95,998 രൂപ വിലയുള്ള മോഡൽ ഹിറ്റ്, ഒറ്റ മാസത്തിൽ ബജാജ് ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാനെത്തിയത് 20,000 പേർ

ഇലക്‌ട്രിക് സ്‌കൂട്ടർ എന്താണെന്ന് അറിയാത്ത ആളുകൾ നമുക്കിടയിലുണ്ടാവില്ല. പെട്രോളിന് വിലക്കൂടിയതോടെയാണ് ആളുകളെല്ലാം ബാറ്ററി വാഹനങ്ങളിലേക്ക് ചേക്കേറിത്തുടങ്ങിയത്. ഓലയും ഏഥറും ടിവിഎസും ബജാജും ഹീറോയുമെല്ലാം സെഗ്മെന്റിൽ നിന്നും പണംവാരുമ്പോൾ കടലിലെ ചെറിയ മീനുകളെ പോലെ മറ്റ് അനേകം സ്റ്റാർട്ടപ്പ് ബ്രാൻഡുകളും നിറഞ്ഞാടുന്നുണ്ട്. എന്നാൽ ഇവരിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന സ്‌കൂട്ടറാണ് ബജാജ് ചേതക് ഇവി. വൈദ്യുത വാഹനങ്ങളുടെ സാധ്യത മനസിലാക്കി ഏറെക്കാലം മുമ്പേ കരുനീക്കിയ ബ്രാൻഡ് ഇന്ന് വിൽപ്പനയുടെ കാര്യത്തിൽ സാക്ഷാൽ ഏഥർ എനർജിയെ വരെ മറികടന്നിരിക്കുകയാണ്.

2024 ജൂലൈ മാസം മാത്രം 20,000 ബുക്കിംഗുകൾ വാരിക്കൂട്ടി ചേതക് ഇലക്ട്രിക് സ്‌കൂട്ടറിലൂടെ സുപ്രധാന നേട്ടത്തിലെത്താനും ബജാജിന് സാധിച്ചു. പുതിയ ചേതക് 2901 വേരിയൻ്റിൻ്റെ ലോഞ്ചാണ് വിൽപ്പന പിടിക്കാൻ സഹായിക്കുന്നത്. 95,998 രൂപയുടെ എക്‌സ്ഷോറൂം വിലയിൽ പുറത്തിറക്കിയ മോഡലിന് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതുകൂടാതെ ബജാജിൻ്റെ വിൽപ്പന ശൃംഖലയുടെ തന്ത്രപരമായ വിപുലീകരണവും നേട്ടങ്ങൾ കീഴടക്കാൻ സഹായിച്ചിട്ടുണ്ട്.

MG Cloud EV To Be Named MG Windsor In India

ടയർ 2 നഗരങ്ങളിൽ ചേതക് എക്സ്പീരിയൻസ് സെൻ്ററുകൾ സ്ഥാപിച്ചതിലൂടെ കമ്പനി ഒരു വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് സ്കൂട്ടറിനെ എത്തിക്കാൻ സാധിച്ചു. പൂർണമായും മെറ്റൽ ബോഡിയിൽ നിർമിച്ച ഇന്ത്യയിലെ ഏക ഇലക്ട്രിക് സ്‌കൂട്ടറാണ് ബജാജ് ചേതക് 2901 ഇവി. ഡിജിറ്റൽ കൺസോൾ, അലോയ് വീലുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നീ മോഡേൺ ഫീച്ചറുകളെല്ലാം സ്റ്റാൻഡേർഡായി നൽകിയതും ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമാക്കിയ കാര്യമാണ്.

ഹിൽ ഹോൾഡ്, റിവേഴ്സ്, സ്പോർട്, ഇക്കണോമി മോഡുകൾ, കോൾ, മ്യൂസിക് കൺട്രോളുകൾ, 'ഫോളോ മി ഹോം' ലൈറ്റുകൾ, ബ്ലൂടൂത്ത് ആപ്പ് കണക്റ്റിവിറ്റി തുടങ്ങിയ വിപുലമായ ഫീച്ചറുകൾ ആവശ്യമുള്ളവർക്ക് അധിക തുക നൽകി ഓപ്‌ഷണൽ ടെക്‌പായ്ക്കും വാങ്ങാനാവും. ചേതക് ലൈനപ്പിലെ എല്ലാ വകഭേദങ്ങളും ഓപ്ഷണലായി ടെക്‌പായ്ക്ക് ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.

