ഒറ്റ ചാർജിൽ ഇനി കൂടുതൽ ദൂരം പോവാം, ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് കിടിലൻ മാറ്റത്തിനൊരുങ്ങി ബജാജ്

ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്ത് ചേതക് ഇവിയുമായി കുതിക്കുകയാണ് ബജാജ് (Bajaj). ഏറെക്കാലം മുമ്പേ പുറത്തിറക്കിയ മോഡലാണെങ്കിലും ഇപ്പോഴാണ് ചേതക് ഇലക്ട്രിക് സ്കൂട്ടർ (Chetak Electric Scooter) കൂടുതൽ ആളുകളിലേക്ക് അടുത്തത്. ചേതക്കിൻ്റെ ജനപ്രീതി കുതിച്ചുയരുമ്പോൾ മോഡലിലേക്ക് ചില പുതിയ അപ്ഡേറ്റുകൾ അവതരിപ്പിക്കാനും ബജാജ് മടിയൊന്നും കാണിക്കുന്നില്ല. ഓലയ്ക്കും (Ola) ഏഥറിനും (Ather) മുന്നിൽ ചിറകുവിരിച്ച് പറക്കാൻ പരിഷ്ക്കാരങ്ങളെല്ലാം സഹായിക്കുന്നുമുണ്ട്. വിൽപ്പനയിൽ കുതിപ്പ് നിലനിർത്താനും മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുമുള്ള അടുത്ത നവീകരണങ്ങളും സ്‌കൂട്ടറിലേക്ക് അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയിപ്പോൾ.

മറ്റൊന്നുമല്ല, പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങുമ്പോൾ ആളുകൾ ഏറ്റഴും കൂടുതൽ പരിഗണിക്കപ്പെടുന്ന റേഞ്ചിന്റെ കാര്യത്തിലാണ് ബജാജും മാറ്റം കൊണ്ടുവരാൻ ഒരുങ്ങുന്നത്. ഇനി മുതൽ സിംഗിൾ ചാർജിൽ കൂടുതൽ ദൂരം ഓടാൻ ഇവിയെ പ്രാപ്‌തമാക്കുക എന്ന ശ്രമകരമായ നീക്കമാണ് കമ്പനിയിൽ നിന്നുമുണ്ടാവുന്നത്. അതിനായി ചേതക് ഇലക്ട്രിക് സ്കൂട്ടറിനെ പുതിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യാമെന്നാണ് ബജാജ് തീരുമാനിച്ചിരിക്കുന്നത്.

Bajaj Chetak Electric Scooter

ഇതുവഴി ബജാജ് ചേതക് ഇവിക്ക് കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുകയും കൂടുതൽ ഊർജ്ജസാന്ദ്രമാക്കുകയും ചെയ്യും. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ബജാജ് ഇതുവരെ ബാറ്ററി വാങ്ങിയിരുന്ന വിതരണക്കാരെ മാറ്റി പകരം പുതിയ ആളുകളുമായി കൈകൊടുത്തിരിക്കുകയാണ്. പുതുതായി സംഭരിച്ച ബാറ്ററി സെല്ലുകളുടെ നിർമാണം കൂടുതൽ ഊർജസാന്ദ്രതയുള്ളതാണെന്ന് പറയപ്പെടുന്നു.

അതിൻ്റെ ഫലമായാണ് അടുത്തിടെ പുറത്തിറക്കിയ സ്പെഷ്യൽ എഡിഷൻ 3201 ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റേഞ്ച് 126 കി.മീറ്ററിൽ നിന്നും 136 കിലോമീറ്ററായി ഉയർന്നത്. നിലവിലെ വൈദ്യുത ഇരുചക്ര വാഹന സ്‌കൂട്ടർ വിപണിയിൽ ഓല S1 എയർ, ടിവിഎസ് ഐക്യൂബ്, ഏഥർ റിസ്‌ത, ആംപിയർ നെക്‌സസ് എന്നീ എതിരാളികൾക്കെതിരെ കൂടുതൽ ശക്തിയോടെ മത്സരിക്കാൻ ബജാജ് ചേതക് ഇവിക്ക് പുതിയ നവീകരണത്തിലൂടെ സാധിക്കുകയും ചെയ്യും.

