഓരോന്നിലും റേഞ്ച് വ്യത്യാസപ്പെടും. റിസ്‌തയുടെ ഏറ്റവും താങ്ങാനാവുന്ന പതിപ്പിൽ 2.9 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് സിംഗിൾ ചാർജിന് 105 കിലോമീറ്റർ റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 3.7 kWh ബാറ്ററി പായ്ക്ക് ഏകദേശം 125 കിലോമീറ്റർ റേഞ്ചും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Ather Rizta Family Electric Scooter Deliveries Started

ഫ്രെയിമിൽ ഘടിപ്പിച്ചിരിക്കുന്ന പിഎംഎസ് ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ റിസ്‌ത ഇലക്ട്രിക് സ്കൂട്ടറിന് 3.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. ഫാമിലി ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ റേഞ്ച് കൈവരിക്കാനായാണ് ഇത്തരത്തിൽ വേഗപ്പൂട്ടിട്ടിരിക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ, 12 ഇഞ്ച് അലോയ് വീലുകൾ, ടിഎഫ്‌ടി ടച്ച്-പ്രാപ്‌തമാക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ പോലുള്ള ടെക്കുകളെല്ലാം ഇവിയിൽ ഏഥർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് സ്‌കൂട്ടറിലും ലഭിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ സീറ്റുമാണ് ഏഥർ റിസ്‌ത ഫാമിലി ഇലക്ട്രിക് സ്കൂട്ടറിന്റെ മറ്റ് ഹൈലൈറ്റുകൾ.

പ്രോ പാക്കിനൊപ്പം ബേസ് മോഡലിലെ എല്ലാ അധിക സവിശേഷതകളും റിസ്‌ത Z പതിപ്പിന് ലഭിക്കുമ്പോൾ അധികമായി മാജിക് ട്വിസ്റ്റ്, സ്‌കിഡ് കൺട്രോൾ, ഡോക്യുമെൻ്റ് സ്റ്റോറേജ്, പിംഗ് മൈ സ്‌കൂട്ടർ, ലൈവ് ലൊക്കേഷൻ ഷെയർ, ഇൻ്റർസിറ്റി ട്രിപ്പ് പ്ലാനർ, റിപ്ലൈ ടു കോൾ, വാട്ട്‌സ്ആപ്പ് എന്നിവ ഫീച്ചറുകളും കിട്ടും. 34 ലിറ്റർ കാർഗോ ഏരിയയും ഇവിയുടെ മേൻമയാണ്.

മെക്കാനിക്കലായി നോക്കിയാൽ മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ സിംഗിൾ ഷോക്ക് അബ്സോർബറുമാണ് ഇടംപിടിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിൽ സിംഗിൾ ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്ക് സജ്ജീകരണവുമാണുള്ളത്. ഇന്ത്യയിലെ ഫാമിലി ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിൽ ഓല S1, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ V1, ബജാജ് ചേതക്, ആംപിയർ നെക്‌സസ് പോലുള്ള വമ്പൻമാരുമായാണ് ഏഥർ റിസ്‌ത മത്സരിക്കാനെത്തുന്നത്.

More from DriveSpark

Article Published On: Wednesday, July 3, 2024, 18:23 [IST]
English summary
Ather rizta family electric scooter deliveries started in india variants price features
കൂടുതല്‍... #ather energy #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X