ഏഥർ റിസ്‌ത വാങ്ങാൻ തീരുമാനിച്ചോ? ആംപിയർ നെക്‌സസുമായുള്ള താരതമ്യം വായിച്ചിട്ട് വാങ്ങിയാൽ മതി

ഇരുചക്ര വാഹന വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുകയാണ്. അടുത്തിടെയായി ഇവി വിഭാഗത്തിൽ ഉയർന്നു വന്നൊരു വിഭാഗമാണ് ഫാമിലി സ്‌കൂട്ടറുകളുടേത്. ഏത് പ്രായക്കാർക്കും ഉപയോഗിക്കാം എന്നതും കൂടുതൽ സ്റ്റോറേജ് സ്പേസുള്ളതും റേഞ്ചുള്ളതുമായ മോഡലുകളാണ് ഇവിടെ എത്തുന്നത്. മൊത്തത്തിൽ ഗംഭീര പ്രായോഗികത നൽകുന്ന വൈദ്യുത വാഹനങ്ങളിവയെന്ന് പറയാം.

ഏഥർ റിസ്‌ത എത്തിയതോടെയാണ് ഫാമിലി സ്‌കൂട്ടർ എന്നൊരു സെഗ്മെന്റ് തന്നെ ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഓലയും ഏഥറും പോലുള്ള ബ്രാൻഡുകളാണ് വിൽപ്പനയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നതെങ്കിലും ചില സ്റ്റാർട്ടപ്പ് ബ്രാൻഡുകളും വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. അത്തരത്തിൽ ഓലയ്ക്കും ഏഥറിനും ടിവിഎസിനും ബജാജിനും ഹീറോയ്ക്കും എല്ലാം വെല്ലുവിളി ഉയർത്തിക്കൊണ്ട് ആംപിയർ പുതിയൊരു മോഡലിനെ പുറത്തിറക്കുകയുണ്ടായി.

Ather Rizta Z Vs Ampere Nexus ST Comparison

നെക്‌സസ് എന്നു പേരിട്ടിരിക്കുന്ന ഇവി EX, ST എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാങ്ങാനാവും. പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച് നിർമിച്ച ഇവിയാണ് ഇതെന്നതും ഹൈലൈറ്റാണ്. എന്നാൽ വിപണിയിൽ ഏഥർ റിസ്‌തയുമായി ഏറ്റുമുട്ടാൻ മോഡൽ പാകമാണോയെന്ന് ഒന്ന് നോക്കിയാലോ? ഏത് ഇവി വാങ്ങുമെന്ന കൺഫ്യൂഷൻ മാറ്റാൻ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളുടെയും ടോപ്പ്-സ്പെക്ക് വേരിയന്റുകൾ താരതമ്യം ചെയ്‌താലോ?

വില: ആംപിയർ ST മോഡലിന് 1,19,900 രൂപയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. അതേസമയം ഏഥർ റിസ്‌‌ത Z പതിപ്പാണ് നോക്കുന്നതെങ്കിൽ 1,44,999 രൂപയാണ് എക്സ്ഷോറൂം വിലയായി കൈയിൽ നിന്നും ഇറങ്ങുക. മാത്രമല്ല, കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്നതിനായി പ്രോ പായ്ക്ക് വാങ്ങിയാൽ പിന്നെയും അധികമായി 20,000 രൂപ മുടക്കേണ്ടി വരും. അങ്ങനെ നോക്കുമ്പോൾ റിസ്‌ത അൽപം ചെലവ് കൂടിയതാണെന്ന് പറയേണ്ടി വരും.

Ampere Nexus ST

അതായത് എല്ലാത്തരം ഫീച്ചറുകളുമായി ഏഥർ റിസ്‌ത വാങ്ങുമ്പോൾ ഏകദേശം 1.65 ലക്ഷം രൂപ ചെലവാകുമെന്ന് സാരം. അങ്ങനെ നോക്കുമ്പോൾ ബജറ്റ് അനുസരിച്ച് തീരുമാനം എടുക്കുന്നതാവും ഉചിതം. ഇനി ആംപിയർ നെക്‌സസ് മതിയെന്ന് വിചാരിച്ചാൽ ഏകദേശം 45,000 രൂപയോളം പോക്കറ്റിലിരിക്കും. പക്ഷേ അധിക ഫീച്ചറുകളും എല്ലാം റിസ്‌തക്കാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നെ ആഫ്റ്റർ സെയിൽസ് സർവീസ് സെന്ററുകളുടെ കരുത്തും ഏഥർ എനർജിക്കാണുള്ളത്.

