ഇവിയുടെ അന്തകൻ, 330 കി.മീ. റേഞ്ചുള്ള ബൈക്ക് ഇനി കൂടുതൽ ആളുകൾക്ക് വാങ്ങാം!

പെട്രോളിന്റെ അമിത വിലയും മൈലേജിന്റെ ആശങ്കയും കാരണം ആളുകളെല്ലാം ഇപ്പോൾ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് ചേക്കേറികൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു വിഭാഗം ആളുകൾ ഇപ്പോഴും വൈദ്യുതി കരുത്തിലോടുന്ന ഇത്തരം വാഹനങ്ങളോട് മുഖംതിരിച്ച് നിൽക്കുന്നുണ്ടെന്നതാണ് സത്യം. അത്തരക്കാരെ ബ്രാൻഡിലേക്ക് അടുപ്പിക്കാനായി ബജാജ് ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്കായ ഫ്രീഡം 125 അടുത്തിടെ പുറത്തിറക്കുകയുണ്ടായി. ഇന്ധനച്ചെലവ് എങ്ങനെയും കുറക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് ഈ പെട്രോള്‍-സിഎന്‍ജി ബൈഫ്യുവല്‍ ടൂവീലര്‍ വഴി കമ്പനി ഉന്നംവെക്കുന്നത്. ഇതുവരെ 6,000 യൂണിറ്റുകൾക്ക് മുകളിൽ ബുക്കിംഗുമായി വാഹനം കുതിക്കുകയാണ്.

നിലവിൽ രാജ്യത്തിന്റെ എല്ലാ കോണുകളിലും ലഭ്യമല്ലെങ്കിലും ഫ്രീഡം 125 സിഎൻജി മോട്ടോർസൈക്കിളിൻ്റെ ലഭ്യത അതിവേഗം വികസിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് ബജാജ്. ഇതിന്റെ ഭാഗമായി 2024 ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനത്തിന് മുമ്പ് രാജ്യത്തെ 77 നഗരങ്ങളിൽ ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. മികച്ച പ്രതികരണം ലഭിച്ച് ഫ്രീഡം 125 മുന്നേറുന്നതിനെ തുടർന്നാണ് ഈ പ്രഖ്യാപനം വരുന്നത്.

Bajaj Freedom 125 CNG Bike Will Be Available In 77 Towns Before August 15

ജൂലൈ ആദ്യം പുറത്തിറക്കുന്ന സമയത്ത് മഹാരാഷ്ട്രയിലും ഗുജറാത്തിലും മാത്രമായിരുന്നു ബജാജ് ഫ്രീഡം 125 ലഭ്യമായിരുന്നത്. എന്നാൽ ലോഞ്ച് ചെയ്ത് ആദ്യ ആഴ്ച്ചയിൽ തന്നെ 30,000-ത്തിലധികം അന്വേഷണങ്ങളാണ് ബൈ-ഫ്യുവൽ മോട്ടോർസൈക്കിളിന് ലഭിച്ചത്. ഇതാണ് രാജ്യവ്യാപകമായി വിപുലീകരണ പദ്ധതികൾ ത്വരിതപ്പെടുത്താൻ ബജാജ് ഓട്ടോയെ പ്രേരിപ്പിച്ചത്. ആദ്യത്തെ ഫ്രീഡം 125 സിഎൻജി ബൈക്ക് 2024 ജൂലൈ 16-ന് പൂനെയിൽ ഡെലിവറി ചെയ്യുകയും ചെയ്‌തിരുന്നു.

പരമ്പരാഗത 125 സിസി പെട്രോൾ മോട്ടോർസൈക്കിളുകളെ അപേക്ഷിച്ച് ഫ്രീഡം 125 പ്രവർത്തന ചെലവ് 50 ശതമാനം വരെ കുറയ്ക്കുമെന്ന് ബജാജ് പറയുന്നു. പെട്രോളിന്റെ പ്രായോഗികതയ്ക്കൊപ്പം കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് കൂടി ചേരുന്നതോടെ രണ്ട് ഇന്ധനങ്ങളിലും പ്രവർത്തിക്കാൻ വാഹനം പ്രാപ്‌തമാവുന്നു. ഫുൾടാങ്ക് അടിച്ചിട്ടാൽ 330 കിലോമീറ്റർ റേഞ്ച് നൽകാൻ ഫ്രീഡത്തിനാവുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്.

