ഇതൊക്കെ കണ്ടാൽ ആർക്കാലായും വാങ്ങാൻ തോന്നും, ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ വരുന്ന അഡാറ് ബൈക്കുകൾ കണ്ടോ?

ഏറെ പ്രതീക്ഷകളുമായാണ് പുതിയ വർഷത്തെ നാമെല്ലാം വരവേൽക്കാൻ ഒരുങ്ങുന്നത്. അടുത്ത കൊല്ലം വീട്ടിലേക്കൊരു പുത്തൻ വണ്ടി വാങ്ങണമെന്ന് ആലോചിക്കുന്നവരാകും ഏറെയും. നിലവിലുള്ള മോഡൽ കൊടുത്ത് പുതിയതിലേക്ക് ചേക്കാറിനിരിക്കുന്നവരുടെ എണ്ണവും കൂടുതലായിരിക്കും. കാർ വാങ്ങിനിരിക്കുന്നവർക്കും ബൈക്ക് വാങ്ങിനിരിക്കുന്നവർക്കുമെല്ലാം പറ്റിയ വർഷമായിരിക്കും 2025. ഇതിൽ ജനുവരിയിൽ തന്നെ ഒരുപാട് മോഡലുകൾ വിപണിയിൽ അവതരിക്കുകയും ചെയ്യും. അതിൽ ടൂവീലർ സെഗ്മെന്റിലേക്കാണ് പലരുടേയും കണ്ണ് പോവുക. ആരേയും പുത്തനൊന്ന് വാങ്ങാൻ മോഹിപ്പിക്കുന്ന തരത്തിലുള്ള ചില മിടുക്കൻമാർ 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഇങ്ങെത്തും.

ഹീറോ മോട്ടോകോർപ്, ഹോണ്ട, ബജാജ് ഓട്ടോ, യമഹ, ടിവിഎസ്, സുസുക്കി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളെല്ലാം വാഹനമേളയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഫെസ്റ്റിവലിൽ ഈ കമ്പനികൾ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കും. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ അരങ്ങേറാൻ സാധ്യതയുള്ള ചില കിടിലൻ ബൈക്കുകളെ ഒന്ന് പരിചയപ്പെടുത്തിയാലോ?

Best Motorcycles To Debut At Bharat Mobility Global Expo 2025

ഹീറോ എക്‌സ്ട്രീം 250R: കഴിഞ്ഞ മാസം മിലാനിൽ നടന്ന 2024 EICMA മോട്ടോർഷോയിൽ പരിടയപ്പെടുത്തിയ ഹീറോ എക്‌സ്ട്രീം 250R ജനുവരിയിൽ അതിന്റെ ഇന്ത്യൻ അരങ്ങേറ്റവും പൂർത്തിയാക്കും. Xtunt 2.5R കൺസെപ്‌റ്റിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മോഡൽ സ്ട്രീറ്റ്ഫൈറ്റർ വിഭാഗത്തിൽ പുതിയ മാനങ്ങൾ സൃഷ്‌ടിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. ഇന്ത്യൻ വിപണിയിൽ കെടിഎം ഡ്യൂക്ക് 250, ഹസ്ഖ്‌വർണ വിറ്റ്പിലൻ 250 എന്നിവയോടാവും നേരിട്ട് മത്സരിക്കുക.

ഇന്ത്യയിലെ ക്വാർട്ടർ ലിറ്റർ ബൈക്ക് സെഗ്‌മെൻ്റിൽ ഹീറോയുടെ അരങ്ങേറ്റത്തിനും കൂടിയാവും എക്‌സ്ട്രീം 250R സാക്ഷ്യംവഹിക്കുക. പുതിയ 250 സിസി സിംഗിൾ സിലിണ്ടർ പെട്രോൾ എഞ്ചിനാവും മോട്ടോർസൈക്കിളിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 30 bhp കരുത്തിൽ പരമാവധി 25 Nm torque വരെ സൃഷ്ടിക്കാനായേക്കും. ട്രെല്ലിസ് ഫ്രെയിമിനെ അടിസ്ഥാനമാക്കി പണികഴിപ്പിക്കുന്ന എക്‌സ്ട്രീമിന് വെറും 3.25 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത പുറത്തെടുക്കാനും കഴിവുണ്ടാവും.

Best Motorcycles To Debut At Bharat Mobility Global Expo 2025

യമഹ XSR 155: ഏറെ നാളായി ഇന്ത്യക്കാർ കാത്തിരിക്കുന്ന യമഹയുടെ ബൈക്കാണിത്. ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ XSR 155 പ്രദർശന വിജയം നേടുമെന്നാണ് അനുമാനം. ഇന്ത്യയിൽ പ്രാദേശികമായി വികസിപ്പിച്ച MT-15 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന മോഡലിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയർ ഡ്രോപ്പ് ഫ്യൂവൽ ടാങ്ക്, ഷോർട്ട് ഫെൻഡറുകൾ എന്നിവയെല്ലാമുണ്ടാവും.