MG Cloud EV To Be Named MG Windsor In India

റെഡ്, വൈറ്റ്, ബ്ലാക്ക്, ലൈം യെല്ലോ, അസൂർ ബ്ലൂ എന്നിങ്ങനെ അഞ്ച് പുത്തൻ കളർ ഓപ്ഷനുകളിലാണ് പുതിയ ചേതക് 2901 വേരിയന്റ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 123 കിലോമീറ്റർ റൈഡിംഗ് റേഞ്ചും ഇവിയിൽ ലഭ്യമാവും. ഇതുകൂടാതെ മറ്റ് രണ്ട് വേരിയന്റുകൾ കൂടി ബജാജിന്റെ ഇലക്ട്രിക് സ്കൂട്ടറിൽ വാങ്ങാനാവും. അർബൻ എന്നു വിളിക്കുന്ന പതിപ്പിന് 1.35 ലക്ഷം രൂപയും ടോപ്പ് എൻഡ് പ്രീമിയം വേരിയൻ്റിന് 1.58 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.

ഇവയിൽ 2.9 kWh, 3.2 kWh ബാറ്ററി പായ്ക്കുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. സിംഗിൾ ചാർജിൽ ചേതക് അർബന് 113 കിലോമീറ്ററും ചേതക് പ്രീമിയത്തിന് 126 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് സ്‌കൂട്ടറുകൾക്കും മണിക്കൂറിൽ 73 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുന്നത്. ബജാജ് ഇവിയിൽ 4.2 kW ഇലക്ട്രിക് മോട്ടോറും IP67 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുള്ള ബാറ്ററി പായ്ക്കുമാണ് ഒരുക്കിയിരിക്കുന്നത് എന്നതിനാൽ കൂടുതൽ ആശങ്കകളുടെ ആവശ്യവും വേണ്ടിവരുന്നില്ല.

MG Cloud EV To Be Named MG Windsor In India

ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ നാലര മണിക്കൂറിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് ചാർജ് ചെയ്യാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓഫ്‌സെറ്റ് മോണോഷോക്ക് റിയർ സസ്‌പെൻഷനും സിംഗിൾ-സൈഡ് ഫ്രണ്ട് സ്‌പ്രിൻ്റും ഉപയോഗിക്കുന്ന ട്യൂബുലാർ സ്റ്റീൽ അണ്ടർബോൺ-ടൈപ്പ് ഫ്രെയിമിലാണ് ബജാജ് ചേതക്കിന്റെ എല്ലാ വേരിയന്റുകളും നിർമിച്ചിരിക്കുന്നത്.

ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രീമിയം, ചേതക് അർബേൻ, ചേതക് 2901 വേരിയൻ്റുകൾ ഘനവ്യവസായ മന്ത്രാലയത്തിൻ്റെ (MHI) ഇലക്ട്രിക് മൊബിലിറ്റി പ്രമോഷൻ സ്കീം (EMPS) സബ്‌സിഡിക്ക് കീഴിലാണ് വരുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. സ്‌റ്റൈൽ, ഡ്യൂറബിലിറ്റി, നൂതന ഫീച്ചറുകൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കൊടുത്തിരിക്കുന്നതും മത്സരാധിഷ്ഠിത വില നിർണയവും കൂടിയാവുമ്പോൾ പെട്രോൾ സ്‌കൂട്ടറുകളേക്കാൾ കിടിലവുമാണ് ചേതക്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 1, 2024, 12:47 [IST]
English summary
Bajaj chetak electric scooter booking crossed 20000 units in july 2024
കൂടുതല്‍... #bajaj chetak electric #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X