Bajaj Freedom 125 CNG Bike Will Be Available In 77 Towns Before August 15

എന്നാൽ സാഹചര്യങ്ങളെ അപേക്ഷിച്ച് മൈലേജ് വ്യത്യാസപ്പെടുമെന്നും കമ്പനി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. 125 സിസി സിഎൻജി ബൈക്കിന് തിരശ്ചീനമായി ഘടിപ്പിച്ച എഞ്ചിൻ, സീറ്റിനടിയിൽ സ്ഥാപിച്ചിരിക്കുന്ന സിഎൻജി ടാങ്ക്, ഇതിനെ സംരക്ഷിക്കുന്ന ട്രെല്ലിസ് ഫ്രെയിം പോലുള്ള സംവിധാനങ്ങളെല്ലാം ലഭിക്കും. ഫ്രീഡം ഡ്രം, ഫ്രീഡം ഡ്രം എൽഇഡി, ഫ്രീഡം ഡിസ്ക് എൽഇഡി എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് മോഡലിനുള്ളത്.

വേരിയന്റ് തിരിച്ചുള്ള വില നോക്കിയാൽ ബേസ് മോഡൽ ഫ്രീഡം 125 ഡ്രമ്മിന് 95,000 രൂപയും, ഫ്രീഡം 125 ഡ്രം എൽഇഡിക്ക് 1.05 ലക്ഷം രൂപയും ഫ്രീഡം 125 ഡിസ്ക് എൽഇഡിക്ക് 1.10 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഫീച്ചറുകളിലേക്ക് നോക്കിയാൽ സിഎൻജി ബൈക്കിന് എൽഇഡി ഹെഡ്‌ലാമ്പ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ മോണോലിങ്ക് സസ്പെൻഷൻ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

Bajaj Freedom 125 CNG Bike Will Be Available In 77 Towns Before August 15

ടോപ്പ് വേരിയൻ്റിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളുമുണ്ട്. സിഎൻജി സിലിണ്ടർ നേരിട്ട് സീറ്റിനടിയിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ സീറ്റ് ഉയരം 825 മില്ലീമീറ്റർ ആണ്. കരീബിയൻ ബ്ലൂ, എബോണി ബ്ലാക്ക്/ഗ്രേ, പ്യൂട്ടർ ബ്ലാക്ക്/ഗ്രേ, റേസിംഗ് റെഡ്, സൈബർ വൈറ്റ്, പ്യൂട്ടർ/യെല്ലോ, എബോണി ബ്ലാക്ക്/റെഡ് എന്നിങ്ങനെ മൊത്തം ഏഴ് കളർ സ്കീമുകളിൽ ബൈക്ക് തെരഞ്ഞെടുക്കാനാവും.

125 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് ഫ്രീഡം 125 സിഎൻജി ബൈക്കിന് ഹൃദയം. 5-സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ച എഞ്ചിന് 8,000 ആർപിഎമ്മിൽ 9.5 bhp കരുത്തും 6,000 ആർപിഎമ്മിൽ പരമാവധി 9.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കും. പെട്രോള്‍ മോഡില്‍ ബൈക്കിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 93.4 കിലോമീറ്ററാണ്. ഫ്രീഡം 125 സിഎന്‍ജിയില്‍ ഓടുമ്പോള്‍ മണിക്കൂറില്‍ 90.5 കിലോമീറ്ററാണ് പരമാവധി വേഗത.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 30, 2024, 16:05 [IST]
English summary
Bajaj freedom 125 cng bike will be available in 77 towns before independence day details inside
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X