സിഎൻജിയിൽ ഓടുന്ന ലോകത്തിലെ ആദ്യ ബൈക്ക്, അവതരണത്തിന് സമയം കുറിച്ച് ബജാജ്

രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില ഇപ്പോഴും 100 രൂപയ്ക്ക് മുകളിലാണെന്നതാണ് സത്യം. ജോലിക്ക് പോവുന്നവരും അല്ലാത്ത ആവശ്യങ്ങൾക്കായാലും ടൂവീലറിൽ എണ്ണയടിച്ച് ഒരുവഴിക്കാവുന്നവരാണ് പലരും. അല്ലെങ്കിൽ ഫുഡ് ഡെലിവറി ചെയ്യുന്നവരായാലും ഇപ്പോൾ പതിയെ ഇലക്‌ട്രിക്കിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇവികളിലുള്ള റേഞ്ചിന്റെ ആശങ്കയും ചാർജിംഗ് സൌകര്യങ്ങളുടെ ലഭ്യതക്കുറവുമെല്ലാം ബാറ്ററി വണ്ടികളിൽ നിന്നും അകന്ന് നിൽക്കാൻ കാരണമാവുന്നുണ്ട്.

ഇനി പെട്രോൾ സ്‌കൂട്ടറാണെങ്കിൽ പോലും കമ്പനി പറയുന്ന മൈലേജൊന്നും കിട്ടാതെ പലപല കണക്കുകളുമായി ജീവിതത്തിന്റെ താളംതെറ്റാറുമുണ്ട്. ഇത്തരക്കാർക്കായി നമ്മുടെ സ്വന്തം പൾസർ മുതലാളിയായ ബജാജ് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. വാർത്തകളിലൂടെയും റിപ്പോർട്ടുകളിലൂടെയും ഇതിനോടകം പലരും കേട്ടറിഞ്ഞ സിഎൻജി ബൈക്കിനെ കുറിച്ച് തന്നെയാണീ പറഞ്ഞുവരുന്നത്.

Bajaj CNG Motorcycle Launch In June 2024

ലോകത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ഇരുചക്ര വാഹനത്തിന് സിഎൻജി ഇന്ധമാവുന്നത്. ഈയൊരു ഒറ്റ കാര്യം മതി ബജാജിന് പേരെടുക്കാൻ. വാഹനത്തിന്റെ വരവിനെ കുറിച്ചുള്ള വാർത്ത കമ്പനി ഉടമയായ രാജീവ് ബജാജ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ സിഎൻജി മോട്ടോർസൈക്കിളിനായി ഒരുപാട് നാള് കാത്തിരിക്കേണ്ടി വരുമോ എന്നതായിരുന്നു പലരുടേയും സംശയം. എന്നാൽ ഇത്തരം ആശങ്കകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ബൈക്ക് അവതരിപ്പിക്കുന്ന മാസം വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രാൻഡ്.

ഈ വർഷം ജൂണിൽ ആദ്യത്തെ ബജാജ് സിഎൻജി മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചു. ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജാണ് ഇക്കാര്യം ഔദ്യോഗികമായി തന്നെ പുറത്തുവിട്ടിരിക്കുന്നത്. ബജാജിന്റെ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ പദ്ധതിയാണ് ഈ സിഎൻജി ബൈക്ക്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ത്രീ വീലറുകൾ നിർമ്മിക്കാനുള്ള അറിവാണ് കമ്പനിക്ക് ഇവിടെയും മുതൽക്കൂട്ടാവുക.

