ഇന്ത്യയിലെ ആദ്യത്തെ RUV ഇലക്‌ട്രിക് സ്‌കൂട്ടർ, ഒട്ടേറെ ഫീച്ചറുകളുമായി ബിഗൗസിന്റെ പുത്തൻ ഇവി

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് (Electric Scooters) ആവശ്യക്കാര്‍ കൂടിയതോടെ നിരവധി ബ്രാൻഡുകളാണ് ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരുന്നത്. പച്ച നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങൾ പണ്ട് നിരത്തുകൾക്കൊരു കൗതുക കാഴ്ച്ചയായിരുന്നെങ്കിൽ ഇപ്പോൾ ഒട്ടും പുതുമയല്ലാതായി മാറിയിട്ടുണ്ട്. എങ്കിലും ശബ്ദമില്ലാതെ ഓടിപ്പോവുന്നതു കാണാൻ ഒരു ചോലൊക്കെയുണ്ടെന്ന് വേണം പറയാൻ. എന്തായാലും ഇവികൾക്ക് ലോട്ടറിയായത് ഇന്ധനവിലയാണെന്ന് വേണം പറയാൻ. ഇപ്പോഴും പെട്രോൾ വില 100 രൂപയ്ക്ക് മുകളിൽ നിൽക്കുന്നതിനാൽ പുതുതായി ടൂവീലർ (Two Wheeler) വാങ്ങാൻ പദ്ധതിയിടുന്നവരെല്ലാം വൈദ്യുത വാഹനങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി.

പെട്രോൾ സ്‌കൂട്ടറുകളുടെ പകുതി വിലയ്ക്ക് വരെ കിടിലൻ റേഞ്ചുള്ള മോഡലുകളെല്ലാം ഇന്ത്യയിൽ സുലഭമായി കഴിഞ്ഞിട്ടുണ്ട്. RR ഗ്ലോബലിന്റെ ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗമായ ബിഗൗസ് ഇപ്പോഴിതാ ഇന്ത്യയിൽ പുതിയൊരു മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ്. RUV350 എന്നുപേരിട്ടിരിക്കുന്ന ഇവി. രാജ്യത്തെ ആദ്യത്തെ റോബസ്റ്റ് യൂട്ടിലിറ്റി വാഹനമെന്ന (Robust Utility Vehicle) വിശേഷണത്തോടെയാണ് ബിഗൗസ് സ്‌കൂട്ടർ വിപണിയിലേക്ക് എത്തിയിരിക്കുന്നത്.

BGauss RUV350 Electric Scooter Unveiled

ഓല, ഏഥർ, ഹീറോ, ടിവിഎസ്, ഒഖിനാവ പോലെ നിരവധി വൈദ്യുത സ്‌കൂട്ടർ നിർമാതാക്കൾ അരങ്ങുവാഴുന്ന വിപണിയിൽ ബിഗൗസും കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ്. C12 മോഡലിന് ശേഷം നിലവിലെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ കമ്പനി അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് RUV350. നിലവിൽ മൂന്ന് വേരിയൻ്റുകളിലായി പരിചയപ്പെടുത്തിയിരിക്കുന്ന വാഹനത്തിന് 1.12 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

അതായത് പ്രീമിയം ഇവി എന്ന നിലയിലാണ് ബിഗൗസിന്റെ RUV350 വിപണത്തിന് എത്തിയിരിക്കുന്നത്. ജൂൺ 25-നാവും ഇലക്‌ട്രിക് സ്കൂട്ടറിന്റെ ഔദ്യോഗിക ലോഞ്ച് നടക്കുക. C12 കുറച്ചുകാലമായി വിപണിയിൽ ഉണ്ടെങ്കിലും കാര്യമായ രീതിയിൽ വിൽപ്പന പിടിക്കാനായിരുന്നില്ല. പുതിയ മോഡലിലൂടെ കളംനിറയാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് ബ്രാൻഡ്. RUV പ്രധാനമായും റിക്രിയേഷണൽ യൂട്ടിലിറ്റി വെഹിക്കിളിനെയാണ് സൂചിപ്പിക്കുന്നത്.

കൂടാതെ സ്റ്റൈലിഷ് ഡിസൈൻ, കണക്റ്റഡ് സാങ്കേതികവിദ്യ, എല്ലാ ഭൂപ്രദേശങ്ങളെയും നേരിടാനുള്ള കഴിവ്, ചാർജ് ചെയ്യാൻ എളുപ്പമുള്ള ഫീച്ചർ എന്നിങ്ങനെ നിരവധി പ്രത്യേകളും ബിഗൗസ് RUV350 ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രത്യേകതകളാണ്. ബാറ്ററി പായ്ക്കിനെക്കുറിച്ചോ മോട്ടോറിനെക്കുറിച്ചോ ചാർജിംഗ് സമയത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും അവതരണ സമയത്ത് ഇക്കാര്യങ്ങളെല്ലാം ബ്രാൻഡ് വെളിപ്പെടുത്തും.

എന്തായാലും C12 മോഡലിന് മുകളിൽ കമ്പനിയുടെ പ്രീമിയം ഉൽപ്പന്നമായാണ് ബിഗൗസ് RUV350 ഇലക്ട്രിക് സ്കൂട്ടറിനെ സ്ഥാപിക്കുക. നിലവിൽ ഇന്ത്യയിലുടനീളം കമ്പനിക്ക് 40,000 ഉപഭോക്താക്കളുണ്ടെന്നും അതിൻ്റെ 125 ഷോറൂമുകൾ സാധ്യതയുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നത് എളുപ്പമാക്കുന്നുവെന്നും കമ്പനി എടുത്തുകാണിക്കുന്നു. 'കണിശമായ ഗവേഷണവും വികസനവും' എന്ന അധിക സവിശേഷതയും ഇവികളുടെ പ്രത്യേകതയാണ്.

ഓല ഇലക്ട്രിക്, ഏഥർ, ടിവിഎസ്, ഹീറോ, ഹീറോ ഇലക്ട്രിക് തുടങ്ങിയ വിപണിയിലെ വമ്പൻ ബ്രാൻഡുകൾക്കെതിരെ മത്സരിക്കാൻ ഇറങ്ങുമ്പോൾ ബിഗൗസിനെ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയേണ്ട കാര്യങ്ങളാണ്. പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ പലരും കൂടുതൽ താങ്ങാനാവുന്ന ബജറ്റ് മോഡലുകളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അക്കൂട്ടത്തിലേക്ക് പുതിയൊരു ബ്രാൻഡും കൂടെയെത്തുമ്പോൾ സംഗതി ഉഷാറാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

99,999 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയ്ക്കാണ് ബിഗൗസ് C12i ഇലക്ട്രിക് സ്കൂട്ടർ വിൽക്കുന്നത്. IP-67 റേറ്റഡ് വാട്ടർപ്രൂഫ് റേറ്റിംഗും കടുത്ത ചൂടിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷണവും നൽകുന്ന 2.0 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇതിലുള്ളത്. ഈ മോഡലിന് 85 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ മൂന്ന് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാനാകുമെന്ന് ഇവി നിർമാതാക്കൾ പറയുന്നുണ്ട്.

More from DriveSpark

Article Published On: Monday, June 3, 2024, 19:51 [IST]
English summary
Bgauss ruv350 electric scooter unveiled to rival ola s1 and ather 450
കൂടുതല്‍... #electric scooter #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X