ഒറ്റ ചാർജിൽ 136 കി.മീ. ഓടിക്കാം, ഏഥർ റിസ്‌തയെ വീഴ്ത്താൻ ചേതക് ഇവിയുടെ പുതിയ മോഡലുമായി ബജാജ്

ഇലക്‌ട്രിക് സ്‌കൂട്ടർ സെഗ്മെന്റിൽ വെന്നിക്കൊടി പാറിച്ചുകൊണ്ട് കുതിക്കുകയാണ് നമ്മുടെ സ്വന്തം ബജാജ്. ചേതക് ഇവിയുമായി സാക്ഷാൽ ഏഥർ എനർജിയെ വരെ മറികടന്ന് പായാൻ പൾസർ മുതലാളിക്ക് സാധിച്ചു. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഇവിയെ എത്തിക്കാനായതും ബ്രാൻഡിലുള്ള ജനങ്ങളുടെ വിശ്വാസവുമാണ് ബജാജിന്റെ വൈദ്യുത ഇരുചക്ര വാഹനത്തിന് ഇത്രയും വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായത്. ഒപ്പം ചേതക് ഇവി നിരയിൽ അടിക്കടി കൊണ്ടുവരുന്ന മാറ്റങ്ങളും ആളുകൾക്ക് ഏറെയിഷ്‌ടമായിട്ടുണ്ട്. അടുത്തിടെ വില കുറഞ്ഞ എൻട്രി ലെവൽ മോഡലിനെ വിപണിയിൽ അവതരിപ്പിച്ചത് വലിയ ഹിറ്റായിരുന്നു.

ബ്ലൂ ലൈൻ 2901 എന്നുപേരിട്ടിരിക്കുന്ന മോഡൽ 95,998 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്. പേരിലെ നമ്പരും രസകരമായ സംഗതിയായിരുന്നു. ഇതിനു പേരിലെ പുതിയ മാറ്റം മറ്റ് ചേതക് വേരിയൻ്റുകളിലേക്ക് കൂടി എത്തുമെന്നും ബജാജ് അറിയിച്ചിരുന്നു. ഇപ്പോഴിതാ വാക്കുപാലിച്ചുകൊണ്ട് ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ പേരിടൽ നാമകരണം പ്രഖ്യാപിച്ചതിന് പിന്നാലെ ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പുതിയ 'ചേതക് 3201 സ്പെഷ്യൽ എഡിഷൻ' പുറത്തിറക്കിയിരിക്കുകയാണ്.

Bajaj Chetak 3201 Special Edition Launched

1.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ബജാജ് ചേതക് 3201 സ്പെഷ്യൽ എഡിഷൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രത്യേക പതിപ്പ് സ്കൂട്ടറിൻ്റെ ടോപ്പ്-സ്പെക്ക് പ്രീമിയം വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്പനി പറയുന്നു. ഓഗസ്റ്റ് 5 മുതൽ അതായത് ഇന്നു മുതൽ ഇ-കൊമേഴ്‌സ് വെബ്സൈറ്റായ ആമസോൺ വഴി ഇവി വാങ്ങാൻ സാധിക്കും. ഇതൊരു ആമുഖ വിലയാണെന്നും പ്രത്യേക ലോഞ്ച് വില കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ വർധിക്കുമെന്നും ബ്രാൻഡ് പറയുന്നു.

ബജാജ് ചേതക് 3201 ഇലക്‌ട്രിക് സ്കൂട്ടറിൻ്റെ വില 1.40 ലക്ഷം രൂപയായി പരിഷ്ക്കരിക്കും.നേരത്തെ സൂചിപ്പിച്ചതുപോലെ സ്പെഷ്യൽ എഡിഷനായ ചേതക് മോഡലിൻ്റെ 'പ്രീമിയം' പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പക്ഷേ കാഴ്ച്ചയിൽ ചില ഗംഭീര അപ്ഡേഷനുകൾ കമ്പനി കൊണ്ടുവന്നിട്ടുണ്ടെന്നത് കൈയടി അർഹിക്കുന്ന കാര്യമാണ്. ഏറ്റവും പുതിയ ചേതക് 3201 പ്രത്യേക പതിപ്പിന് സൈഡ് പാനലുകളിൽ 'ചേതക്' ഡീക്കലുകൾ ഒരുക്കിയിട്ടുണ്ട്.

