ഒടുക്കത്തെ മൈലേജ്, കുറഞ്ഞ വില; സിഎൻജി ബൈക്ക് വിറ്റ് പണംവാരി ബജാജ്; ഇനിയും ഇവി വാങ്ങി കാശ് കളയണോ?

കമ്മ്യൂട്ടർ ബൈക്കുകളും സ്പോർട് മോട്ടോർസൈക്കിളുകളും എന്തിന് സ്കൂട്ടറുകൾ പോലും കിടിലമായി പണിതിറക്കാൻ അറിയാവുന്ന കമ്പനിയാണ് ബജാജ് (Bajaj). പൊതുവേ പൾസർ മുതലാളിയാണെന്നാണ് വിളിക്കുന്നതെങ്കിലും മോഡൽ നിരയിൽ ബജാജിനുള്ള വൈദഗ്ധ്യം മറ്റേതെങ്കിലും ബ്രാൻഡിനുണ്ടോയെന്ന് ചേദിച്ചാൽ അത്ര കൃത്യമായി ഉത്തരം പറയാൻ പറ്റിയേക്കണമെന്നില്ല. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് ഇന്ധനമാക്കിയ ലോകത്തിലെ ആദ്യത്തെ മോട്ടോർസൈക്കിൾ വരെ പുറത്തിറക്കാൻ സാക്ഷാൽ ബജാജ് തന്നെ വേണ്ടിവന്നു. ഈ വർഷം ജൂലൈയിലാണ് ഫ്രീഡം 125 എന്ന് പേരിട്ട സിഎൻജി ബൈക്കിനെ ഇന്ത്യൻ ബ്രാൻഡ് വിപണിയിൽ അവതരിപ്പിക്കുന്നത്.

പെട്രോളിലും സിഎൻജിയിലും ഓടുന്ന ഇതിനെ സിഎൻജി ബൈക്കെന്ന് വിശേഷിപ്പിച്ചാൽ ചിലപ്പോൾ ശരിയാവില്ല. പകരം ബൈ-ഫ്യുവൽ മോട്ടോർസൈക്കിൾ എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം. എന്തായാലും കക്ഷിയെ ഇന്ത്യക്കാർക്ക് പെരുത്തങ്ങ് ഇഷ്‌ടായെന്ന് വേണം കരുതാൻ. ഒക്ടോബർ മാസത്തിൽ മോഡലിന്റെ എക്കാലത്തെയും മികച്ച പ്രതിമാസ വിൽപ്പനയാണ് ഫ്രീഡം 125 ഇപ്പോൾ കൈവരിച്ചിരിക്കുന്നത്.

Bajaj Freedom 125 CNG Bike Recorded 11 041 Units Sales

വാഹൻ്റെ കണക്കുകൾ പ്രകാരം നവംബർ നാലാം തീയതി വരെ ഫ്രീഡം 125 സിഎൻജി ബൈക്കിന്റെ സഞ്ചിത വിൽപ്പന 20,942 യൂണിറ്റുകളാണ്. അതിൽ ജൂലൈ അവസാന രണ്ടാഴ്ചയിൽ 272 യൂണിറ്റുകളും ഓഗസ്റ്റിൽ 4,111 യൂണിറ്റുകളും സെപ്റ്റംബറിൽ 4,937 യൂണിറ്റുകളും ഒക്ടോബറിൽ 11,041 യൂണിറ്റുകളും നവംബർ മാസത്തെ ആദ്യ മൂന്ന് ദിവസങ്ങളിലെ 581 യൂണിറ്റുകളും ചേർത്തുള്ള മൊത്ത വിൽപ്പനയാണിത്.

സിഎൻജി പമ്പുകൾ സുലഭമായുള്ള മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ആദ്യം ബൈക്ക് വിപണനത്തിന് എത്തിയത്. പിന്നീട് അധികം കാത്തുനിൽക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും കൂടി വിപണനം ആരംഭിച്ചതോടെ ആളുകൾ കൂട്ടത്തോടെ വാങ്ങാനെത്തി. നിലവിൽ ഇന്ത്യയിലെ 77 പട്ടണങ്ങളിലും നഗരങ്ങളിലും ബജാജ് ഫ്രീഡം 125 സിഎൻജി ബൈക്ക് ലഭ്യമാവുന്നുണ്ട്. സിഎൻജിയിലും പെട്രോളിലും പ്രവർത്തിക്കാൻ ശേഷിയുള്ള 125 സിസി മോഡലിന്റെ പ്രായോഗികത തന്നെയാണ് പ്രധാന ഹൈലൈറ്റ്.

