ഐക്യൂബിനെ പറപ്പിക്കാൻ ഏഥർ, ക്യാമറ കണ്ണിൽ കുടുങ്ങി പുത്തൻ ഫാമിലി സ്‌കൂട്ടർ; കുറഞ്ഞ വിലയിൽ ഉഗ്രൻ റേഞ്ച്

ഇലക്‌ട്രിക് സ്‌കൂട്ടർ നിരത്തുകൾ കീഴക്കുമ്പോൾ ഏറ്റവും നേട്ടം കൊയ്യുന്നവരിൽ പ്രധാനിയാണ് ഏഥർ എനർജി. യൂത്തിനിടയിൽ ഇത്രയും സ്വീകാര്യതയുള്ള മറ്റൊരു ഇവി ബ്രാൻഡ് ഉണ്ടോയെന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു. ഫ്യൂച്ചറിസ്റ്റിക് ഡിസൈനും കിടിലൻ പെർഫോമൻസുമാണ് ഇത്രയും വേഗത്തിൽ സ്വീകാര്യനാവാൻ ഏഥറിനെ സഹായിച്ചത്. എന്നാൽ ഇപ്പോഴിതാ ഫാമിലിക്കായി എല്ലാംതികഞ്ഞൊകു സ്‌കൂട്ടർ വാങ്ങാൻ പ്ലാനിടുന്നവർക്കായി ഒരു മോഡലിനെ കൂടി അവതരിപ്പിക്കാൻ പോവുകയാണ് കമ്പനി.

ഇതിനായി കുറഞ്ഞ വിലയില്‍ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഏഥർ എനർജി. കഴിഞ്ഞ ദിവസം ടീസർ ചിത്രങ്ങളിലൂടെ ഇവിയെക്കുറിച്ചുള്ള ഡിസൈൻ സൂചനകളും പേരും വെളിപ്പെടുത്തിയ കമ്പനി ഇപ്പോഴിതാ റിസ്‌ത എന്നുപേരിട്ടിരിക്കുന്ന മോഡലിന്റെ പരീക്ഷണയോട്ടവും ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ ഏഥർ സ്‌കൂട്ടറുകളിൽ കണ്ടുവന്ന ഡിസൈനിൽ നിന്നുമുള്ള കൂടുമാറ്റത്തിനും ഈ വാഹനം സാക്ഷ്യംവഹിക്കും.

Ather Rizta Family Electric Scooter Spied Ahead Of Launch

450 സീരീസ് മോഡലുകളിൽ കണ്ടുവന്നികുന്ന സ്പോർട്ടി സ്‌കൂട്ടർ സ്റ്റൈൽ പൂർണമായും ഉപേക്ഷിച്ച് കർവി ഡിസൈൻ ശൈലിയിലേക്കുള്ള മാറ്റത്തിനാണ് ഏഥർ റിസ്‌ത കളമൊരുക്കുന്നത്. സ്‌പോർട്ടിയും യുവത്വവും നിറഞ്ഞ 450 സീരീസിൽ നിന്ന് പിന്മാറിക്കൊണ്ട് റിസ്‌തയ്‌ക്കൊപ്പം കൂടുതൽ കുടുംബ കേന്ദ്രീകൃതമായ ആളുകളെ കൈയിലെടുക്കാനുള്ള ഏഥർ എനർജി ശ്രമം വിജയിക്കുമോ എന്ന് അധികം വൈകാതെ തന്നെ അറിയാം.

പ്രായോഗികത, സുഖസൗകര്യങ്ങൾ, കുടുംബപരമായ ആകർഷണം എന്നിവയുടെ സമന്വയം ആഗ്രഹിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ എല്ലാത്തരം ആവശ്യങ്ങളും നിറവേറ്റുന്നതിനാണ് വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ തയാറാക്കിയിരിക്കുന്നതെന്ന് ഏഥർ റിസ്‌തയുടെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നുമുണ്ട്. വലിപ്പത്തിന്റെ കാര്യത്തിലും സമ്പന്നനായിരിക്കും വാഹനമെന്നാണ് ചിത്രങ്ങൾ പറഞ്ഞുവെക്കുന്നത്.