Bajaj CNG Motorcycle Launch In June 2024

ഒരു ഇരുചക്ര വാഹനത്തിൽ സിഎൻജി സാങ്കേതികവിദ്യ പകർത്തുന്നത് ലോകത്തിൽ തന്നെ ഇതാദ്യമായിരിക്കും. കുറഞ്ഞ മലിനീകരണം, 50-65 ശതമാനം ചെലവ് കുറയ്ക്കൽ, CO2 ഉദ്‌വമനത്തിൽ 50 ശതമാനം കുറവ് എന്നിവ ഉൾപ്പെടെ വരാനിരിക്കുന്ന സിഎൻജി മോട്ടോർസൈക്കിളിൻ്റെ പ്രധാന സവിശേഷതകൾ ബജാജ് മുമ്പ് എടുത്തുകാണിച്ചിരുന്നു. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്ന വാഹനത്തിന് ബ്രൂസർ എന്ന പേരായിരിക്കും കമ്പനി സമ്മാനിക്കുകയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ഇത് എത്ര സിസിയുള്ള മോഡലായിരിക്കുമെന്നതാണ് ഇനി ഏവർക്കും അറിയേണ്ടത്. സാധ്യതകളെല്ലാം പരിശോധിക്കുമ്പോൾ 110-125 സിസി എഞ്ചിൻ കപ്പാസിറ്റിയുള്ള ബൈക്കായിരിക്കും സിഎൻജിയിലേക്ക് എത്തുകയെന്നാണ് വിവരം. മൈലേജ് ബോധമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള സിഎൻജി ബൈക്കിൻ്റെ പ്രവർത്തനച്ചെലവ് ഒരു വലിയ ഘടകമായിരിക്കും. മോട്ടോർസൈക്കിളിന് സിഎൻജിയ്ക്കുള്ള രണ്ടാമത്തെ സ്റ്റോറേജ് സിലിണ്ടറും പെട്രോളിലും സിഎൻജിയിലും പ്രവർത്തിക്കാനുള്ള സാങ്കേതികവിദ്യയും ഉണ്ടായിരിക്കും.

Bajaj CNG Motorcycle Launch In June 2024

ബജാജ് തങ്ങളുടെ സിഎൻജി ശ്രേണിക്കായി ഒരു പുതിയ സബ് ബ്രാൻഡ് അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഭാവിയിൽ കൂടുതൽ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കാനായാണ് ഇത്തരത്തിൽ ചെയ്യുക. വിപുലമായ മാറ്റങ്ങളും ഉയർന്ന നിർമാണച്ചെലവും കാരണം സിഎൻജി ബൈക്കിന് പെട്രോൾ വേരിയന്റുകളേക്കാൾ ഉയർന്ന വിലയുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിക്കാനാവില്ല.

ഇന്ത്യയിൽ വില എല്ലായ്പ്പോഴും വലിയൊരു ഘടകമാവുമ്പോൾ ഇക്കാര്യം ബജാജിന് പിടിച്ചുനിർത്തിയേ മതിയാവൂ. പ്രത്യേകിച്ചും സാധാരണക്കാർക്കായാണ് സിഎൻജി ബൈക്ക് ഒരുങ്ങുന്നത് എന്നത് കണക്കാക്കുമ്പോൾ തീർച്ചയായും വിലയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചക്ക് തയാറാവില്ല. പ്രധാനമായും സെമി -അർബൻ, റൂറൽ വിപണികളെ കൂടുതൽ കേന്ദ്രീകരിച്ചാവും വാഹനം പണികഴിപ്പിക്കുക.

കാറുകളിലേതിനു സമാനമായി പെർഫോമെൻസിന്റെ കാര്യത്തിൽ വിപണിയിലെ ഏറ്റവും ആവേശകരമായ ബൈക്ക് ആയിരിക്കില്ല ബജാജ് ബ്രൂസർ സിഎൻജി. പക്ഷേ മൈലേജിൻ്റെ കാര്യത്തിൽ പല വമ്പൻമാരെ പോലും ഞെട്ടിക്കുന്ന കണക്കുകളായിരിക്കും കമ്പനിക്ക് മുന്നോട്ടുവെക്കാനുണ്ടാവുക. എന്തായാലും ഇന്ത്യൻ ഇരുചക്ര വാഹന വിപണിയുടെ മുഖഛായ തന്നെ മാറ്റാൻ ഈ ബൈക്കിനാവുമെന്നതിൽ സംശയമൊന്നും വേണ്ട.

More from DriveSpark

Article Published On: Saturday, March 23, 2024, 9:59 [IST]
English summary
Bajaj cng motorcycle launch in june 2024 details inside
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X