150 കി.മീ. റേഞ്ചും മോഹിപ്പിക്കുന്ന വിലയും ഉണ്ടാവുമോ? ഏഥർ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ ഏപ്രിലിൽ

ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറായി മാറിയിരിക്കുകയാണ് ഏഥർ റിസ്റ്റ. ഫാമിലി ഇവി തേടുന്നവർക്കായി പ്രത്യേകം തയാറാക്കിയിരിക്കുന്ന മോഡലിന്റെ പേരും വിവരങ്ങളും ഇതിനോടകം തന്നെ വണ്ടിഭ്രാന്തൻമാരിലേക്ക് എത്തിയിട്ടുണ്ടെന്ന് വേണം പറയാൻ. 450 സീരീസ് മോഡലുകളിലൂടെ യുവാക്കളുടെ ജനപ്രിയ ബ്രാൻഡായി മാറിയ ഏഥർ ഇനി തങ്ങളുടെ പര്യവേഷണം മറ്റൊരു വിഭാഗത്തിലേക്ക് മാറ്റുകയാണ്.

450 സീരീസുകളുടെ യൂത്ത്ഫുൾ ഡിസൈൻ കാരണം ഫാമിലി സ്‌കൂട്ടർ തേടുന്നവരെല്ലാം ഓല പോലുള്ള മറ്റ് ബ്രാൻഡുകളെയാണ് ആശ്രയിക്കുന്നത്. ഇതിൽ നിന്നും ഏഥറിലേക്ക് മാറ്റി ചിന്തിപ്പിക്കുകയാണ് റിസ്റ്റയിലൂടെ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡ് ലക്ഷ്യമിടുന്നത്. അതിലേക്ക് വേണ്ടുന്ന എല്ലാത്തരം ചേരുവകളും ചേർത്താവും പുതിയ ഇവി എത്തുക. ഇപ്പോഴിതാ ഏഥർ എനർജി കമ്മ്യൂണിറ്റി ഡാറ്റയ്ക്കുള്ള തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

Ather Rizta Family Electric Scooter Unveil On April 6

ഇവൻ്റ് ഏപ്രിൽ ആറിന് ബെംഗളൂരുവിൽ നടക്കുമെന്നാണ് ഏഥർ അറിയിച്ചിരിക്കുന്നത്. ഈ വേളയിൽ തന്നെ ഏറ്റവും പുതിയ റിസ്റ്റ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിനെ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യും. സ്പൈ ചിത്രങ്ങളിലൂടെ ഡിസൈനെല്ലാം എങ്ങനെയുണ്ടാവുമെന്ന വ്യക്തമായ സൂചനയും ലഭിച്ചിട്ടുണ്ട്. ഇതുവരെ ബ്രാൻഡിൽ നിന്നും കണ്ടിട്ടില്ലാത്ത ശൈലി പിടിച്ചാണ് ഇവി വിപണിയിലേക്ക് എത്തുക.

പെർഫോമൻസ് കേന്ദ്രീകൃത ഉപഭോക്താക്കൾക്കായി 450X നിലവിൽ വിപണിയിലുണ്ടെങ്കിൽ കൂടുതൽ പ്രായോഗികമായ ഇലക്ട്രിക് സ്കൂട്ടർ തിരയുന്ന സങ്കീർണമായ ഉപഭോക്താക്കളെയാണ് ഏഥർ റിസ്റ്റ ലക്ഷ്യമിടുന്നത്. അതായത് പ്രായോഗികതയ്ക്ക് ഊന്നൽ നൽകികൊണ്ടാണ് വാഹനം പണികഴിപ്പിക്കുന്നതെന്ന് സാരം. കൂടുതൽ സ്പേസ്, സ്റ്റോറേജ് സ്പേസുകൾ, ഉയർന്ന റേഞ്ച് എന്നിവയെല്ലാം റിസ്റ്റയിൽ ഉണ്ടാവും.