ഡിസൈൻ: കാഴ്ച്ചയിൽ ഇഷ്‌ടപ്പെട്ടങ്കിൽ മാത്രമാണ് പലരും വണ്ടിയെടുക്കുക. ഇക്കാര്യം തികച്ചും വ്യക്തിപരമാണെങ്കിലും ഡിസൈനിന്റെ കാര്യത്തിൽ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും മിടുക്കരാണെന്ന് വേണം പറയാൻ. പ്രായോഗികവും കുടുംബാധിഷ്ഠിതവുമായ ബോഡി വർക്കാണ് ആംപിയർ നെക്‌സസിനുള്ളത്. ആഡംബരമോ സ്പോർട്ടിയറോയായ കാര്യങ്ങളൊന്നും എടുത്തു പറയാനുമില്ലാത്തതിനാൽ കാര്യങ്ങൾ മൊത്തത്തിൽ സിംപിളാണ്.

Ather Rizta Z

നെക്‌സസിൻ്റെ ഹെഡ്‌ലൈറ്റ് ഹീറോ സൂമിൻ്റെ ഏപ്രോൺ മൗണ്ടിനെ ഓർമപ്പെടുത്തിയാലും തെറ്റുപറയാനാവില്ല. അതേസമയം ഏഥർ റിസ്തയുടെ ഡിസൈനും വളരെ സിംപിളാണ്, ബോക്‌സി ഡിസൈനിനുണ്ടെങ്കിലും കാര്യമായ അലങ്കോലങ്ങളൊന്നുമില്ലാത്തത് എല്ലാത്തരം ഉപഭോക്താക്കളെയും ആകർഷിക്കുന്ന കാര്യമാണ്. എൽഇഡി ലൈറ്റിംഗ്, കിടിലൻ കളർ ഓപ്ഷനുകൾ എന്നിവയാൽ ഇരുമോഡലുകളും മികച്ചതാണ്. അതിനാൽ കാഴ്ച്ചയിൽ ഏതാണോ ഇഷ്‌ടപ്പെടുന്നത് എന്നകാര്യം തികച്ചും വ്യക്തിപരമായിരിക്കും.

ഫീച്ചറുകൾ: നാവിഗേഷൻ, മ്യൂസിക് കൺട്രോളുകൾ, OTA അപ്‌ഡേറ്റുകൾ എന്നിവയ്‌ക്കായി സ്‌മാർട്ട്‌ഫോൺ കണക്‌റ്റിവിറ്റിയുള്ള 7 ഇഞ്ച് TFT സ്ക്രീനാണ് ആംപിയർ നെക്‌സസ് ST ഇലക്‌ട്രിക് സ്‌കൂട്ടറിലെ ഫാൻസി ഘടകം. ഇക്കോ, സിറ്റി, പവർ, റിവേഴ്‌സ്, ലിമ്പ് എന്നീ അഞ്ച് റൈഡ് മോഡുകളും ഇവിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. റൈഡറിന്റെ ആവശ്യാനുസരണം ഇവ ക്രമീകരിച്ച് ഓടിക്കാമെന്നുള്ളതും പ്രായോഗികത വർധിക്കുന്ന കാര്യമാണ്.

Ampere Nexus ST

അതേസമയം സ്‌മാർട്ട് ഇക്കോ, സിപ്പ് റൈഡ് മോഡുകളും ട്രാക്ഷൻ കൺട്രോൾ, മൊബൈൽ ചാർജിംഗ്, ഓട്ടോ ഹോൾഡ്, റിവേഴ്‌സ് മോഡ് എന്നിവയെല്ലാം ഏഥർ റിസ്‌ത Z വേരിയന്റിൽ കിട്ടും. ഗൂഗിൾ മാപ്പിനായി സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും ഇവിയുടെ പ്രത്യേകതയാണ്. ലൈവ് ട്രാഫിക് ഡാറ്റ പ്രദർശിപ്പിക്കുകയും കോളുകൾക്കും വാട്ട്‌സ്ആപ്പ് പ്രിവ്യൂവിനും സ്വയമേവ മറുപടി നൽകാനും ഇത് അനുവദിക്കുന്നുമുണ്ട്.

