ഓലയെ പൂട്ടുമെന്ന് ഉറപ്പിക്കാം... ഇതാണ് എല്ലാവരും കാത്തിരിക്കുന്ന ഏഥറിന്റെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഏഥർ എനർജിയെന്ന പേര് കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ കുറച്ചായി. 450 സീരീസ് മോഡലുകളിലൂടെ യുവാക്കളുടെ ജനപ്രിയ ബ്രാൻഡായി വളരാൻ കമ്പനിക്ക് അധിക സമയമൊന്നും വേണ്ടിവന്നില്ല. ഇന്ന് പച്ച കളറിലുള്ള നമ്പർപ്ലേറ്റ് വെച്ചുള്ള ടൂവീലറുകൾ നിരത്തുകളിൽ സ്ഥിരം കാഴ്ച്ചയായിട്ടുണ്ട്. അതിൽ പകുതിയും ഏഥർ ഇവികളാണെന്നതാണ് സത്യം. പക്ഷേ ഡിസൈൻ കാരണം ഫാമിലി സ്‌കൂട്ടർ തേടുന്നവരെല്ലാം ഓല പോലുള്ള മറ്റ് ബ്രാൻഡുകളെയാണ് ആകർഷിക്കാറ്.

ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ഉഗ്രൻ പെർഫോമൻസുമായി യൂത്തൻമാർക്കിടയിൽ ട്രെൻഡാവാൻ സാധിച്ചെങ്കിലും മറ്റുള്ള ഉപഭോക്താക്കളെല്ലാം മാറിനിൽക്കുകയാണ്. ഈ അവസ്ഥ മാറ്റിമറിക്കാൻ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുമായി ഏഥർ എനർജി എത്തുകയാണെന്ന വാർത്ത രാജ്യത്തെ ഓരോ വാഹന പ്രേമികളുടെയും കാതിൽ ഇതിനോടകം എത്തിയിട്ടുണ്ട്. അധികം വൈകാതെ നിരത്തുകൾ കീഴടക്കാൻ പോവുന്ന മോഡലിന്റെ ടീസർ ചിത്രങ്ങളിലൂടെ ഹൈപ്പ് ഉയർത്തുകയാണ് കമ്പനിയിപ്പോൾ.

Ather Rizta Family Electric Scooter

റിസ്റ്റ എന്നുപേരിട്ടിരിക്കുന്ന മോഡിനെ ഏറെ പ്രതീക്ഷയോടെ ആളുകൾ കാത്തിരിക്കുന്നത്. വരാനിരിക്കുന്ന ഇവിയുടെ രൂപം ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ. പ്രശസ്ത സ്റ്റാൻഡ്-അപ്പ് കോമേഡിയൻ അനുഭവ് സിംഗ് ബാസിയാണ് ഫാമിലി സ്‌കൂട്ടറിനൊപ്പം ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോഡി പൂർണമായും മറച്ചുവെച്ചിരിക്കുന്ന രീതിയിലാണ് ഇവി കാണാനാവുന്നതെങ്കിലും അടിസ്ഥാന രൂപം എന്തായിരിക്കുമെന്ന വ്യക്തമായ കാഴ്ച്ചയാണ് ഇവിടെ കാണാനാവുന്നത്.

വരും മാസത്തിൽ ബ്രാൻഡിൻ്റെ 2024 കമ്മ്യൂണിറ്റി ഡേയിലായിരിക്കും ഏഥർ റിസ്റ്റയുടെ ഔദ്യോഗിക അരങ്ങേറ്റം നടക്കുക. ഏഥർ എനർജിയുടെ സിഇഒ ഇതിനകം തന്നെ ബ്രാൻഡിൻ്റെ വരാനിരിക്കുന്ന റിസ്റ്റയുടെ സീറ്റ് വലുപ്പം സെഗ്‌മെൻ്റിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഓല S1 പതിപ്പുമായി താരതമ്യം ചെയ്യുന്ന ഒരു വീഡിയോ പങ്കിട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡായി മാറുകയും ചെയ്‌തിരുന്നു.

Ather Rizta Family Electric Scooter

പെർഫോമൻസ് കേന്ദ്രീകൃത ഉപഭോക്താക്കൾക്കായി 450X നിലവിൽ വിപണിയിലുണ്ടെങ്കിൽ കൂടുതൽ പ്രായോഗികമായ ഇലക്ട്രിക് സ്കൂട്ടർ തിരയുന്ന സങ്കീർണമായ ഉപഭോക്താക്കളെയാണ് ഏഥർ റിസ്റ്റ ലക്ഷ്യമിടുന്നത്. ഈ ഫാമിലി ഫ്രണ്ട്ലി ഇലക്ട്രിക് സ്‌കൂട്ടർ ഒരു വലിയ ഫൂട്ട് ഏരിയയും കൂടുതൽ പക്വമായ ഡിസൈൻ ഭാഷയുമാണ് ഇതിനായി അവതരിപ്പിക്കുന്നത്. അങ്ങനെ എല്ലാത്തരം ആവശ്യങ്ങൾക്കും ഉതകുന്ന വിധത്തിലാണ് ഇവിയെ പണികഴിപ്പിക്കുന്നത്.