യമഹ MT-03: കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആഗോളതലത്തിൽ വെളിപ്പെടുത്തിയ മോഡൽ ജനുവരിയിൽ ഇന്ത്യയിലും കാലുകുത്തുന്നതായിരിക്കും. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഇന്ത്യ-സ്പെക്ക് മോട്ടോർസൈക്കിളിനെ കമ്പനി പരിചയപ്പെടുത്തുകയും തുടർന്ന് ഈ വർഷം പകുതിയോടെ വിപണനത്തിന് എത്തിക്കുകയും ചെയ്യാനാണ് സാധ്യത. ഇക്കാര്യം യമഹ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

Best Motorcycles To Debut At Bharat Mobility Global Expo 2025

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ അലേർട്ടുകൾ തുടങ്ങിയ ഫീച്ചറുകൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌ത ശ്രദ്ധേയമായ എൽസിഡി ഇൻസ്ട്രുമെൻ്റ് കൺസോളാണ് 2025 യമഹ MT-03 മോട്ടോർസൈക്കിളിലെ പ്രധാന സവിശേഷത. മികച്ച ഗിയർ ഷിഫ്റ്റിംഗിനായി സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ചേർത്തതൊഴിച്ചാൽ മെക്കാനിക്കലായി ബൈക്ക് മുൻഗാമിക്ക് സമാനമായിരിക്കുമെന്നതും പ്രത്യേകം പറയാം.

ടിവിഎസ് അപ്പാച്ചെ RTX 310: ഒരു പുതിയ മിഡിൽവെയ്റ്റ് അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടിവിഎസ്. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലൂടെ ഇത് യാഥാർഥ്യമാക്കാൻ പോവുന്ന കമ്പനി വിസ്‌മയിപ്പിക്കുമെന്ന് തന്നെ ഉറപ്പിക്കാം. പുതിയ 299.1 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ആയിരിക്കും ബൈക്കിന്റെ ഹൃദയം. RT-XD4 പെട്രോൾ എഞ്ചിൻ ഗോവയിലെ മോട്ടോസോൾളിൽ പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു.

6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 34.5 bhp പവറിൽ 28.5 Nm torque വരെ നൽകുമെന്നാണ് വിവരം. റൈഡ്-ബൈ-വയർ ത്രോട്ടിൽ സിസ്റ്റം, സ്ലിപ്പർ അസിസ്റ്റ് ക്ലച്ച്, USD ഫ്രണ്ട് സസ്‌പെൻഷൻ, സെമി-ഫെയറിംഗ്, നാവിഗേഷൻ, റൈഡ് അനലിറ്റിക്‌സ്, ഓഡിയോ കൺട്രോൾ എന്നിവയുള്ള TFT സ്‌ക്രീൻ എന്നിങ്ങനെ വിപുലമായ ഫീച്ചറുകളോടെയാണ് ടിവിഎസ് അപ്പാച്ചെ RTX 310 വിപണിയിലെത്തുക.

ഹീറോ എക്സ്പൾസ് 210: കഴിഞ്ഞ മാസം ഇറ്റലിയിൽ നടന്ന EICMA മോട്ടോർഷോയിൽ അരങ്ങേറിയ എക്സ്പൾസ് 210 ജനുവരിയിൽ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഇന്ത്യൻ വാഹന പ്രേമികൾക്കായി പ്രദർശിപ്പിക്കും 200 പതിപ്പിന്റെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന 210 മോഡലിന് കരിസ്‌മ XMR-ൽ നിന്നുള്ള 210 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് തുടിപ്പേകാൻ എത്തുക.

24.6 bhp കരുത്തിൽ പരമാവധി 20.7 Nm torque നൽകുന്ന എഞ്ചിൻ 6-സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 4.2 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് കൺസോൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഓൾ-എൽഇഡി ലൈറ്റിംഗ്, പൂർണമായും ക്രമീകരിക്കാവുന്ന അപ്സൈഡ് ഡൌൻ ഫ്രണ്ട് സസ്പെൻഷൻ (USD), സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയോടെയാവും ഹീറോ എക്സ്പൾസ് 210 അരങ്ങത്തേക്കിറങ്ങുക.

More from DriveSpark

Article Published On: Sunday, December 29, 2024, 14:00 [IST]
English summary
Best motorcycles to debut at bharat mobility global expo 2025 xpulse 210 xtreme 250r and more
കൂടുതല്‍... #auto news #india #auto expo 2025 #Auto Expo Bikes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X