ഫ്ലിപ്‌കാർട്ടിലൂടെ വാങ്ങിയാൽ നല്ല വിലക്കുറവ്, 137 കി.മീ. റേഞ്ചുള്ള ചേതക് ഇവി പോർച്ചിലെത്തിക്കാൻ നല്ല സമയം
ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയുടെ സാധ്യതകൾ നേരത്തെ തന്നെ മനസിലാക്കിയവരാണ് ബജാജ്. ചേതക് ക്ലാസിക് സ്‌കൂട്ടറിലൂടെ വിപ്ലവം തീർത്ത കമ്പനി പണ്ടുകാലത്ത് നിരത്തുകൾ ഭരിച്ചിരുന്നത് ഈ മോഡലുമായിട്ടായിരുന്നു. ഓലയും ടിവിഎസും ഹീറോ മോട്ടോകോർപ്പും ഹോണ്ടയും എല്ലാം അവതരിപ്പിക്കുന്നതിന് മുമ്പ് ബജാജ് ചേതക് ഇവി പുറത്തിറക്കിയാണ് ഇന്ത്യക്കാരുടെ മനസിൽ കയറിക്കൂടിയത്. തുടക്കത്തിൽ വലിയ മെട്രോ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിൽപ്പന. അതിനാൽ നമ്മൾ മലയാളികളിലേക്ക് എത്താൻ അൽപം കാലതാമസമെടുത്തുവെന്ന് വേണം പറയാൻ. അപ്പോഴേക്കും ഓലയും ഏഥറും ടിവിഎസുമെല്ലാം കേരളത്തിൽ വെന്നിക്കൊടി പാറിക്കുകയും ചെയ്‌തു.
എന്നാൽ ഇതിലൊന്നും തളരാതിരുന്ന ബജാജ് ചേതക് ഇവിയിലൂടെ കേരളം ഉൾപ്പടെയുള്ള രാജ്യം വെട്ടിപ്പിടിച്ചു. പുതിയ വേരിയന്റുകൾ കൊണ്ടുവന്ന് തങ്ങളുടെ ഇലക്‌ട്രിക് സ്കൂട്ടറിന് പകരക്കാരനില്ലെന്ന് സ്ഥാപിക്കാനും പൾസർ മുതലാളിക്കായി. ഇപ്പോഴും ചൂടപ്പം പോലെ വിറ്റഴിയുന്ന ചേതക് ഇവി വാങ്ങാനിരിക്കുന്നവർക്ക് ഒരു സുവർണാവസരം വന്നെത്തിയിരിക്കുകയാണ്. ഫ്ലിപ്കാർട്ടിൻ്റെ ബ്ലാക്ക് ഫ്രൈഡേ സെയിലിന്റെ ഭാഗമായി ഇലകട്രിക് സ്കൂട്ടറിന് കിടിലൻ ഓഫറുകളാണ് ലഭ്യമാവുക.

ബജാജ് ചേതക് 3202 വേരിയന്റ് ഫ്ലിപ്കാർട്ടിലൂടെ വാങ്ങുകയാണെങ്കിൽ 7,000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ഓഫർ ലഭിക്കുക. 1,15,018 രൂപ എക്സ്ഷോറൂം വിലയിൽ വരുന്ന ഇലക്ട്രിക് സ്കൂട്ടർ ഇങ്ങനൊരു വിലക്കുറവിൽ വാങ്ങാൻ കിട്ടിയാൽ ആരെങ്കിലും വേണ്ടെന്ന് പറയുമോ. ബ്രൂക്ലിൻ ബ്ലാക്ക്, സൈബർ വൈറ്റ്, ഇൻഡിഗോ മെറ്റാലിക്, മാറ്റ് കോർസ് ഗ്രേ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഇവി വാങ്ങാനും സാധിക്കും കേട്ടോ. പെട്രോൾ ടൂവീലറുകളേക്കാൾ കൊണ്ടുനടക്കാൻ ഏറെ ലാഭവുമാണ് കക്ഷിയെ.
ഫ്ലിപ്കാർട്ട് ബ്ലാക്ക് ഫൈഡ്രേ സെയിലിലൂടെ ചേതക് 3202 വേരിയന്റിലെ ഡിസ്‌കൗണ്ട് ഓഫറുകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇനി പറഞ്ഞുതരാം. ഇ-കൊമേഴ്‌സ് വെബ്സ്റ്റൈൽ സെർച്ച് ചെയ്‌ത് വില നോക്കുമ്പോൾ കിഴിവൊന്നും ഇല്ലെന്ന് തോന്നുമെങ്കിലും കാർട്ട് ചെയ്‌ത് പെയ്മെന്റ് ഓപ്ഷനിലേക്ക് എത്തുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ കാണാം. ബാങ്കിനെ ആശ്രയിച്ച് ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകൾക്കൊപ്പം 6,000 രൂപയുടെ ഓഫറാണ് ആദ്യം കിട്ടുക.