റീജനറേറ്റീവ് ബ്രേക്കിംഗ് ഉപയോഗിച്ച് ബ്രേക്കിൽ ഇടപഴകാതെ സ്കൂട്ടറിൻ്റെ വേഗത കുറയ്ക്കാൻ ഒരു മാജിക് ട്വിസ്റ്റ് ഫീച്ചറും ഏഥർ റിസ്‌ത Z ഇവിയുടെ ഹൈലൈറ്റാണ്. എന്നിരുന്നാലും ഈ ഇലക്‌ട്രോണിക് സഹായങ്ങളിൽ ഭൂരിഭാഗവും പ്രോ പായ്ക്ക് അധികമായി വാങ്ങിയാൽ മാത്രമേ ലഭ്യമാകൂവെന്നത് പലരേയും നിരാശപ്പെടുത്തിയേക്കാം. ഇതിന് 20,000 രൂപയാണ് അധികമായി ചെലവഴിക്കേണ്ടിയും വരുന്നത്.

Ather Rizta Z

ബാറ്ററിയും റേഞ്ചും: 4kW മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 3kWh ബാറ്ററി പായ്ക്കാണ് ആംപിയർ നെക്‌സസ് ST പതിപ്പിന് കരുത്തേകുന്നത്. സിംഗിൾ ചാർജിൽ 136 കിലോമീറ്ററിന്റെ ക്ലെയിം ചെയ്ത റേഞ്ചും 93 കിലോമീറ്റർ ടോപ് സ്പീഡുമാണ് ഇവി വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് സ്കൂട്ടറിന്റെ ചാർജിംഗ് സമയം 3 മണിക്കൂർ 30 മിനിറ്റാണെന്ന് കമ്പനി പറയുന്നു. മറുവശത്ത് ഏഥർ റിസ്‌ത Z മോഡൽ 4.3kW മോട്ടോറും 3.7kWh ബാറ്ററിയുമായാണ് വരുന്നത്.

ഇത് സംഗിൾ ചാർജിൽ 160 കിലോമീറ്റർ റേഞ്ചും 80 കിലോമീറ്റർ ടോപ്പ് സ്പീഡുമാണ് വാഗ്ദാനം ചെയ്യുന്നത്. ആംപിയർ നെക്‌സസ് ST ഇവിക്ക് കുറഞ്ഞ പീക്ക് പവർ ഉണ്ടെങ്കിലും ഉയർന്ന വേഗത വാഗ്ദാനം ചെയ്യുന്നതിനാൽ ദൈനംദിന യാത്രകൾ കൂടുതൽ സുഗമമാക്കുന്നുണ്ട്. എന്നാൽ നെക്‌സസിനേക്കാൾ കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്നതിനാൽ ഏഥർ റിസ്‌ത വിജയിക്കുന്നത് ഇവിടെയാണ്. കൂടുതൽ ആളുകളും കൂടുതൽ റേഞ്ച് കിട്ടുന്ന മോഡലുകളാണ് തേടുന്നത് എന്നതുകൂടി കണക്കിലെടുക്കുമ്പോൾ സംഭവം കളറാവുന്നു.

Ather Rizta Z Vs Ampere Nexus ST Comparison

രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾക്കും ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ പിന്നിൽ ആംപിയർ നെക്‌സസിന് ഡ്യുവൽ റിയർ സ്‌പ്രിംഗുകളും റിസ്‌തയ്ക്ക് മോണോഷോക്ക് സെറ്റപ്പുമാണ് ലഭിക്കുന്നത്. പേലോഡ് കപ്പാസിറ്റിയും സ്പ്രിംഗുകളിൽ നിന്നുള്ള പ്രതികരണവും കണക്കിലെടുത്ത് ഇത് റൈഡ് ഗുണനിലവാരത്തിൽ മാറ്റം വരുത്തും. രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾക്കും 12 ഇഞ്ച് വീലുകളിൽ ഫ്രണ്ട് ഡിസ്ക്, റിയർ ഡ്രം ബ്രേക്ക് ലേഔട്ടുമാണ് കിട്ടുന്നത്.

More from DriveSpark

Article Published On: Sunday, May 5, 2024, 14:00 [IST]
English summary
Ather rizta z vs ampere nexus st comparison which family electric scooter should buy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X