ഡെലിവറിക്ക് പറ്റിയ ടൂവീലർ നോക്കുവാണോ? ലാഭം ഇരട്ടിയാക്കാൻ കണ്ണുംപൂട്ടി വാങ്ങിക്കോ ഈ മോഡലുകൾ

ഫ്ലിപ്പ്കാർട്ട്, ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് വെബ്സൈറ്റുകൾ സാധാരണക്കാർക്കിടയിലും ജനപ്രീതിയാർജിച്ചതോടെ വലിയ തൊഴിലസരങ്ങളാണ് നമ്മുടെ സമൂഹത്തിൽ ഉടലെടുത്തത്. ഇവരുടെ ഓർഡറുകൾ അതത് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ഡെലിവറി പങ്കാളികൾ വഹിക്കുന്ന പങ്ക് ചെറുതല്ലെന്നു വേണം പറയാൻ. ധാരാളം ചെറുപ്പക്കാരാണ് സ്ത്രീ-പുരുഷ ഭേദമന്യേ ഈ മേഖലയിലേക്ക് കടന്നുവരുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ സ്വാധീനം മലയാളികള്‍ക്കിടയല്‍ കുറവായിരുന്നുവെങ്കിലും കൊവിഡിന് ശേഷം ഇതിലും മാറ്റമുണ്ടായപ്പോൾ ഡെലിവറി ജോലികൾ ചെയ്യാനും വലിയ സാധ്യതകളാണ് വന്നെത്തിയത്. പ്രതിദിനം 500 മുതൽ 1500 രൂപ വരെ സമ്പാദിക്കാനും ഇതിലൂടെ സാധിക്കും. പലരും പാർട്ട്ടൈമായി വരെ ഇതിലേക്ക് ഇറങ്ങുന്നുണ്ടിപ്പോൾ. അത്തരക്കാർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നായിരിക്കും ഡെലിവറിക്ക് പറ്റിയ ടൂവീലർ ഇല്ലായെന്നത്.

Suzuki Access 125

പുതിയൊരു വണ്ടി വാങ്ങിയാൽ ഏത് വാങ്ങുമെന്ന് കൺഫ്യൂഷനടിച്ചിരിക്കുന്നവരും ഉണ്ടാവും അല്ലേ. ഡെലിവറിയോടാൻ ലക്ഷ്യംവെച്ച് പുതിയൊരു ബൈക്കോ സ്‌കൂട്ടറോ വാങ്ങാൻ പ്ലാനിടുന്നവർക്ക് പറ്റിയ മോഡലുകൾ പറഞ്ഞുതരാം. കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം കൊയ്യാൻ ഇവ സഹായിക്കുകയും ചെയ്യും. മികച്ച മൈലേജ്, യാത്രാ സുഖം എന്നിവ കിട്ടുന്ന ടൂവീലറുകൾ ഇതാ...

ഹീറോ പാഷൻ: 2001-ൽ ലോഞ്ച് ചെയ്തതിനുശേഷം ഇന്ത്യൻ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ മോഡലാണ് പാഷൻ. രണ്ട് പതിറ്റാണ്ടിലേറെയായി നിരത്തുകളിലുണ്ടെങ്കിലും കാലത്തിനൊത്ത് മാറാനും മാറ്റിയെടുക്കാനും ഹീറോയ്ക്കായിട്ടുണ്ട്. പാഷൻ പ്ലസ്, പാഷൻ എക്സ്ടെക് എന്നീ വേരിയന്റുകളിൽ ലഭിക്കുന്ന മോഡൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവുന്ന മിടുക്കൻ ബൈക്കാണ്.

Hero Passion

100 സിസി എഞ്ചിനുള്ള പാഷൻ പ്ലസിന് 77,576 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 97.2 സിസി എഞ്ചിനുള്ള ബൈക്കിന് 75 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 110 സിസി എഞ്ചിനുള്ള പാഷൻ എക്സ്ടെക്കിന് 80,689 രൂപ മുതലാണ് വില തുടങ്ങുന്നത്. അതേസമയം ഇന്ധനക്ഷമതയുടെ കാര്യത്തിലേക്ക് വന്നാൽ 56 കിലോമീറ്ററാണ് ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നത്.