റിസ്‌റ്റക്കൊപ്പം സ്പേസിലും പ്രായോഗികതയിലും ഏഥർ വലിയ അവകാശവാദം ഉന്നയിക്കുന്നുവെന്നത് ഓല പോലുള്ള ബ്രാൻഡുകൾക്ക് ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്. സീറ്റ് വലിപ്പം കൂടുതലാവുന്നതോടെ രണ്ട് പേർക്കൊപ്പം ഒരു കുട്ടിയേക്കൂടി ഉൾക്കൊള്ളാൻ ഇവി പര്യാപ്‌തമാവും. ഇതുകൂടാതെ ടീസർ ഇമേജിൽ ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഒരു വലിയ ഫ്ലോർബോർഡ് എന്നിവയും നമുക്ക് കാണാൻ കഴിയും.

Ather Rizta Family Electric Scooter

മുമ്പത്തെ സ്പൈ ചിത്രങ്ങൾ അതിൻ്റെ മാന്യമായ ലഗേജ് വഹിക്കാനുള്ള ശേഷിയും എടുത്തുകാണിച്ചിട്ടുണ്ട്. ഡിസൈനിലേക്ക് മോക്കിയാൽ പെർഫോമൻസിലും യുവാക്കളെ അടിസ്ഥാനമാക്കിയുള്ള രൂപകൽപ്പനയ്ക്കും പേരുകേട്ട നിലവിലെ 450 ഇലക്ട്രിക് സ്കൂട്ടറുകളിൽ നിന്ന് റിസ്റ്റയുടെ പരമ്പരാഗത സ്റ്റൈലിംഗ് വ്യത്യസ്തത സൃഷ്ടിക്കും. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം ആരും നിരാശപ്പെടേണ്ടി വരില്ലെന്ന് ഉറപ്പാണ്.

എൽഇഡി ലൈറ്റുകൾ, റൈഡിംഗ് മോഡുകൾ, പൂർണമായ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഫാസ്റ്റ് ചാർജിംഗ്, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള എല്ലാ ആധുനിക സവിശേഷതകളും റിസ്റ്റയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഉപഭോക്താക്കളുടെ റൈഡ് എക്സ്പീരിയൻസ് മികച്ചതാക്കുന്ന ചില അതിശയകരമായ കാര്യങ്ങൾ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഉണ്ടായിരിക്കുമെന്നും ഏഥർ അവകാശപ്പെടുന്നുണ്ട്.

Ather Rizta Family Electric Scooter

450 സീരീസുകളിൽ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിന് പകരം പുതുതായി വികസിപ്പിച്ച പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫാമിലി സ്‌കൂട്ടർ ഒരുങ്ങുന്നത്. ഇനി ബാറ്ററിയുടെ കാര്യത്തിലേക്ക് വന്നാൽ 2.9kWh ബാറ്ററിയുള്ള 450S, 2.9kWh, 3.7kWh ബാറ്ററി ഓപ്ഷനുകളുള്ള ശേഷിയുള്ള 450X എന്നിവയിൽ നിന്നുമുള്ള ഏതെങ്കിലും ബാറ്ററി പായ്ക്ക് കടമെടുക്കാനാണ് സാധ്യത. ഉയർന്ന റേഞ്ച് കണക്കുകളുണ്ടെങ്കിലേ ഫാമിലി സ്‌കൂട്ടർ തേടുന്നവരെ ആകഷിക്കൂവെന്ന് ഏഥറിനറിയാം.

നിലവിൽ 450S മോഡലിന് 115 കിലോമീറ്റർ റേഞ്ച് ആണ് ഏഥർ എനർജി അവകാശപ്പെടുന്നത്. അതേസമയം 450X ഇവിയുടെ 2.9kWh, 3.7kWh വേരിയന്റുകൾ യഥാക്രമം 111 കിലോമീറ്ററും 150 കിലോമീറ്റർ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ മൂന്നാമത്തെ ഓപ്ഷൻ ഏഥർ റിസ്റ്റയിൽ എത്തിയാൽ കൂടുതൽ പ്രായോഗികമാവും. അതിനാൽ ഇതു തന്നെ റിസ്റ്റ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിലേക്കും എത്തുമെന്നാണ് അനുമാനം.

More from DriveSpark

Article Published On: Friday, February 16, 2024, 14:44 [IST]
English summary
Ather rizta family electric scooter design revealed ahead of launch
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X