രാജ്യം കാത്തിരുന്ന 145 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പണിതുടങ്ങി, ഇനി ഓലയും ഏഥറും ഷോറൂമിലിരിക്കും

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും കൂടുതൽ ഡിമാന്റുകള്ള രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് നമ്മുടെ ഇന്ത്യ. ഇന്ധന വിലയിലുണ്ടായ വർധനവ് കാരണം മിക്കവരും ഇവിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഓലയും ഏഥറും ബജാജും ടിവിഎസും ഒഖിനാവയും പോലുള്ള വമ്പൻ കമ്പനികൾ വൈദ്യുത വാഹന രംഗത്ത് നിന്നും പണംവാരുമ്പോൾ മറ്റ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളും മോശമാക്കാതെ കുതിക്കുകയാണ്. പെട്രോൾ സ്‌കൂട്ടറുകളുടെ പകുതി വിലയ്ക്ക് വരെ കിടിലൻ റേഞ്ചുള്ള മോഡലുകളെല്ലാം ഇന്ത്യയിൽ സുലഭമായി കഴിഞ്ഞതും ആളുകളെ ആകർഷിക്കുന്ന സംഗതിയാണ്. അത്തരത്തിലൊരു ഇവി നിർമാതാക്കളാണ് RR ഗ്ലോബലിന്റെ ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗമായ ബിഗൗസ്.

അടുത്തിടെ തങ്ങളുടെ ഏറ്റവും പുതിയ RUV350 എന്നൊരു പുത്തൻ ഇലക്‌ട്രിക് സ്‍‌കൂട്ടറിനെയും ഇന്ത്യയ്ക്ക് സമ്മാനിക്കുകയുണ്ടായി. മൂന്ന് വേരിയന്റുകളിലായി അവതരിപ്പിച്ചിരിക്കുന്ന ഇവിക്ക് യഥാക്രമം 1.10 ലക്ഷം, 1.25 ലക്ഷം, 1.35 ലക്ഷം എന്നിങ്ങനെ എക്സ്ഷോറൂം വില വരുന്നത്. RUV350 എന്ന പേര് റൈഡർ യൂട്ടിലിറ്റി വെഹിക്കിളിനെയാണ് സൂചിപ്പിക്കുന്നത്. ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും പൊതുവായുള്ള ഗുണങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്ന പ്രായോഗികമായ ഡിസൈനാണ് ആദ്യ കണ്ണിലുടക്കുക.

BGauss RUV350 Electric Scooter Production Started

അങ്ങനെ അവതരണ വേളയിൽ തന്നെ പലരുടേയും മനസിനെ കീഴ്പ്പെടുത്തിയ മോഡൽ ഇടൻ തന്നെ ബുക്ക് ചെയ്‌തവരുടെ കൈകളിലേക്ക് എത്തും. അതിന്റെ ഭാഗമായി ഏറ്റവും പുതിയ RUV350 ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിർമാണവും തുടങ്ങിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിഗൗസ്. മഹാരാഷ്ട്രയിലെ ചാക്കനിലുള്ള RR ഗ്ലോബലിന്റെ നിർമാണ കേന്ദ്രത്തിലാണ് നടക്കുന്നത്. ഒറ്റ ചാർജിൽ 145 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ഉയർന്ന ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിയിൽ ഒരുക്കിയിട്ടുള്ളത്.

സുഗമമായ ആക്‌സിലറേഷനും ഉയർന്ന വേഗതയും നൽകുന്ന ശക്തമായ ഇൻ-വീൽ ഹൈപ്പർഡ്രൈവ് ഇലക്ട്രിക് മോട്ടോർ പോലുള്ള സവിശേഷതകളും ബിഗൗസ് RUV350 ഇലക്ട്രിക് സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിയ്ക്ക് മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വരെ വേഗതയിലും സഞ്ചരിക്കാനാവും. സ്റ്റൈലിഷ് ഡിസൈൻ, കണക്റ്റഡ് സാങ്കേതികവിദ്യ, എല്ലാ ഭൂപ്രദേശങ്ങളെയും നേരിടാനുള്ള കഴിവ്, ചാർജ് ചെയ്യാൻ എളുപ്പമുള്ള ഫീച്ചർ എന്നിങ്ങനെ നിരവധി പ്രത്യേകളും വാഹനത്തിന്റെ ഹൈലൈറ്റാണ്.