Bajaj Chetak 3201 Special Edition Launched

അതോടൊപ്പം ഇവിക്ക് സ്‌കഫ് പ്ലേറ്റുകളും ടു-ടോൺ ക്വിൽറ്റഡ് സീറ്റും ലഭിക്കുന്നതും പ്രീമിയം ലുക്ക് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ബ്രൂക്ക്ലിൻ ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമേ ബജാജ് ചേതക് 3201 സ്പെഷ്യൽ എഡിഷൻ വാങ്ങാനാവൂ. അതേസമയം ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ സ്വീകാര്യമായ ഡിസൈൻ അതിൻ്റെ പ്രീമിയം പതിപ്പിന് സമാനമായി തന്നെ തുടരുകയാണ്. പ്രീമിയം വേരിയൻ്റിന് സമാനമായി സ്പെഷ്യൽ എഡിഷനിൽ ഗംഭീര ഫീച്ചറുകളും സമ്മാനിച്ചിട്ടുണ്ട്.

ടേൺ-ബൈ-ടേൺ നാവിഗേഷൻ, മ്യൂസിക് കൺട്രോൾ, കോൾ അലേർട്ടുകൾ, കസ്റ്റമൈസ് ചെയ്യാവുന്ന തീമുകൾ എന്നിവയുള്ള കളർ TFT ഡിസ്‌പ്ലേയാണ് ബജാജ് ചേതക് 3201 ഇലക്‌ട്രിക് സ്കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഹിൽ-ഹോൾഡ് കൺട്രോൾ, ഒരു അധിക 'സ്പോർട്ട്' റൈഡ് മോഡ് എന്നിവയും ടെക്‌പായ്ക്ക് (TecPac) സോഫ്റ്റ്‌വെയർ പാക്കേജിൻ്റെ ഭാഗമായും നൽകിയിട്ടുണ്ട്. 3.2 kWh ബാറ്ററി പാക്ക് തന്നെയാണ് ചേതക് സ്പെഷ്യൽ എഡിഷനും ലഭിക്കുന്നത്.

Bajaj Chetak 3201 Special Edition Launched

ചേതക് പ്രീമിയത്തിന് ARAI സർട്ടിഫിക്കേഷൻ പ്രകാരം 127 കിലോമീറ്റർ വരെ റേഞ്ച് ഉണ്ടെങ്കിലും സ്പെഷ്യൽ എഡിഷനായി ബജാജ് 136 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. വൈദ്യുത സ്‌കൂട്ടറിൻ്റെ ഉയർന്ന വേഗത മണിക്കൂറിൽ 73 കിലോമീറ്ററായി തന്നെ നിജപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. ബജാജ് ഇവിയിൽ 4.2 kW ഇലക്ട്രിക് മോട്ടോറും IP67 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുള്ള ബാറ്ററി പായ്ക്കുമാണ് ഒരുക്കിയിരിക്കുന്നത് എന്നതിനാൽ കൂടുതൽ ആശങ്കകളുടെ ആവശ്യവും വേണ്ടിവരുന്നില്ല.

സ്‌പെഷ്യൽ എഡിഷൻ ബജാജ് ചേതക് 3201 ഇവി അതിന്റെ സെഗ്മെന്റിൽ ഏഥർ റിസ്‌ത Z (1.45 ലക്ഷം രൂപ), ഓല S1 പ്രോ (1.34 ലക്ഷം രൂപ), ടിവിഎസ് ഐക്യൂബ് S (1.46 ലക്ഷം രൂപ) എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുക. പൂർണമായും മെറ്റൽ ബോഡിയിൽ നിർമിച്ച ഇന്ത്യയിലെ ഏക ഇലക്ട്രിക് സ്‌കൂട്ടറാണ് ബജാജ് ചേതക് എന്നത് എതിരാളികൾക്ക് മുകളിൽ മേൽകൈ നൽകുന്ന സംഗതിയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 5, 2024, 13:08 [IST]
English summary
Bajaj chetak 3201 special edition launched price range battery features
കൂടുതല്‍... #bajaj auto #bajaj chetak electric #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X