ഹീറോ സ്പ്ലെൻഡർ: വർഷങ്ങളായി ഹീറോ മോട്ടോകോർപ്പിനെ ഇന്ത്യൻ ഇരുചക്രവാഹന വിപണിയുടെ പോൾ പൊസിഷനിൽ പിടിച്ചുനിർത്തുന്ന മുതലാണിത്. ഡെലിവറി റൈഡർമാർക്കും ഡെലിവറി സർവീസ് പ്ലാറ്റ്‌ഫോമുകൾക്കുമുള്ള ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകളിൽ ഒന്നുകൂടിയാണിത്. പ്രായോഗികത, മൈലേജ്, പണത്തിന് നൽകുന്ന മൂല്യം എന്നിവയ്ക്കെല്ലാം സ്പ്ലെൻഡർ വേറെ ലെവലാണ്.

Hero Splendor

73,440 രൂപ മുതൽ എക്സ്ഷോറൂം വില തുടങ്ങുന്ന സ്പ്ലെൻഡർ സീരീസിൽ നിരവധി വേരിയന്റുകളുണ്ടെങ്കിലും 97.2 സിസി എയർ കൂൾഡ് എഞ്ചിനുള്ള മോഡലാണ് ഡെലിവറിക്ക് കൂടുതൽ പ്രായോഗികം. ലിറ്ററിന് 70 കിലോമീറ്ററോളം മൈലേജ് നൽകാനും ബൈക്കിനാവുമെന്നത് ചെലവ് കുറയ്ക്കുന്ന കാര്യമാണ്. ഈ ആവശ്യത്തിന് കൂടുതൽ പവർ ആവശ്യമില്ലാത്തതിനാൽ സ്പ്ലെൻർ വാങ്ങുന്നത് കൂടുതൽ മികച്ച തീരുമാനമായിരിക്കും.

ഹോണ്ട ആക്‌ടിവ: രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള സ്‌കൂട്ടറാണിത്. ഉയർന്ന മത്സരമുള്ള ഹീറോ സ്‌പ്ലെൻഡറിന് പകരമായി ഇരുചക്ര വാഹന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞ ഇന്ത്യയിലെ ഏക സ്‌കൂട്ടറാണ് ആക്ടിവ. 80,334 രൂപ മുതൽ വില ആരംഭിക്കുന്ന മോഡലിന്റെ റിഫൈൻമെന്റ് ലെവലും അടിപൊളിയായതിനാൽ ഡെലിവറി ആവശ്യങ്ങൾക്ക് പുറമെ മറ്റ് പേഴ്‌സണൽ യൂസിനും അനുയോജ്യമാണ്. ലിറ്ററിന് 60 കിലോമീറ്റർ മൈലേജാണ് ഹോണ്ട അവകാശപ്പെടുന്നത്.

Honda Activa

സുസുക്കി ആക്‌സസ് 125: ഇന്ത്യയിലെ ടൂവീലർ വിപണിയിൽ സുസുക്കിയുടെ തലവര മാറ്റിയെഴുതിയ വാഹനമാണ് ആക്‌സസ്. രാജ്യത്തെ ആദ്യത്തെ 125 സിസി സ്‌കൂട്ടറായി അവതരിപ്പിച്ചിട്ട് പതിറ്റാണ്ടുകളായെങ്കിലും രണ്ടാംതലമുറ മോഡലിന്റെ വരവോടെയാണ് ആക്‌സസ് ജനപ്രിയമായി മാറിയത്. മികച്ച മൈലേജിനൊപ്പം കിടുക്കൻ പെർഫോമൻസും കൂടി ചേരുമ്പോൾ ഡെലിവറി ജോലികൾ അനായാസമാവുകയും ചെയ്യും. 95,376 രൂപയോളമാണ് പ്രാരംഭ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ബജാജ് പ്ലാറ്റിന: ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ ഏറ്റവും മികച്ച ബ്രാൻഡുകളിലൊന്നാണ് ബജാജ്. ചേതക്, പൾസർ തുടങ്ങിയ ഐക്കണിക് ഉൽപന്നങ്ങൾക്ക് പേരുകേട്ട ബ്രാൻഡ് 2006 മുതൽ ഇന്ത്യയിൽ പുറത്തിറക്കുന്ന ഇതിഹാസ കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണ് പ്ലാറ്റിന. 100 സിസി, 110 സിസി എഞ്ചിൻ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ഇപ്പോൾ ലഭ്യമാണ്. 77,806 രൂപ മുതൽ വില തുടങ്ങുന്ന പ്ലാറ്റിനയ്ക്ക് 90 കിലോമീറ്റർ വരെ മൈലേജാണ് അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Wednesday, January 17, 2024, 18:06 [IST]
English summary
Best two wheelers for delivery job bajaj platina honda activa hero splendor and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X