ഇതുള്ളപ്പോൾ ഇലക്‌ട്രിക് വാങ്ങണോ? ലോകം കാത്തിരുന്ന മൈലേജ് ബൈക്കിന്റെ ഡെലിവറി തുടങ്ങി കമ്പനി

പെട്രോൾ വില കൂടിയതോടെ ഇരുചക്ര വാഹന വാഭാഗത്തിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ ഡിമാന്റും വലിയ തോതിൽ കൂടിയിരുന്നു. എന്നാൽ തീപിടുത്തവും റേഞ്ചിന്റെ ആശങ്കയും ചാർജ് ചെയ്യാനെടുക്കുന്ന സമയവുമെല്ലാം ആലോചിച്ച് ആശങ്കപ്പെടുന്നവരെല്ലാം പരമ്പരാഗത മോഡലുകളെ തന്നെയാണ് സ്നേഹിച്ചതും വാങ്ങിയതും. ഇത്തരക്കാരെ കൈയിലെടുക്കാനായി നമ്മുടെ പൾസർ മുതലാളിയാവട്ടെ ആവിഷ്ക്കരിച്ചത് ലോകത്തിൽ തന്നെ ഒരു ടൂവീലർ ബ്രാൻഡും കൈവെക്കാതിരുന്ന ആശയത്തിലായിരുന്നു. അതേ അടുത്തിടെ ബജാജ് അവതരിപ്പിച്ച സിഎൻജി ബൈക്കിന്റെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് ഇന്ധനമാക്കിയ ലോകത്തിലെ ആദ്യത്തെ മോട്ടോർസൈക്കിൾ ഇക്കഴിഞ്ഞ ദിവസം കമ്പനി വിപണിയിലെത്തിക്കുകകയുണ്ടായി.

2024 ജൂലൈ അഞ്ചിന് ബജാജ് ഫ്രീഡം 125 എന്ന് പേരിട്ട സിഎൻജി ബൈക്കിനെ അവതരിപ്പിച്ചു. ഇപ്പോഴിതാ ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴേക്കും മോഡലിന്റെ ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ്. കാത്തിരുത്തി മുഷിപ്പിക്കാതെ തന്നെ സിഎൻജി ടൂവീലർ ഇനി നിരത്തുകൾ കീഴടക്കും. മോട്ടോർസൈക്കിളിന്റെ ആദ്യത്തെ യൂണിറ്റ് പൂനെയിലുള്ള പ്രവീൺ തോറാട്ട് എന്ന ഉപഭോക്താവിനാണ് കമ്പനി കൈമാറിയിരിക്കുന്നത്.

Bajaj Freedom 125 Delivery Started

ഫ്രീഡം 125 വെറുമൊരു സിഎൻജി ബൈക്കല്ല, പകരം ബൈ-ഫ്യുവൽ മോട്ടോർസൈക്കിൾ എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം. പെട്രോളിന്റെ പ്രായോഗികതയ്ക്കൊപ്പം കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് കൂടി ചേരുന്നതോടെ രണ്ട് ഇന്ധനങ്ങളിലും പ്രവർത്തിക്കാൻ വാഹനം പ്രാപ്‌തമാവുന്നു. ഫുൾടാങ്ക് അടിച്ചിട്ടാൽ 330 കിലോമീറ്റർ റേഞ്ച് നൽകാൻ ഫ്രീഡത്തിനാവുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്.

ഇന്ധനക്ഷമതയിലും പ്രവർത്തനച്ചെലവിലും വലിയ ലാഭമായിരിക്കും വാഹനം കൊണ്ടുവരിക. ഡെലിവറി തുടങ്ങിയതിനൊപ്പം രാജ്യത്താകമാനമുള്ള എല്ലാ ബജാജ് ഷോറൂമുകളിലൂടെയും താത്പര്യക്കാർക്ക് ഫ്രീഡം 125 സിഎൻജി മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാനാവും. വിപണിയിൽ അവതരിപ്പിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ 30,000 എൻക്വയറികളും ബൈക്കിന് ലഭിച്ചുവെന്നാണ് ബ്രാൻഡ് പറയുന്നത്. 2 കിലോ സിഎൻജിയിൽ 200 കിലോമീറ്ററിലധികം മൈലേജ് കിട്ടും. പെട്രോൾ ടാങ്കിന് 2 ലിറ്റർ ശേഷിയുണ്ട്.

