ലുക്കിലും വർക്കിലും കിടുവാണ്, 135 കി.മീ റേഞ്ചുള്ള ബിഗൗസ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിവ്യൂ വീഡിയോ കാണാം
ഒത്തിരി പ്രത്യേകതകളുള്ള കിടിലനൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലെത്തിക്കുകയാണ് RR ഗ്ലോബലിന്റെ ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗമായ ബിഗൗസ് (Bgauss). രാജ്യത്തെ ആദ്യത്തെ റൈഡേഴ്‌സ് യൂട്ടിലിറ്റി വാഹനമെന്ന (Riders Utility Vehicle) വിശേഷണത്തോടെയാണ് വരുന്ന മോഡൽ RUV350 എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏതുതരത്തിലുള്ള ഭൂപ്രദേശങ്ങളും റോഡ് സാഹചര്യങ്ങളും അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌ത വാഹനം പൂർണമായും ഇന്ത്യയിൽ തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത് (Made in India). വിപണിയിലെ മറ്റ് ഇവികളിൽ നിന്നും വ്യത്യസ്‌തമായ സമീപനമാണ് ഡിസൈനിൽ കാണാനാവുന്നത്.
കിടിലൻ ലുക്കിനൊപ്പം സ്‌കൂട്ടറിൻ്റെ മുൻവശത്ത് ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. പൂനെയിലെ ചാക്കനിലുള്ള ബിഗൗസിന്റെ നിർമാണ പ്ലാന്റിൽ വെച്ച് RUV350 ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാൻ ഡ്രൈവ്സ്പാർക്കിന് അവസരം ലഭിക്കുകയുണ്ടായി. അതിനെകുറിച്ചുള്ള റിവ്യൂ വീഡിയോ വിശേഷങ്ങൾ നമുക്കൊന്ന് കണ്ടാലോ? പുതിയ ഇവി എങ്ങനെയുണ്ടെന്നറിയാൻ നിങ്ങളെ വീഡിയോ സഹായിച്ചേക്കും.
3kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കുമായാണ് ബിഗൗസ് RUV350 ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നത്. ഇത് കമ്പനിയുടെ ഹൈപ്പർഡ്രൈവ് ഇൻ-വീൽ മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. 4.69 bhp കരുത്തിൽ 165 Nm വീൽ ടോർക്ക് വരെ നൽകാൻ ഇവിക്ക് കഴിയും. സിംഗിൾ ചാർജിൽ 135 കിലോമീറ്റർ വരെ റേഞ്ച് നൽകാനും വാഹനത്തിനാവും. എന്നാൽ ഒറിജിനൽ റേഞ്ച് 120 കിലോമീറ്ററാണെന്നാണ് ബ്രാൻഡ് പറയുന്നത്.

റൈഡിൽ വേഗത മണിക്കൂറിൽ 60 കിലോമീറ്ററായും സ്‌പോർട് മോഡിൽ വേഗത 75 കിലോമീറ്ററായി മാറുകയും ചെയ്യും. 1.35kW ഓഫ് ബോർഡ് ചാർജർ വഴി ഒരു മണിക്കൂർ 55 മിനിറ്റിനുള്ളിൽ ബാറ്ററി 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. മൊത്തത്തിൽ പുതുമയുള്ള വൈദ്യുത വാഹനം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ മോഡലാണ് ബിഗൗസ് RUV350. യൂത്തൻമാരെ ആകർഷിക്കാനും ലുക്കിലൂടെ ബ്രാൻഡിനായേക്കും.


Click it and Unblock the Notifications