Ather Rizta Family Electric Scooter Unveil On April 6

എല്ലാത്തരം ആവശ്യങ്ങൾക്കും ഉതകുന്ന വിധത്തിലാണ് ഇലക്ട്രിക് സ്‌കൂട്ടർ പണികഴിപ്പിക്കുകയെന്ന് സാരം. ഫ്ലോർബോർഡ് ഏരിയയ്ക്കും സിംഗിൾ പീസ് സീറ്റിനും സമീപം കൂടുതൽ വിശാലമായ ഇടം ഉണ്ടാവും. സീറ്റിനും സാധാരണ മോഡലുകളേക്കാൾ വലിപ്പം കൂടുതലായിരിക്കുമെന്ന് വേണം പറയാൻ. സീറ്റ് വലിപ്പം കൂടുതലാവുന്നതോടെ രണ്ട് പേർക്കൊപ്പം ഒരു കുട്ടിയേക്കൂടി ഉൾക്കൊള്ളാൻ ഇവി പര്യാപ്‌തമാവും.

ഫീച്ചറുകളിലേക്ക് വന്നാൽ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ പോലുള്ള മോഡേൺ സവിശേഷതകൾ ഏഥർ റിസ്റ്റയുടെ ഭാഗമാവുമെന്നതിൽ സംശയമൊന്നും വേണ്ട. ഒരു ടച്ച്‌സ്‌ക്രീൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി റൈഡ് മോഡുകൾ, ഫാസ്റ്റ് ചാർജിംഗ്, നാവിഗേഷൻ എന്നിവയെല്ലാം വരാനിരിക്കുന്ന ഏഥർ ഇവിയുടെ ഭാഗമാവും. . ഉപഭോക്താക്കളുടെ റൈഡ് എക്സ്പീരിയൻസ് മികച്ചതാക്കുന്ന ചില അതിശയകരമായ കാര്യങ്ങൾ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഉണ്ടായിരിക്കുമെന്നും ഏഥർ അവകാശപ്പെടുന്നുണ്ട്.

Ather Rizta Family Electric Scooter Unveil On April 6

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി, മോട്ടോർ, റേഞ്ച്, വേഗത എന്നിവ ഇതുവരെ അറിവായിട്ടില്ലെങ്കിലും ഇവിടെയും നിരാശപ്പെടേണ്ടി വരില്ലെന്നാണ് സൂചന. 2.9kWh ബാറ്ററിയുള്ള 450S, 2.9kWh, 3.7kWh ബാറ്ററി ഓപ്ഷനുകളുള്ള 450X എന്നിവയിൽ നിന്നുമുള്ള ഏതെങ്കിലും ബാറ്ററി പായ്ക്ക് പുതിയ ഇവിയും കടമെടുക്കാനാണ് സാധ്യത. 450 സീരീസുകളിൽ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിന് പകരം പുതുതായി വികസിപ്പിച്ച പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫാമിലി സ്‌കൂട്ടർ ഒരുങ്ങുന്നത് എന്നതും ഏറെ ശ്രദ്ധേയമാവുന്ന കാര്യമാണ്.

നിലവിൽ ഏഥറിന്റെ എൻട്രി ലെവൽ മോഡലായ 450S ഇവിയിൽ 115 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 450X ഇവിയുടെ 2.9kWh, 3.7kWh വേരിയന്റുകൾ യഥാക്രമം 111 കിലോമീറ്ററും 150 കിലോമീറ്റർ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ മൂന്നാമത്തെ ഓപ്ഷനായിരിക്കും ഏവരും പ്രതീക്ഷിക്കുന്നതെങ്കിലും വില പിടിച്ചു നിർത്താൻ കുറഞ്ഞ ശേഷിയുള്ള ബാറ്ററി പായ്ക്ക് ഇവി ഉപയോഗിക്കുമോ എന്നതും ഏപ്രിൽ ആറിന് അറിയാം.

Ather Rizta Family Electric Scooter Unveil On April 6

ഏകദേശം 1.25 ലക്ഷം മുതൽ 1.35 ലക്ഷം വരെ എക്സ്ഷോറൂം വിലയും പുതിയ ഏഥർ റിസ്റ്റയ്ക്ക് പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിഭാഗത്തിൽ ടിവിഎസ് ഐക്യൂബ് എസ്, ഓല S1 പ്രോ പോലുള്ള വമ്പൻമാരുമായാവും വിപണിയിൽ മാറ്റുരയ്ക്കേണ്ടി വരിക. എന്തായാലും വില നിർണയം വിജയപരാജയങ്ങളിൽ വലിയൊരു പങ്കുവഹിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

More from DriveSpark

Article Published On: Wednesday, February 28, 2024, 18:09 [IST]
English summary
Ather rizta family electric scooter unveil on april 6 expected price range battery
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X