ടിവിഎസ് പണിയുന്ന ബിഎംഡബ്ല്യു ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് തുടങ്ങി, ഒന്ന് വാങ്ങിയാലോ?

ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ അവരുടെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നു പോവുന്നത്. ഇവി സെഗ്മെന്റിൽ നിന്നും ഓലയും ഏഥറും ടിവിഎസും പോലുള്ള വമ്പൻ ബ്രാൻഡുകളെല്ലാം പണംവാരുകയാണ്. ബജറ്റ് വിലയില്‍ തുടങ്ങി പ്രീമിയം പെര്‍ഫോമന്‍സ് വൈദ്യുത സ്‌കൂട്ടറുകള്‍ വരെ ഇന്ന് വിപണിയില്‍ സുലഭമായി കിട്ടാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതൊന്നും പോരായെന്ന് വിചാരിക്കുന്നവർക്കായി ഒരു പടുകൂറ്റൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി രംഗത്തേക്കെത്തുകയാണ് ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ലോകപ്രശസ്തമായ CE 04 എന്ന മോഡലാണ് കമ്പനിയുടെ നിശബ്‌ദ വിപ്ലവത്തിന് തിരികൊളുത്താനായി ഇന്ത്യയിലേക്ക് എത്തുന്നത്.

ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമിത്. 2022 ഡിസംബറില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച കമ്പനി അടുത്തിടെ ഇവിക്കായുള്ള നിർമാണവും രാജ്യത്ത് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ CE 04 മോഡലിനായുള്ള പ്രീ-ബുക്കിംഗും ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ജൂലൈ 24-ന് ഔദ്യോഗിക അവതരണം നടക്കാനിരിക്കെയാണ് ബുക്കിംഗും തുടങ്ങുന്നത്.

BMW CE 04 Electric Scooter Bookings Open

ഇത് രാജ്യത്തെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് സ്കൂട്ടറായിരിക്കും. വാഹനം സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പ് സന്ദർശിച്ച് ഇവി പ്രീ-ബുക്ക് ചെയ്‌തിടാം. ജർമൻ ഇരുചക്ര വാഹന നിർമാതാക്കളുടെ സഹകരണത്തോടെ ടിവിഎസാണ് ബിഎംഡബ്ല്യു CE 04 ആഡംബര ഇവി ഇന്ത്യയിൽ നിർമിക്കുന്നത് എന്നതും രസകരമായ കാര്യമാണ്.

ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുള്ള മോഡൽ ഫോറിൻ നിരത്തുകളിൽ വിപ്ലവം തീർത്തിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ പരമ്പരാഗത സ്‌കൂട്ടറുകളിൽ നിന്നും വ്യത്യസ്‌തമായ സമീപനവും സ്റ്റൈലുമാണ് ബിഎംഡബ്ല്യു CE 04 ഇവിക്കുള്ളത്. ഡയഗണലായി ഉയരുന്ന ഫ്രണ്ട് എൻഡ്, ഫ്ലാറ്റ് ബെഞ്ച്-ടൈപ്പ് സീറ്റ്, ക്രീസുകൾ, ഫുൾ എൽഇഡി ലൈറ്റിംഗ് എന്നിവയാൽ ഒരുക്കിയിരിക്കുന്ന ഷാർപ്പ് ബോഡി വർക്ക് എന്നിവ ആരേയും മോഹിപ്പിക്കും.

BMW CE 04 Electric Scooter Bookings Open

വലിപ്പത്തിന്റെ കാര്യത്തിലും ആള് വേറെ ലെവലാണ്. 2,285 മില്ലീമീറ്റർ നീളവും 1,150 മില്ലീമീറ്റർ ഉയരവും 855 മില്ലീമീറ്റർ വീതിയും 780 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമാണ് ഈ ആഡംബര ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. ബിഎംഡബ്ല്യുവിൻ്റെ ഓപ്ഷണൽ കംഫർട്ട് സീറ്റ് ഉപയോഗിച്ച് 800 മില്ലീമീറ്ററായി സീറ്റ് ഹൈറ്റ് ഉയർത്താനും സാധിക്കും. 8.9 kWh ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

15kW, പെർമനൻ്റ് മാഗ്നറ്റ്, ലിക്വിഡ്-കൂൾഡ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിയ്ക്ക് 41 bhp പവറിൽ പരമാവധി 61 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 2.6 സെക്കൻഡിനുള്ളിൽ സ്‌കൂട്ടറിന് 0 മുതൽ 50 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററായി ബിഎംഡബ്ല്യു പരിമിതപ്പെടുത്തിയിട്ടുമുണ്ട്. സിഗിംൾ ചാർജിൽ മോഡലിന് 130 കിലോമീറ്റർ റേഞ്ചാണ് നൽകാനാവുക.

BMW CE 04 Electric Scooter Bookings Open

ബാറ്ററി തീര്‍ന്നാല്‍ ഒരു സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂര്‍ സമയം കൊണ്ട് 100 ശതമാനം ചാര്‍ജ് ചെയ്യാം. ഓപ്ഷണല്‍ ക്വിക്ക് ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജിംഗ് ഒരു മണിക്കൂര്‍ നാല്‍പ്പത് മിനിറ്റായി കുറയ്ക്കാം. ഫീച്ചറുകളുടെ കാര്യത്തിലും ആള് സമ്പന്നനാണേ. ബിഎംഡബ്ല്യു CE 04 ഇവിയിൽ 10.25 ഇഞ്ച് TFT കളർ സ്‌ക്രീനാണ് ഒരുക്കിയിരിക്കുന്നത്. അത് ബിൽറ്റ്-ഇൻ നാവിഗേഷൻ, കണക്റ്റിവിറ്റി, പെർഫോമൻസ് ഡാറ്റ, റേഞ്ച്, ചാർജിംഗ് സമയം എന്നീ വിവരങ്ങളാണ് നൽകുന്നത്.

മൂന്ന് റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ഒരു ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഇലക്ട്രോണിക് റിവേഴ്സ് ഫംഗ്ഷൻ എന്നിവയാണ് അധിക ഫീച്ചറുകൾ. കസ്റ്റമൈസേഷനായി നിരവധി ഓപ്ഷണൽ ഫീച്ചറുകളും ലഭ്യമാണെന്നാണ് ബവേറിയൻ ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. സസ്പെൻഷനായി മുന്‍വശത്ത് സിംഗിള്‍-ബ്രിഡ്ജ് ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ നേരിട്ട് ഹിംഗഡ് സസ്പെന്‍ഷന്‍ സ്ട്രട്ടോടുകൂടിയ സിംഗിള്‍ സൈഡ് സ്വിംഗാര്‍മും ഉണ്ട്. 15 ഇഞ്ച് വീലുകളിലാണ് സ്‌കൂട്ടര്‍ സഞ്ചരിക്കുക. രണ്ടറ്റത്തും ഡിസ്‌കുകളാണ് ബ്രേക്കിംഗിനായി വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 16, 2024, 18:05 [IST]
English summary
Bmw ce 04 electric scooter bookings open in india launch date battery range details
കൂടുതല്‍... #bmw motorrad #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X