Bajaj Chetak Electric Scooter

ബജാജ് അടുത്തിടെ പുറത്തിറക്കിയ പുതിയ ചേതക് 3201 സ്‌പെഷ്യൽ എഡിഷൻ സ്‌കൂട്ടർ ഇ-കൊമേഴ്‌സ് വെബ്സൈറ്റായ ആമസോണിലൂടെയാണ് വിപണനം ചെയ്യുന്നത്. 1.29 ലക്ഷം രൂപ പ്രാരംഭ വിലയിലെത്തുന്ന മോഡലിന് ചേതക് പ്രീമിയം വേരിയൻ്റിൻ്റെ അതേ 3.2 kWh ബാറ്ററി ആണെങ്കിലും ഇതിന് 136 കിലോമീറ്ററിന്റെ ഉയർന്ന റേഞ്ച് ലഭിക്കും. സ്കൂട്ടർ പുതിയ ബാറ്ററി സെല്ലുകൾ ഉപയോഗിക്കുന്നതിനാലാണ് പുത്തൻ വേരിയന്റിന് അധിക റേഞ്ച് കൈവരിക്കാനായത്.

1.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ബജാജ് ചേതക് 3201 സ്പെഷ്യൽ എഡിഷൻ വിപണിയിൽ എത്തിയിരിക്കുന്നത്. ഇവിയുടെ ടോപ്പ്-സ്പെക്ക് പ്രീമിയം വേരിയൻ്റിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രത്യേക പതിപ്പ് പണികഴിപ്പിച്ചിരിക്കുന്നതും. ടേൺ-ബൈ-ടേൺ നാവിഗേഷൻ, മ്യൂസിക് കൺട്രോൾ, കോൾ അലേർട്ടുകൾ, കസ്റ്റമൈസ് ചെയ്യാവുന്ന തീമുകൾ എന്നിവയുള്ള കളർ TFT ഡിസ്‌പ്ലേയാണ് ബജാജ് ചേതക് 3201 ഇലക്‌ട്രിക് സ്കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നത്.

Bajaj Chetak Electric Scooter

ഹിൽ-ഹോൾഡ് കൺട്രോൾ, ഒരു അധിക 'സ്പോർട്ട്' റൈഡ് മോഡ് എന്നിവയും ടെക്‌പായ്ക്ക് (TecPac) സോഫ്റ്റ്‌വെയർ പാക്കേജിൻ്റെ ഭാഗമായും നൽകിയിട്ടുണ്ട്. 3.2 kWh ബാറ്ററി പാക്ക് തന്നെയാണ് ചേതക് സ്പെഷ്യൽ എഡിഷനും ലഭിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് സമാനമായാണ് ബജാജ് ചേതക് സ്പെഷ്യൽ എഡിഷൻ 3201 ഇവിയും പൂർത്തിയാത്തിയിരിക്കുന്നത്.

എങ്കിലും വേറിട്ടു നിർത്താനായി ബ്രൂക്ക്ലിൻ ബ്ലാക്ക് കളർ ഓപ്ഷനിലാണ് ഈ മോഡൽ വരുന്നത്. അതുകൂടാതെ പ്രത്യേക പതിപ്പിന് സൈഡ് പാനലുകളിൽ ചേതക്' ഡീക്കലുകൾ, സ്‌കഫ് പ്ലേറ്റുകൾ, ടു-ടോൺ ക്വിൽറ്റഡ് സീറ്റ് എന്നിവയും ലഭിക്കും. ഓഗസ്റ്റ് 5 മുതൽ ആമസോൺ വഴി ഇവി വാങ്ങാൻ സാധിക്കും. നിരന്തരമായി കൊണ്ടുവരുന്ന നവീകരണങ്ങളിലൂടെ കഴിഞ്ഞ 12 മാസമായി ചേതക് അതിവേഗ വിൽപ്പനയാണ് നേടിയെടുക്കുന്നത്.

നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിൽ മൂന്നാം സ്ഥാനത്താണ് ബജാജ് ഇവി. റേഞ്ച് വർധിപ്പിച്ചുകൊണ്ടുള്ള പരിഷ്ക്കാരങ്ങളിലൂടെ സെഗ്‌മെൻ്റിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ടിവിഎസ് ഐക്യൂബിനെ മറികടക്കാനും ചേതക്കിന് ഉടൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഏഥർ എനർജി, ഹീറോ മോട്ടോകോർപ്പ്, ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി, BGAUSS ഓട്ടോ തുടങ്ങിയ എതിരാളികളേക്കാൾ ഏറെ മുന്നിലായതും ബജാജിന് ആത്മവിശ്വാസം നൽകുന്നുണ്ടാവാം.

More from DriveSpark

Article Published On: Saturday, August 24, 2024, 16:00 [IST]
English summary
Bajaj chetak electric scooter will get more range soon with new battery pack
കൂടുതല്‍... #bajaj auto #bajaj chetak electric #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X