ഇനി ഡെബിറ്റ് കാർഡ് പേയ്‌മെന്റാണ് ഉദ്ദേശിക്കുന്നതെങ്കിൽ 2,000 രൂപ വരെ ഓഫർ കിട്ടും. കൂടാതെ ഇലക്ട്രിക് സ്കൂട്ടറിന് തന്നെ 3,000 രൂപ ഡിസ്‌കൗണ്ടും ഫ്ലിപ്കാർട്ട് വഴി ലഭിക്കും. ഒറ്റയടിക്ക് പണമടക്കാൻ ഇല്ലെങ്കിൽ 3 വർഷം വരെ കാലാവധിയുള്ള ഫ്ലെക്സിബിൾ ഇഎംഐ സ്കീമുകളും ഉപയോഗപ്പെടുത്താനാവും. ഈ ഡീലുകളെല്ലാം ഉൾപ്പെടുത്തായാൽ ഏകദേശം 1,06,417 രൂപയ്ക്ക് ചേതക് 3202 സ്വന്തമാക്കാം.
ചേതക് ഇവിയുടെ 2901, അർബേൻ വേരിയൻ്റുകൾക്ക് ഇടയിലാണ് ചേതക് 3202 വേരിയന്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഓഫറുകൾ ഉൾപ്പെടുത്താതെ 1.15 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 137 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. 5.6 bhp പവർ ഉത്പാദിപ്പിക്കുന്ന 3.2 kWh ബാറ്ററി പായാക്കാണ് ചേതക് 3202 മോഡലിന്റെ ഹൃദയം. മണിക്കൂറിൽ 73 കിലോമീറ്റർ വേഗതയാണ് ഇതിനുള്ളത്.

ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 0 മുതൽ 80 ശതമാനം ചാർജാവാൻ 3 മണിക്കൂറും 35 മിനിറ്റും എടുക്കും. ചേതക് 3202 വേരിയന്റിൽ ഇക്കോ എന്നൊരു റൈഡ് മോഡ് മാത്രമേ ലഭ്യമാകൂ. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ TFT ഇൻസ്ട്രുമെൻ്റ് കൺസോൾ, ഓൾ-മെറ്റൽ ബോഡി, യുഎസ്ബി ചാർജിംഗ് പോർട്ട്, എൽഇഡി ഹെഡ്‌ലാമ്പ്, ഇലുമിനേറ്റഡ് സ്വിച്ച് ഗിയർ, സോഫ്റ്റ് ക്ലോസ് സീറ്റ്, റിവേഴ്സ് ഫംഗ്ഷൻ, സ്മാർട്ട് കീ തുടങ്ങിയ സവിശേഷതകളെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.
ഇലക്‌ട്രിക് സ്കൂട്ടറിൽ ടെക്‌പായ്ക്ക് കൂടി തെരഞ്ഞെടുക്കുകയാണെങ്കിൽ അധികമായി ഹിൽ ഹോൾഡ്, റോൾ-ഓവർ ഡിറ്റക്ഷൻ എന്നീ ഫീച്ചറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഡിസൈനിലേക്ക് നോക്കിയാൽ മറ്റ് വേരിയന്റുകൾക്ക് സമാനമാണ്. കുതിരപ്പടയുടെ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലാണ് ബജാജ് ചേതക് ഇവിയെ മറ്റ് മോഡലുകളിൽ നിന്നും വേറിട്ടു നിർത്തുന്ന സംഗതി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