BGauss RUV350 Electric Scooter Production Started

16 ഇഞ്ച് അലോയ് വീലുകൾ, ഹെൽമെറ്റ്, ചാർജർ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്ക്കുള്ള സ്റ്റോറേജ് സ്‌പേസും കൂടിയാവുമ്പോൾ RUV350 ഇലക്ട്രിക് സ്‌കൂട്ടർ ഉഷാറാവുന്നുണ്ട്. പൂർണമായും മെറ്റൽ ബോഡിയിൽ പണികഴിപ്പിച്ചിരിക്കുന്നതിനാൽ മെച്ചപ്പെട്ട ഈട്, സുരക്ഷ, കിടലൻ റൈഡ് നിലവാരം എന്നിവയും വാഹനം ഉറപ്പാക്കുന്നുണ്ട്. അതേസമയം ഹൈ-പെർഫോമൻസ് നൽകുന്ന ഇൻ-വീൽ ഹൈപ്പർഡ്രൈവ് മോട്ടോർ ഉപയോഗിച്ചിരിക്കുന്നതിനാൽ റൈഡിംഗ് മടുപ്പുളവാക്കുന്നതായിരിക്കില്ല.

സിറ്റി റോഡുകൾക്ക് പുറമെ മലയോര പ്രദേശങ്ങളിലും മികച്ച പ്രകടനം നൽകുന്ന രീതിയിലാണ് പെർഫോമൻസ് ട്യൂൺ ചെയ്‌തിക്കുന്നത്. പരന്ന നഗര റോഡുകളിലായാലും കുത്തനെയുള്ള കയറ്റങ്ങളിൽ പോലും എളുപ്പത്തിൽ ഓടിക്കാൻ അനുവദിക്കുന്ന ഗ്രേഡബിലിറ്റിയും ബിഗൗസ് RUV350 ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതയാണ്. മോഡേൺ ഫീച്ചറുകളുടെ കാര്യത്തിലായാലും മടിയൊന്നും കാണിക്കാതെ കമ്പനി വാരിക്കോരി ഫീച്ചറുകൾ കൊടുത്തിട്ടുണ്ട്.

BGauss RUV350 Electric Scooter Production Started

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഇന്റഗ്രേറ്റഡ് നാവിഗേഷൻ, റൈഡറുടെ സൗകര്യത്തിനും സുരക്ഷയ്ക്കുമായി റിമോട്ട് ഡയഗ്നോസ്റ്റിക് സിസ്റ്റം എന്നിവയുള്ള ഡിജിറ്റൽ TFT ക്ലസ്റ്ററാണ് എടുത്തു പറയേണ്ട കാര്യം. അതോടൊപ്പം ഡിജിറ്റൽ ഡിസ്‌പ്ലേ കോൾ നോട്ടിഫിക്കേഷനുകളും ടേൺ-ബൈ-ടേൺ നാവിഗേഷനും പോലുള്ള തത്സമയ വിവരങ്ങൾ നൽകുന്നുണ്ട്. കൂടാതെ ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ്, റിവേഴ്സ് മോഡ്, ഫാൾ സെൻസ്, സൈഡ് ആൻഡ് മെയിൻ സ്റ്റാൻഡ് സെൻസറുകൾ, വെക്കേഷൻ മോഡ് തുടങ്ങിയ ഫീച്ചറുകളും ഇവിയിൽ കമ്പനി സമ്മാനിച്ചിട്ടുണ്ട്.

തീർന്നില്ല, ലൈവ് വെക്കിൾ ട്രാക്കിംഗ്, ജിയോ-ഫെൻസിംഗ്, 'ഗോഡ് മോഡ്', ഡ്യുവൽ തീം, ഡേ-നൈറ്റ് മോഡുകൾക്കുള്ള ഫോട്ടോമെട്രിക് അഡാപ്റ്റീവ് ഡിസ്‌പ്ലേ, ഡോക്യുമെൻ്റ് സ്റ്റോറേജ്, സ്പീഡ്, ബാറ്ററി സ്റ്റാറ്റസ്, റേഞ്ച് എന്നിവയെല്ലാം ഈ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡായ ഉംലിംഗ് ലായിലെത്തിയ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായും RUV350 പേരെടുത്തിട്ടുണ്ട്.

ഏറ്റവും ഉയരം കൂടിയ വെല്ലുവിളി നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്ര RUV350 ഇലക്ട്രിക് സ്കൂട്ടറിന്റെ ഡ്യൂറബിലിറ്റിയും നൂതന എഞ്ചിനീയറിംഗും എടുത്തുകാണിച്ചു. ഓല ഇലക്ട്രിക്, ഏഥർ, ടിവിഎസ്, ഹീറോ, ഹീറോ ഇലക്ട്രിക് തുടങ്ങിയ വിപണിയിലെ വമ്പൻ ബ്രാൻഡുകൾക്കെതിരെ മത്സരിക്കാൻ ഇറങ്ങുമ്പോൾ ബിഗൗസിനെ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്.

More from DriveSpark

Article Published On: Sunday, September 1, 2024, 9:00 [IST]
English summary
Bgauss ruv350 electric scooter production started delivery commence soon
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X