Bajaj Freedom 125 CNG Bike Recorded 11 041 Units Sales

95,000 രൂപ വിലയുള്ള ഡ്രം, 1.05 ലക്ഷം രൂപ വിലയുള്ള ഡ്രം എൽഇഡി, 1.10 ലക്ഷം രൂപ വിലയുള്ള ഡിസ്ക് എൽഇഡി എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലായാണ് ബജാജ് ഫ്രീഡം 125 സിഎൻജി ബൈക്ക് സ്വന്തമാക്കാനാവുക. 125 സിസി സെഗ്മെന്റിലെ മറ്റ് ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്രീഡത്തിന്റെ പ്രവർത്തനച്ചെലവ് 50 ശതമാനം വരെ കുറയ്ക്കുമെന്ന് ബജാജ് ഓട്ടോ അവകാശപ്പെടുന്നുമുണ്ട്.

2 കിലോ സിഎൻജിയിൽ 200 കിലോമീറ്ററിലധികം മൈലേജ് കിട്ടുമെന്നതാണ് മോഡലിന്റെ മറ്റൊരു പ്രത്യേകത. പോരാത്തതിന് പെട്രോൾ ടാങ്കിന് 2 ലിറ്റർ ശേഷിയുമുണ്ട്. ആയതിനാൽ സിഎൻജി തീർന്നാലും 130 കിലോമീറ്ററിലധികം ഓടാൻ പെട്രോൾ അനുവദിക്കും. അങ്ങനെ പെട്രോളും സിഎൻജിയും ഫുൾ ടാങ്ക് നിറച്ചാൽ റൈഡറിന് 330 കിലോമീറ്റർ വരെ മോട്ടോർസൈക്കിൾ ഓടിക്കാനാവുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Bajaj Freedom 125 CNG Bike Recorded 11 041 Units Sales

മോണോ-ലിങ്ക്ഡ് സസ്‌പെൻഷൻ സിസ്റ്റം, നീളമുള്ളതും സുഖകരവുമായ സിംഗിൾ പീസ് സീറ്റ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ സ്പീഡോമീറ്ററുകൾ എന്നിവയെല്ലാമാണ് ബജാജ് ഫ്രീഡം 125 മോഡലിന്റെ പ്രധാന സവിശേഷതകൾ. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, സൂക്ഷ്മമായ ഫ്ലൈസ്‌ക്രീൻ, ഒതുക്കമുള്ള ഫ്യുവൽ ടാങ്ക്, മികച്ച ഗ്രൗണ്ട് ക്ലിയറൻസ്, ഹാൻഡിൽ ബാർ ബ്രേസ്, നക്കിൾ ഗാർഡുകൾ എന്നിവയും മോഡലിന്റെ അഴക് വർധിപ്പിക്കും.

സിഎൻജിയിൽ നിന്ന് പെട്രോളിലേക്കും തിരിച്ചും മാറാൻ അനുവധിക്കുന്ന ഒരു പ്രത്യേക സ്വിച്ചും വാഹനത്തിലുണ്ട്. 8,000 ആർപിഎമ്മിൽ 9.5 bhp കരുത്തും 6,000 ആർപിഎമ്മിൽ പരമാവധി 9.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവുന്ന 125 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് ഫ്രീഡം 125 സിഎൻജി ബൈക്കിന്റെ ഹൃദയം. പെട്രോള്‍ മോഡില്‍ ബൈക്കിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 93.4 കിലോമീറ്ററും സിഎൻജിയിൽ 90.5 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്.

More from DriveSpark

Article Published On: Tuesday, November 5, 2024, 9:08 [IST]
English summary
Bajaj freedom 125 cng bike recorded 11041 units sales in october 2024
കൂടുതല്‍... #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X