ഫുൾടാങ്ക് അടിച്ചാൽ 330 കി.മീ. ഓടിക്കാം, ബജാജിന്റെ സിഎൻജി വാങ്ങുന്നതിനു മുമ്പ് ഇതൊന്ന് ശ്രദ്ധിച്ചോ

കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിപണിയെ പിടിച്ചുകുലുക്കിക്കൊണ്ടിതാ അരങ്ങത്തേക്ക് എത്തിയിരിക്കുകയാണ് ബജാജ് ഫ്രീഡം 125. ലോകത്തിലെ തന്നെ ആദ്യത്തെ ബൈ-ഫ്യുവൽ ഇരുചക്ര വാഹനം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതയാത് റൈഡർമാർക്ക് സിഎൻജിയിലും പെട്രോളിലും ഒരുപോലെ മോട്ടോർസൈക്കിൾ ഉപയോഗിക്കാമെന്ന് സാരം. പൊതുവേ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുന്ന കാറുകൾക്ക് സമാനമായ സാങ്കേതികവിദ്യയാണ് ബജാജ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇവി വാങ്ങാൻ മടിച്ചുനിൽക്കുന്നവർക്ക് തീർച്ചയായും ബജാജിന്റെ സിഎൻജി ബൈക്കിൽ പണം നിക്ഷേപിക്കാം. മറ്റ് 125 സിസി മോട്ടോർസൈക്കിളുകളെ അപേക്ഷിച്ച് ബജാജ് സിഎൻജി ബൈക്കിന്റെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറവാണ്.

ബജാജ് ഫ്രീഡത്തിന്റെ മൂന്ന് വേരിയന്റുകളിലും 125 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വരുന്നത്. 5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 8,000 ആർപിഎമ്മിൽ 9.5 bhp പവറും 5,000 ആർപിഎമ്മിൽ 9.7 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. സിഎൻജിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ മോട്ടോർസൈക്കിൾ മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Bajaj Freedom 125 CNG Bike Variants And Features

ബജാജ് ഫ്രീഡം 125 സിഎൻജി ബൈക്കിലെ അടിസ്ഥാന കാര്യങ്ങളെല്ലാം സമാനമാണെങ്കിലും അവയ്ക്കിടയിൽ ചില വ്യത്യാസങ്ങളും ഉണ്ടായേക്കാം. ഡിസ്‌ക് എൽഇഡി, ഡ്രം എൽഇഡി, ഡ്രം എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് സിഎൻജി ബൈക്ക് വരുന്നത്. ഇവ തമ്മിൽ എന്തൊക്കെയാവും പ്രധാന വ്യത്യാസങ്ങൾ എന്നറിയാൻ പലർക്കും താത്പര്യമുണ്ടാവും അല്ലേ. വാങ്ങുന്നതിനു മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞുവെച്ചാൽ നല്ലതായിരിക്കും. ആയതിനാൽ പണം മുടക്കുന്നതിനു മുമ്പ് സിഎൻജി മോഡലിലെ വേരിയന്റുകൾ വിശദീകരിക്കാം.

ബജാജ് ഫ്രീഡം ഡ്രം: ബജാജ് ഫ്രീഡം 125 ഡ്രം വേരിയന്റാണ് സിഎൻജി ബൈക്കിന്റെ ബേസ് മോഡൽ. യഥാക്രമം 17 ഇഞ്ച്, 16 ഇഞ്ച് ഫ്രണ്ട്, റിയർ വീലുകളിൽ ഡ്രം ബ്രേക്കുകളാണ് ഈ പതിപ്പ് ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്ത് 80/90 സെക്ഷനും പിന്നിൽ 80/100 സെക്ഷനും ടയറുകളാണ് ലഭിക്കുക. ചെലവ് കുറയ്ക്കാൻ ഡ്രം വേരിയൻ്റിൽ ഹാലൊജെൻ ഹെഡ്‌ലൈറ്റും ഷീറ്റ് മെറ്റൽ ബെല്ലി പാനുമാണ് ബജാജ് സമ്മാനിച്ചിരിക്കുന്നത്.

Bajaj Freedom 125 CNG Bike Variants And Features

കൂടാതെ ഇത് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഫീച്ചറുകളും ഒഴിവാക്കിയിട്ടുണ്ട്. പ്യൂറ്റർ ഗ്രേ, എബണി ബ്ലാക്ക് എന്നിങ്ങനെ രണ്ട് ക്ലാസിക് കളർ ഓപ്ഷനുകളിലാണ് ബജാജ് ഫ്രീഡം 125 ഡ്രം തെരഞ്ഞെടുക്കാനാവുന്നത്. മത്സരാധിഷ്ഠിത വില നിർണയമാണ് ഇതിന്റെ പ്രധാന പ്രത്യേകകയും. വെറും 95,000 രൂപ എക്സ്ഷോറൂം വിലയിൽ ഈ ബേസ് വേരിയന്റ് വാങ്ങാനാവും. ഇത് വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റിവെക്കുമെന്ന ചില സൂചനയും കമ്പനി വൃത്തങ്ങൾ നൽകിയിട്ടുണ്ട്.