Bajaj Freedom 125 Delivery Started

വേരിയന്റ് തിരിച്ചുള്ള വില നോക്കിയാൽ ബേസ് മോഡൽ ഫ്രീഡം 125 ഡ്രമ്മിന് 95,000 രൂപയും, ഫ്രീഡം 125 ഡ്രം എൽഇഡിക്ക് 1.05 ലക്ഷം രൂപയും ഫ്രീഡം 125 ഡിസ്ക് എൽഇഡിക്ക് 1.10 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മോണോ-ലിങ്ക്ഡ് സസ്‌പെൻഷൻ സിസ്റ്റം, നീളമുള്ളതും സുഖകരവുമായ സിംഗിൾ പീസ് സീറ്റ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ സ്പീഡോമീറ്ററുകൾ എന്നിവ ഉപയോഗിച്ച് സുഖസൗകര്യങ്ങൾക്കും ഫ്രീഡം മുൻഗണന നൽകുന്നുണ്ട്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി ബൈക്കിൻ്റെ ആധുനിക ആകർഷണം കൂട്ടിച്ചേർത്ത് തടസങ്ങളില്ലാത്ത സംയോജനം നൽകിക്കൊണ്ട് റൈഡർ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും. ലുക്കിന്റെ കാര്യമെടുത്താലും ഫ്രീഡം 125 ശരിക്കുമൊരു മോഡേൺ കമ്മ്യൂട്ടർ മോട്ടോർസൈക്കിളായാണ് ബജാജ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. കരീബിയൻ ബ്ലൂ, എബോണി ബ്ലാക്ക്/ഗ്രേ, പ്യൂട്ടർ ബ്ലാക്ക്/ഗ്രേ, റേസിംഗ് റെഡ്, സൈബർ വൈറ്റ്, പ്യൂട്ടർ/യെല്ലോ, എബോണി ബ്ലാക്ക്/റെഡ് എന്നിങ്ങനെ മൊത്തം ഏഴ് കളർ സ്കീമുകളിൽ ബൈക്ക് തെരഞ്ഞെടുക്കാനാവും.

Bajaj Freedom 125 Delivery Started

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അനുകരിക്കുന്ന തരത്തിലുള്ള സ്റ്റൈൽ ആളുകളെ വേഗത്തിൽ ആകർഷിക്കാൻ സഹായിച്ചേക്കാം. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, സൂക്ഷ്മമായ ഫ്ലൈസ്‌ക്രീൻ, ഒതുക്കമുള്ള ഫ്യുവൽ ടാങ്ക്, ഉയരമുള്ള ഗ്രൗണ്ട് ക്ലിയറൻസ്, ഹാൻഡിൽ ബാർ ബ്രേസ്, നക്കിൾ ഗാർഡുകൾ എന്നിവയെല്ലാം എടുത്തു പറയേണ്ട കാര്യങ്ങളാണ്. ഇതുകൂടാതെ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സിഎൻജിയിൽ നിന്ന് പെട്രോളിലേക്കും തിരിച്ചും മാറാൻ അനുവധിക്കുന്ന ഒരു പ്രത്യേക സ്വിച്ച് എന്നിവയും മോഡലിന്റെ സവിശേഷതയാണ്.

125 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് ഫ്രീഡം 125 സിഎൻജി ബൈക്കിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മിൽ 9.5 bhp കരുത്തും 6,000 ആർപിഎമ്മിൽ പരമാവധി 9.7 Nm ടോർക്കും വരെ നിർമിക്കാനാവും. പെട്രോള്‍ മോഡില്‍ ബൈക്കിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 93.4 കിലോമീറ്ററാണ്. ഫ്രീഡം 125 സിഎന്‍ജിയില്‍ ഓടുമ്പോള്‍ മണിക്കൂറില്‍ 90.5 കിലോമീറ്ററാണ് പരമാവധി വേഗത.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 18, 2024, 12:26 [IST]
English summary
Bajaj freedom 125 delivery started bookings open across india
കൂടുതല്‍... #bajaj cng bike #bajaj auto #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X