Ather Rizta Family Electric Scooter Spied Ahead Of Launch

ഏഥർ റിസ്‌തയുടെ ഒരു ശ്രദ്ധേയമായ സവിശേഷത അതിന്റെ തിരശ്ചീനമായി സംയോജിപ്പിച്ച എൽഇഡി ഹെഡ്‌ലൈറ്റാണ്. മുൻവശത്തെ പാനലിനുള്ളിൽ തടസമില്ലാതെ ഉൾപ്പെടുത്തിയിരിക്കുന്ന കാഴ്ച്ചയും മനോഹരമാണ്. ടെയിൽലൈറ്റും അതേ ഫോർമാറ്റാണ് പിന്തുടരുന്നിരിക്കുന്നത്. നിലവിലുള്ള 450X മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്ലോർബോർഡ് ഏരിയ കൂടുതൽ വിശാലമാകുമെന്ന് പ്രതീക്ഷിക്കാം. ഇത് റൈഡർമാർക്ക് മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം സാധനങ്ങൾ കയറ്റാനും ഉപകാരപ്പെടും.

2019 മുതൽ ഏഥറിന്റെ ടീമുകൾ റിസ്‌തയിൽ ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനിയുടെ സിഇഒ തരുൺ മേഹ്ത്ത പറയുന്നു. മൊത്തത്തിലുള്ള റൈഡിംഗ് അനുഭവം വർധിപ്പിക്കുന്നതിനായി വാഗ്ദാനം ചെയ്യുന്ന തകർപ്പൻ സംയോജനങ്ങളാണ് റിസ്‌തയെ വ്യത്യസ്തമാക്കുന്നത്. മുൻഗണന ഫാമിലി ആവശ്യങ്ങൾക്കായി മാറുന്നുണ്ടെങ്കിലും ഏഥർ ബ്രാൻഡിന്റെ പര്യായമായ ഗുണനിലവാരത്തിന്റെയും വിശ്വാസ്യതയുടെയും നിലവാരം റിസ്‌ത നിലനിർത്തുമെന്ന് മേത്ത ഉറപ്പ് നൽകിയിട്ടുണ്ട്.

Ather Rizta Family Electric Scooter Spied Ahead Of Launch

വിജയകരമായ 450 മോഡലുകളിൽ നിന്ന് അതിന്റെ ഹാർഡ്‌വെയർ, ഫീച്ചറുകൾ, മോട്ടോർ, ബാറ്ററി എന്നിവ ഏഥർ റിസ്‌തയിലേക്ക് കടമെടുക്കാൻ സാധ്യതയുണ്ട്. നിലവിൽ 2.9kWh ബാറ്ററിയുള്ള 450S, 2.9kWh, 3.7kWh ബാറ്ററി ഓപ്ഷനുകളുള്ള 450X എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. രണ്ട് മോഡലുകളിലും 90 കിലോമീറ്റർ ആണ് പരമാവധി വേഗത. 450S 115 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ 450X വേരിയന്റുകൾ യഥാക്രമം 111 കി.മീ., 150 കി.മീ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

ഏഥർ റിസ്‌ത അവരുടെ 450S ഇവിയിലുള്ള ഡീപ് വ്യൂ ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഇത് ചെലവ് കുറക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ്. അതിനാൽ കുറഞ്ഞ വിലയിൽ തന്നെ ഫാമിലി സ്‌കൂട്ടറിനെ ആളുകളിലേക്ക് എത്തിക്കാനായേക്കും. കൂടാതെ സ്കൂട്ടറിൽ റൈഡ് മോഡുകൾ, ഒന്നിലധികം സ്ക്രീൻ റീഡൗട്ടുകൾ, തടസമില്ലാത്ത സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നീ ഫീച്ചറുകളും ഉൾപ്പെട്ടേക്കാം.

Ather Rizta Family Electric Scooter Spied Ahead Of Launch

ഇത് മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും സഹായിക്കും. നിലവിലെ സ്‌കൂട്ടറുകളെ പോലെ ഫീച്ചറുകളെക്കാള്‍ കൂടുതല്‍ യാത്ര സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും പുതിയ മോഡല്‍. കമ്പനിയുടെ തുറുപ്പുചീട്ടായി മാറാനിരിക്കുന്ന ഇവിയുടെ വരവിൽ ഏറെ പ്രതീക്ഷകളാണ് വാഹന ലോകത്തിനുള്ളത്. വില നിർണയത്തിലേക്ക് നോക്കിയാൽ 1.40 ലക്ഷത്തിന് താഴെയാവാനാണ് സാധ്യത.

More from DriveSpark

Article Published On: Monday, January 22, 2024, 15:38 [IST]
English summary
Ather rizta family electric scooter spied ahead of launch
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X