ബജാജ് ഫ്രീഡം ഡ്രം എൽഇഡി: ബേസ് മോഡലിൽ നിന്ന് വ്യത്യസ്‌തമായി പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എൽഇഡി ഹെഡ്‌ലൈറ്റിനൊപ്പമാണ് സിഎൻജി ബൈക്കിന്റെ ഈ വേരിയന്റ് വരുന്നത്. രാത്രിയിൽ മികച്ച ദൃശ്യപരതയ്ക്കായി ലൈറ്റിംഗിൽ നൽകിയിരിക്കുന്ന നവീകരണം സ്വാഗതാർഹമാണ്. ഡ്രം പതിപ്പിന് സമാനമായി ഇത് രണ്ട് വീലുകളിലും ഡ്രം ബ്രേക്കുകൾ നിലനിർത്തുന്നുമുണ്ട്.

Bajaj Freedom 125 CNG Bike Variants And Features

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഇതിലും ഇല്ലെങ്കിലും അത്യാവശ്യ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഡിസ്ക് എൽഇഡി വേരിയൻ്റ് പോലെ അണ്ടർബോഡി സംരക്ഷണത്തിനായി പ്ലാസ്റ്റിക്, ഷീറ്റ് മെറ്റൽ ബെല്ലി പാൻ എന്നിവയുടെ സംയോജനവും സൗകര്യത്തിനായി ഒരു ടാങ്ക് ഫ്ലാപ്പും ബജാജ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബജാജ് ഫ്രീഡം 125 ഡ്രം എൽഇഡിയുടെ എക്സ്ഷോറൂം വില 1.05 ലക്ഷം രൂപയാണ്.

ബജാജ് ഫ്രീഡം ഡിസ്ക് എൽഇഡി: മികച്ച ബ്രേക്കിംഗിനായി ഫ്രണ്ടിൽ 240 mm വലിപ്പമുള്ള ഡിസ്‌ക് ബ്രേക്കിനൊപ്പമാണ് സിഎൻജി ബൈക്കിന്റെ ടോപ്പ് വേരിയന്റ് വരുന്നത്. ഫ്രീഡം ഡിസ്‌ക് എൽഇഡി വേരിയൻ്റ് അതിൻ്റെ പേരിന് അനുസൃതമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പിന്നിൽ 130 mm ഡ്രം ബ്രേക്കാണ് നിലനിർത്തിയിരിക്കുന്നത്. ഡ്രം എൽഇഡി ട്രിം പോലെ മെച്ചപ്പെട്ട രാത്രികാല കാഴ്ച്ചക്കായി ഇതിൽ എൽഇഡി ഹെഡ്‌ലൈറ്റ് ഫീച്ചറും ലഭിക്കും.

സ്മാർട്ട്ഫോണുമായി ജോടിയാക്കാൻ കഴിയുന്ന എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനൊപ്പമാണ് ബജാജ് ഫ്രീഡം ഡിസ്ക് എൽഇഡി വരുന്നത്. മറ്റ് വേരിയന്റുകളിലേതു പോലെ ബെല്ലി പാനും സൗകര്യപ്രദമായ ടാങ്ക് ഫ്ലാപ്പും കമ്പനി ഇതിൽ ഒരുക്കിയിട്ടുണ്ട്. ബ്ലൂ, ബ്ലാക്ക്, വൈറ്റ്, റെഡ്, ഗ്രേ എന്നിവയുൾപ്പെടെ വിശാലമായ കളർ ഓപ്ഷനുകളിലും മോഡൽ ലഭ്യമാണ്. 1.10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് വാഹനത്തിന് വരുന്നത്.

ഒരു കിലോ സിഎൻജി ഗ്യാസിന് 101 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനാവുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്. പെട്രോൾ മോഡിൽ ബൈക്കിന് ലിറ്ററിന് 65 കിലോമീറ്റർ റൈഡിംഗ് റേഞ്ചും കമ്പനി പറയുന്നുണ്ട്. അതിനാൽ 2 കിലോ സിഎൻജി ഗ്യാസ് ഉപയോഗിച്ച് റൈഡർക്ക് ഏകദേശം 202 കിലോമീറ്ററും പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് 140 കിലോമീറ്ററും ബൈക്ക് ഓടിക്കാൻ കഴിയും. രണ്ട് റൈഡിംഗ് റേഞ്ചും കൂടിച്ചേർന്നാൽ ബജാജ് ഫ്രീഡത്തിന് ഏകദേശം 330 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും.

More from DriveSpark

Article Published On: Sunday, July 14, 2024, 9:00 [IST]
English summary
Bajaj freedom 125 cng bike variants and features
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X